ദോഹ : ഖത്തറിലെ മലയാളി കളുടെ കലാസാംസ്‌കാരിക സംഘടന യായ സംസ്‌കാര ഖത്തര്‍ സംഘടിപ്പിച്ച കൊലപാതക രാഷ്ട്രീയ ത്തിനെതിരെ ഉള്ള പ്രതിഷേധ കൂട്ടായ്മയും ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണവും ജനപങ്കാളിത്തം കൊണ്ടും ആശയ സംവാദം കൊണ്ടും ശ്രദ്ധേയമായി.
ദോഹ മുന്താസ യിലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടി യില്‍ ഇടതു പക്ഷ ചിന്തകനും എഴുത്തു കാരനുമായ സി ആര്‍ മനോജ്, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കെ. എം. സി. സി. ഭാരവാഹി യുമായ എസ്. എ. എം. ബഷീര്‍, മുന്‍ എസ്. എഫ്. ഐ. നേതാവ് റിജു ആര്‍, പ്രദോഷ് കുമാര്‍, അസീസ് നല്ലവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നവോത്ഥാന പ്രസ്ഥാന ങ്ങള്‍ കക്ഷി രാഷ്ട്രീയ ത്തിന് വഴിമാറി വരുമ്പോള്‍ സ്വയം തിരുത്തലു കളില്‍ കൂടി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് സി ആര്‍ മനോജ് പറഞ്ഞു.
ആശയ സമരങ്ങള്‍ തീരുന്നിടത്താണ് ആയുധ ങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമ രാഷ്ട്രീയം നഷ്ടപ്പെടലു കളുടേത് മാത്രമാണെന്നും കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അതിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും എസ്. എ. എം. ബഷീര്‍ അഭിപ്രായപ്പെട്ടു.
സുഖലോലുപത യുടെ രാഷ്ട്രീയം വിപ്ലവ പ്രസ്ഥാനങ്ങളെ പുറകോട്ടു നയിക്കുക യാണെന്നും പോരാട്ട വീര്യത്തിന്റെയും ഉദാത്ത മനുഷ്യ സ്‌നേഹ ത്തിന്റെയും പ്രതീകമായ ടി. പി. ചന്ദ്രശേഖരന്റെ ധീര രക്തസാക്ഷിത്വം അമ്പത്തൊന്നു വെട്ടുകളുടെ രാഷ്ട്രീയം കൂടിയാണ് വിളിച്ചു പറയുന്ന തെന്നും റിജു ആര്‍ ഓര്‍മിപ്പിച്ചു.
ജനങ്ങളി ലേക്ക് ഇറങ്ങി ച്ചെന്ന്, അടിസ്ഥാന ജനവികാര ത്തിനായി നില കൊള്ളേണ്ട താണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അതില്‍ നിന്ന് വ്യതിചലനം ഉണ്ടാവുന്നിട ത്താണ് അക്രമം ഉടലെടുക്കുന്നത് എന്നും പ്രദോഷ് കുമാര്‍ പ്രഭാഷണ ത്തില്‍ ചൂണ്ടിക്കാട്ടി.
ജനപക്ഷം ആയിരുന്ന ഇടതു പക്ഷത്തിനു മൂല്യച്യുതി സംഭവിക്കുന്നതോടെ മറ്റൊരു ഇടതു പക്ഷത്തിനു വഴി മാറേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്ന് അസീസ് നല്ലവീട്ടില്‍ അഭിപ്രായപെട്ടു.
സംഘടന പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാര ത്തില്‍ സ്വാഗതവും അഷറഫ് പൊന്നാനി നന്ദിയും പറഞ്ഞു.
- pma