ദുബായ് : ജീവിത ത്തിന്റെ കൊടും തമസ്സിലും പ്രകാശ ത്തിന്റെ നേരിയ കിരണങ്ങള്‍ ദര്‍ശിച്ച നവോത്ഥാന കാലഘട്ട ത്തിലെ ശ്രദ്ധേയനായ നോവലിസ്റ്റ് ആയിരുന്നിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കഥാകാരനായിരുന്നു പാറപ്പുറത്ത് എന്നും എന്നാല്‍ പുരസ്‌കാര ലബ്ധിയേക്കാള്‍ ഉപരി കാലത്തെ അതിജീവിക്കാനുള്ള കരുത്ത് അദ്ദേഹ ത്തിന്റെ രചന കള്‍ക്ക് ഉണ്ടായിരുന്നു എന്നും പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. ഡി. ബാബുപോള്‍ അഭിപ്രായപ്പെട്ടു.
പാറപ്പുറത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യ ത്തില്‍ ഖിസൈസ് ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മനുഹ്യ നന്മ കാംക്ഷിച്ച കഥാകാരനായിരുന്നു പാറപ്പുറത്ത്. സൈനികരുടെ ജീവിത ത്തിലേക്ക് വെളിച്ചം വീശി ക്കൊണ്ട് വായനക്കാര്‍ക്ക് പുതിയ അനുഭവ തലം സമ്മാനിച്ച കഥാകാരന്‍. ജീവിത ത്തിന്റെ ക്ഷണികതയും നശ്വരതയും തന്റെ കൃതികളില്‍ ഉടനീളം കാണാം. പാറപ്പുറ ത്തിന്റെ എഴുത്തിന്റെ കാലഘട്ട ത്തില്‍ സാങ്കേതിക വിദ്യ ഇത്രകണ്ട് വളര്‍ന്നിട്ടി ല്ലായിരുന്നു. അതു കൊണ്ട് ഓരോ കഥാകാരനും അച്ചടി മാധ്യമങ്ങള്‍ക്ക് പുറകേ പോകേണ്ടി വന്നു. അത് പട്ടിണി യുടെയും പരാധീനത യുടെയും കാലമായിരുന്നു. അന്ന് എന്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. ഇന്ന് മലയാളി യുടെ ആ സ്വഭാവ ത്തിന് മാറ്റം സംഭവിച്ചു വെന്ന് ബാബു പോള്‍ പറഞ്ഞു.
അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് പ്രവാസി കള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാര ത്തിന് അര്‍ഹനായ ഷാബു കിളിത്തട്ടിലിന് പതിനായിരത്തൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവും ബാബു പോള്‍ സമ്മാനിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതി തെരഞ്ഞെടുത്ത ‘ജഡകര്‍ത്തൃകം’ എന്ന കഥയാണ് ഷാബുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
പോള്‍ ജോര്‍ജ് പൂവത്തേരില്‍ അദ്ധ്യക്ഷത വഹിച്ചു. റോജിന്‍ പൈനുംമൂട്, സജിത്ത് കുമാര്‍ പി. കെ, ഫിലിപ്പ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഷാബു കിളിത്തട്ടില്‍ മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുനില്‍ പാറപ്പുറത്ത്, നാട്ടുകാരായ ഭാസ്‌കര്‍ രാജ്, അഡ്വ. സന്തോഷ് മാത്യൂസ്, ബി. ശശികുമാര്‍ എന്നിവര്‍ പാറപ്പുറ ത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അവതാരകന്‍ ആയിരുന്നു.
ജോര്‍ജ് മാത്യു ചെറിയത്ത്, കെ. എ. ജബ്ബാരി, സലീം അയ്യനോത്ത്, ഡോ. കെ. ഷാജി, രാഘവന്‍, റോയി പത്തിച്ചിറ, റെനി കെ. ജോണ്‍, മനുഡേവിഡ്, കെ. കെ. നാസര്‍, ജിസ് ജോര്‍ജ്, തോമസ് പി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മാധ്യമങ്ങള്‍, സാഹിത്യം