കേരയുടെ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച

April 8th, 2012

kera-kuwait-logo-ePathram
കുവൈറ്റ്‌ : രക്തദാനം ജീവദാനം എന്ന മഹത്തായ സന്ദേശത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈറ്റിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മ കേര ( കുവൈറ്റ്‌ എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ ) ജാബ്രിയ ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് ‘രക്തദാന പരിപാടി ‘ സംഘടിപ്പിക്കുന്നു. കേരയുടെ സാമൂഹ്യ ക്ഷേമ വിഭാഗം സംഘടിപ്പിക്കുന്ന ഈ പരിപാടി ഏപ്രില്‍ 13 വെള്ളിയാഴ്ച നടക്കും.

ഇതുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ 11നു മുമ്പായി ജോമി അഗസ്റ്റിന്‍ ( 66 87 43 64 ), സുബൈര്‍ അലമന ( 66 90 04 55 ), സദാശിവന്‍ (66 25 95 87 ) എന്നിവ രുമായി ബന്ധപ്പെടുക എന്ന്‍ ഭാരവാഹികള്‍ പത്ര ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കപ്പെടുന്നത് എഴുത്തു കാരിലൂടെ

April 8th, 2012

akber-kakkattil-at-vatakara-nri-meet-2012-ePathram
ദുബായ് : മാതൃ ഭാഷ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നതു പോലെത്തന്നെ പ്രസക്തമാണ് പ്രാദേശിക ഭാഷ കളുടെ സംരക്ഷണവും എന്ന് സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാദേശിക കൂട്ടായ്മകള്‍ അതതു ദേശത്തെ ഭാഷയേയും സംസ്‌കാര ങ്ങളെ യുമാണ് സംരക്ഷിച്ചു നിര്‍ത്തുന്നത്.

അതു കൊണ്ടാണ് നാട്ടിലേക്കാള്‍ കൂടുതല്‍ വായനകളും സംവാദങ്ങളും ഗള്‍ഫില്‍ നടക്കുന്നത്. വീട്ടില്‍ മാതൃഭാഷ സംസാരിക്കണം എന്നല്ല നാട്ടുഭാഷ സംസാരി ക്കണം എന്നാണ് പറയാറുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തില്‍ സംസ്‌കാരവും ഭാഷയും വാണിജ്യ വത്കരണത്തിന് വിധേയ മാവുമ്പോള്‍ ഇത്തരം സ്വാധീന ത്തില്‍ നിന്ന് ഭാഷയെയും പ്രത്യേകിച്ച് പ്രാദേശിക ഭാഷ കളെ സംരക്ഷിച്ചു നിര്‍ത്തുന്നത് എഴുത്തുകാരാണ്.

വടകര എന്‍. ആര്‍. ഐ. ഫോറം ദശവാര്‍ഷികം ‘വടകരോത്സവം 2012’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അക്ബര്‍ കക്കട്ടില്‍.

തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘സമകാലിക പ്രവാസ ജീവിതം’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബഷീര്‍ തിക്കോടി, സത്യന്‍ മാടാക്കര തുടങ്ങിയവരും പലസ്തീനിലെയും അറബ് ദേശ ത്തെയും മാറ്റങ്ങളെ സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് എം. സി. എ. നാസര്‍ അദ്ദേഹ ത്തിന്റെ വിദേശ പര്യടന ങ്ങളെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു.

അക്ബര്‍ കക്കട്ടിലിന് ഇസ്മയില്‍ പുനത്തില്‍ ഉപഹാരം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, നൗഷാദ്, ബാബു പീതാംബരന്‍, സമദ് പയ്യോളി, ഇസ്മയില്‍ ഏറാമല, സാദിഖ് അലി, ചന്ദ്രന്‍ ആയഞ്ചേരി, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, നാസര്‍, മുഹമ്മദ് വി. കെ. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലഘു നാടകം ‘എ & ബി’ കേരള സോഷ്യല്‍ സെന്‍ററില്‍

April 7th, 2012

plat-form-dubai-drama-a&b-ePathram
അബുദാബി : ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നാടക സൗഹൃദം, പ്രസക്തി, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സാംസ്‌കാരിക സംഘടന കള്‍ സംയുക്ത മായി ഒരുക്കുന്ന ചടങ്ങില്‍ പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കുന്ന ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറും.

എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിക്കുന്നത്.

പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച  ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലി ന്റെ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കുന്ന പരിപാടി യിലാണ് ലഘു നാടകം അവതരിപ്പിക്കുക.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, കവി അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രണ്ടു പതിറ്റാണ്ടിനുശേഷം കുവൈത്ത് വിമാനം ഇറാഖിലേക്ക്

April 7th, 2012

jazeera-epathram

കുവൈത്ത് സിറ്റി: കുവൈറ്റ്‌ – ഇറാഖ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. 20 വര്‍ഷത്തിലേറെ നീണ്ട കാലത്തിനുശേഷം ആണ് കുവൈത്തില്‍നിന്ന് യാത്രക്കാരെയും കൊണ്ട് ഒരു വിമാനം ഇറാഖിന്‍െറ മണ്ണില്‍ ഇറങ്ങുന്നത്. ഇറാഖും കുവൈത്തും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നല്ലൊരു ചുവടുവെപ്പാണിതെന്ന് ഇക്കാര്യം സ്ഥിരീകരിച്ച ഇറാഖ് ഗതാഗത മന്ത്രിയുടെ ഉപദേശകന്‍ കരീം അല്‍ നൂരി അഭിപ്രായപ്പെട്ടു.

കുവൈത്തിലെ ഏക സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയര്‍വെയ്സാണ്  ഇറാഖിലേക്ക് സര്‍വീസ് നടത്തുന്നത്. തലസ്ഥാനമായ ബഗ്ദാദിലേക്കും നജഫ് നഗരത്തിലേക്കും ആഴ്ചയില്‍ നാലു വീതം സര്‍വീസുകള്‍ നടത്താനാണ് ജസീറ എയര്‍വേയ്സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഇറാഖ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നാസര്‍ ഹുസൈന്‍ അല്‍ ബന്ദര്‍ അറിയിച്ചു.

സദ്ദാം ഹുസൈന്‍െറ സൈന്യം 1990ല്‍ കുവൈത്തില്‍ അധിനിവേശം നടത്തിയ ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസ് ഉണ്ടായിട്ടില്ല. അധിനിവേശ കാലത്ത് കുവൈത്തില്‍നിന്ന് ഇറാഖ് സൈന്യം വിമാനങ്ങള്‍ കടത്തിക്കൊണ്ടുപോയിരുന്നു. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം അന്താരാഷ്‌ട്ര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കുവൈറ്റില്‍ നിന്നും പത്തോളം വിമാനങ്ങള്‍ ഇറാഖ് കടത്തികൊണ്ടു പോയിരുന്നു. ഈ കേസില്‍ ഇറാഖ് 120 കോടി ഡോളര്‍ കുവൈറ്റിനു നഷ്ടപരിഹാരം നല്‍കണമെന്ന് ലണ്ടന്‍ കോടതി വിധി വന്നിരുന്നു. എന്നാല്‍ ഇറാഖ് ഇത് നല്‍കിയിരുന്നില്ല. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി കുവൈത്തില്‍ സന്ദര്‍ശനം നടത്തിയ ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി നഷ്ടപരിഹാരമായി 50 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചതോടെയാണ് വ്യോമയാന രംഗത്തെ തര്‍ക്കത്തിന് അയവുവന്നത്. ഇതിനുപിന്നാലെയാണ് ജസീറ എയര്‍വേയ്സിന് ഇറാഖിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ടാക്സി നിരക്ക് വീണ്ടും കൂട്ടുന്നു

April 6th, 2012

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്ത്‌ സര്‍വ്വീസ് നടത്തുന്ന ടാക്സി കളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു . 2012 മേയ് ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

ഇപ്പോള്‍ സില്‍വര്‍ ടാക്സി യാത്ര തുടങ്ങുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന മിനിമം ചാര്‍ജ്ജ്‌ മൂന്നു ദിര്‍ഹമാണ്. ഇത് മേയ് ഒന്നു മുതല്‍ 50 ഫില്‍സ് കൂടി 3.50 ദിര്‍ഹമാകും. രാത്രി 10 മണി മുതല്‍ മിനിമം ചാര്‍ജ് 10 ദിര്‍ഹമായി ഉയരും.

കിലോ മീറ്റര്‍ നിരക്കില്‍ പകല്‍ സമയം 27 ഫില്‍സും രാത്രി 36 ഫില്‍സും വര്‍ദ്ധന ഉണ്ടാവും. എന്നാല്‍ കാള്‍ സെന്‍റര്‍ മുഖേന ടാക്സി ബുക്ക് ചെയ്യുന്ന തിനുള്ള നിരക്ക് കുറച്ചു.

ടാക്സികളുടെ നിയന്ത്രണാ ധികാരമുള്ള സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നടത്തിയ വിശദമായ പഠന ത്തിന് ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും. ഡ്രൈവര്‍മാരുടെ വേതനവും പരിഷ്കരിക്കും.

ഓരോ വര്‍ഷവും ഡ്രൈവര്‍ മാര്‍ക്ക് കുറഞ്ഞത് നാല് യൂണിഫോം നല്‍കണം എന്ന് എല്ലാ ടാക്സി കമ്പനി കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്‌കാര ഖത്തറിന്റെ വിജയം
Next »Next Page » രണ്ടു പതിറ്റാണ്ടിനുശേഷം കുവൈത്ത് വിമാനം ഇറാഖിലേക്ക് »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine