കെ. എസ്. സി. സമ്മര്‍ക്യാമ്പ് : വേനല്‍ത്തുമ്പികള്‍

June 24th, 2012

ksc-summer-camp-2012-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ വേനലവധി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 28 വ്യാഴാഴ്ച ആരംഭിക്കുന്ന ‘വേനല്‍ത്തുമ്പികള്‍ ‘ നയിക്കുന്നത് ഗോപി കുറ്റിക്കോല്‍. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങളിലും വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി 9 മണി വരെ ഉണ്ടാകും.

കഥ പറഞ്ഞും പാട്ടു പാടിയും കളിച്ചും തിമിര്‍ത്തും വിനോദ യാത്രയുമായി കുട്ടികളുടെ ഉത്സവ വേദിയായി മാറുകയാണ് കേരള സോഷ്യല്‍ സെന്റര്‍ അങ്കണം. ജൂലായ് 18 ന് ക്യാമ്പ്‌ സമാപിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക : 02 631 44 55 – 050 56 12 513

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴില്‍ വിസ രണ്ടു മണിക്കൂറിനകം

June 22nd, 2012

qatar-work-visa-epathram

ദോഹ : തൊഴില്‍ മേഖലയില്‍ വരുന്ന പരിഷകാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ‘ഇ ആര്‍ക്കൈവ്സ്’ വഴി സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കുന്നതോടെ അപേക്ഷകര്‍ക്ക് രണ്ട് മണിക്കൂറിനകം തൊഴില്‍ വിസ ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. എളുപ്പത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിന്റെ ഭാഗയാണ് ഇത്. വിസക്ക് അപേക്ഷിക്കുന്ന കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാന്‍ ‘ഇ ആര്‍ക്കൈവ്സ്’ വഴി കഴിയും. കൂടാതെ ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും നടപടിയുണ്ടാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്ത് പാര്‍ലമെന്ററി കാര്യ മന്ത്രി രാജി വെച്ചു

June 22nd, 2012

kuwait-parliament-epathram

കുവൈത്ത് സിറ്റി: ഭരണഘടനാ കോടതി അയോഗ്യരാക്കിയതോടെ  പാര്‍ലമെന്റില്‍ നിന്നുള്ള ഏക മന്ത്രി  ശുഐബ് അല്‍ ശബാബ് അല്‍ മുവൈസിരി രാജി വെച്ചു. പാര്‍ലമെന്ററി കാര്യ ഭവന വകുപ്പ്‌ മന്ത്രിയായിരുന്നു ഇദ്ദേഹം. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ  പാര്‍ലമെന്റിനെ കോടതി  അയോഗ്യമാക്കപ്പെട്ടതോടെ മന്ത്രി സഥാനത്തിന് പ്രസക്തി യില്ലാതായതാണ്  അല്‍ മുവൈസിരി രാജി വെക്കാന്‍ കാരണം. നിലവിലെ വ്യവസ്ഥ അനുസരിച്ച് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നല്ല എന്നതിനാല്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടെങ്കിലും മന്ത്രിമാരുടെ സ്ഥാനത്തിന് ഇളക്കം തട്ടില്ല. പക്ഷെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് ചുരുങ്ങിയത് ഒരാളെയെങ്കിലും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വ്യവസ്ഥ അനുസരിച്ച് മന്ത്രി സഭയില്‍ എത്തിയ ആളാണ് അല്‍ മുവൈസിരി. നാലാം മണ്ഡലത്തില്‍ നിന്നാണ് അല്‍ മുവൈസിരി തെരഞ്ഞെടുക്കപ്പെട്ട്   പാര്‍ലമെന്റിൽ എത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ദര്‍ശന ടി. വി. മിഡില്‍ ഈസ്റ്റിലേക്ക്

June 22nd, 2012

darshana-tv-logo-ePathram
അബുദാബി : ഈ വര്‍ഷം ജനുവരി യില്‍ സംപ്രേഷണം ആരംഭിച്ച ദര്‍ശന ചാനല്‍ മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി യു. എ. ഇ. യില്‍ നിന്നും വിവിധ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു.

പ്രവാസി കളുടെ പ്രശ്നങ്ങള്‍ മുന്‍ നിറുത്തി ‘ഗള്‍ഫ്‌ വോയ്സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടോക് ഷോ, യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ ജൂണ്‍ അവസാന വാരം മുതല്‍ ചിത്രീകരണം ആരംഭിക്കും.

ദര്‍ശന ചാനല്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ്‌ സാദിഖ്‌ അലി ശിഹാബ് തങ്ങളുടെ നേതൃത്വ ത്തില്‍ ‘പ്രവാസികളും വിമാന യാത്രാ ദുരിതങ്ങളും’ എന്ന വിഷയ ത്തില്‍ ഷാര്‍ജ യില്‍ സംഘടിപ്പിക്കുന്ന ആദ്യ ടോക് ഷോ യില്‍ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ (ദര്‍ശന എം. ഡി.), സിദ്ധീഖ്‌ ഫൈസി വാളക്കുളം (ദര്‍ശന ചീഫ്‌ എക്സി. ഡയറക്ടര്‍), ഷിഹാസ് സുല്‍ത്താന്‍, അഹമ്മദ്‌ സുലൈമാന്‍ ഹാജി (ദര്‍ശന ഡയറക്ടര്‍മാര്‍), വൈ. എ. റഹീം (പ്രസി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), അഹമ്മദ്‌ ഖാന്‍ (പ്രസി. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍), കരീം വെങ്കിടങ്ങ്‌ (ജന. സെക്ര. എയിം), സഹദ് പുറക്കാട് (ജന. സെക്ര. ഷാര്‍ജ കെ. എം. സി. സി.), ബഷീര്‍ തിക്കോടി എന്നിവരും വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

ഗള്‍ഫ്‌ ജീവിതത്തിന്റെ വേറിട്ട കാഴ്ചകള്‍ അവതരിപ്പിക്കുന്ന ‘അറേബ്യന്‍ ഫ്രെയിംസ്’ എന്ന പ്രോഗ്രാമും മണലാരണ്യത്തിലെ കാണാ കാഴ്ചകള്‍ അനാവൃതമാക്കുന്ന ‘ദേശാന്തരങ്ങളിലൂടെ’ എന്ന യാത്രാ വിവരണവും, വിവിധ പ്രവര്‍ത്തന ങ്ങളിലൂടെ ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ പ്രമുഖ വ്യക്തിത്വ ങ്ങളെ കുറിച്ചുള്ള ‘ഹീറോസ് ഓഫ് സക്സസ്’ എന്ന പരമ്പരയും അടക്കം മൂന്നു പ്രോഗ്രാമുകള്‍ ദര്‍ശന ടി വി ക്ക് വേണ്ടി സിയാന്‍ വിഷ്വല്‍ മീഡിയ യുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ ചിത്രീകരണം പുരോഗമിക്കുന്നു എന്ന് പ്രോഗ്രാം ഡയരക്ടര്‍ ആഗിന്‍ കീപ്പുറം അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 055 529 33 67 – eMail : ciyan.vm@gmail.com

- pma

വായിക്കുക:

1 അഭിപ്രായം »

ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു

June 22nd, 2012

green-voice-media-award-for-bs-nisamudheen-ePathram
അബുദാബി : കോഴിക്കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ ഗ്രീന്‍ വോയ്സ് സംഘടിപ്പിച്ച മാധ്യമ പുരസ്കാരദാനം കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു.

യു. എ. ഇ. യിലെ മയക്കു മരുന്ന് വിരുദ്ധ നിയമ ങ്ങളെ കുറിച്ച് പ്രവാസി കള്‍ക്കിടയില്‍ പത്ര വാര്‍ത്തകള്‍ മുഖേന നടത്തിയ ബോധ വത്കരണ ത്തിന് ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ദീനാണ് മാധ്യമ പുരസ്കാരം സമ്മാനിച്ചത്‌. അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മ യായ  ഇമ യുടെ ജനറല്‍ സെക്രട്ടറി യാണ്. മാധ്യമ രംഗത്തെ സംഭാവനകള്‍ക്ക് മുന്‍പ് നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

media-award-2012-for-bs-nizamudheen-ePathram
വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ  പുരസ്കാരം സമ്മാനിച്ചു.  ഡോ. ഷാജിര്‍ ഗഫാര്‍ പൊന്നാട അണിയിച്ചു.

ഇതേ വേദിയില്‍ ‘സുല്‍ത്താനെ പോലെ’ എന്ന നോവലെറ്റിന്‍റെ പ്രകാശനവും ഗ്രീന്‍ വോയ്സ് പുറത്തിറക്കിയ ‘സുകൃതം’ സുവനീര്‍ പ്രകാശനവും നടന്നു.

ഉല്ലാസ് ആര്‍. കോയ രചിച്ച ‘സുല്‍ത്താനെ പോലെ’ എന്ന പുസ്തകം കാനേഷ് പൂനൂര്‍, അസ്മോ പുത്തന്‍ചിറക്കു നല്‍കിയാണ് പ്രകാശനം ചെയ്തത്.

സാംസ്കാരിക രംഗത്തെ പ്രമുഖരായ കെ. ബി. മുരളി, വി. ടി. വി. ദാമോദരന്‍, ശുക്കൂറലി കല്ലിങ്ങല്‍, ശറഫുദ്ദീന്‍ മംഗലാട്, കെ. കെ. മൊയ്തീന്‍ കോയ, പ്രമോദ് മങ്ങാട്, പ്രശാന്ത് മങ്ങാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ട്രീയ കൊലപാതക ങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ
Next »Next Page » ദര്‍ശന ടി. വി. മിഡില്‍ ഈസ്റ്റിലേക്ക് »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine