
ഒമാന്‍ : ഒമാനിലെ ഇബ്രിയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ വരുടെ കാര്‍ അപകട ത്തില്‍ പെട്ട് രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു. ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം നാലു പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം ഊരൂട്ടമ്പലം നീരണം കുഴി പൊയിലില്‍ പുത്തന്‍ വീട്ടില്‍ ബിനുവിന്റെ ഭാര്യ റീന (28), കോട്ടയം അയ്മനം പുലുകട്ടിശ്ശേരിയില്‍ കരുണാകരന്‍ – ജാനകി ദമ്പതികളുടെ മകളും കന്യാകുമാരി സ്വദേശി ഗോപാലന്റെ ഭാര്യയുമായ സിന്ധു (42) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇബ്രിയിലെ സുലൈഫിലാണ് അപകടം ഉണ്ടായത്. പെന്തകോസ്ത് സഭയുടെ പ്രാര്‍ത്ഥനാ യോഗ ത്തില്‍ പങ്കെടുത്ത് മടങ്ങുക യായിരുന്ന മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ഒമാന്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ച സിന്ധുവിന്റെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഫേബ, ഡ്രൈവര്‍ തിരുവല്ല സ്വദേശി സണ്ണി മാത്യൂ ജോണ്‍, കൊട്ടാരക്കര കോടവട്ടം സ്വദേശി രാജന്‍ അലക്സാന്‍ഡര്‍ തോമസ്, കന്യാകുമാരി കന്നന്‍മൂട് സ്വദേശി ജയരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹന ത്തിലുണ്ടായിരുന്ന 11 കാരി അഞ്ജുപോള്‍ അദ്ഭുത കരമായി രക്ഷപ്പെട്ടു.
-അയച്ചത് : ബിജു




ദുബായ് : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ പണി മുടക്കിനെ ത്തുടര്‍ന്ന് ഗള്‍ഫ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ സാഹചര്യ ത്തില്‍ അടിയന്തര മായി ഇടപെട്ട് ബദല്‍ സംവിധാനം ഒരുക്കി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം എന്നും പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ നടപടിക്ക് അറുതി വരുത്തുവാന്‍ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി കേരള – കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.



























