ദുബായ്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് ചെറുകഥാ പുരസ്കാരത്തിന്നു ഷാബു കിളിത്തട്ടില്‍ അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈ ആറിന് ദുബായില്‍ നടക്കുന്ന പാറപ്പുറത്ത് അനുസ്മരണ സമ്മേളനത്തില്‍ നല്‍കുമെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികളായ സുനില്‍ പാറപ്പുറത്ത്, പോള്‍ ജോര്‍ജ് പൂവതെരില്‍, റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.
നാല്പതില്‍ പരം ചെറുകഥകളില്‍ നിന്നുമാണ് ഷാബുവിന്റെ “ജഡകർത്തൃകം” എന്ന കഥ ഒന്നാമതെത്തിയത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതിയാണ് കഥകള്‍ മൂല്യ നിര്‍ണയം ചെയ്തത്.
ദുബായിലെ അറേബ്യന്‍ റേഡിയോ നെറ്റ്‌വര്‍ക്കിന്റെ ഹിറ്റ് 96.7 എഫ്. എം. ചാനലില്‍ വാര്‍ത്താ വിഭാഗം തലവനായ ഷാബു ചിറയന്‍കീഴ് കിളിത്തട്ടില്‍ മുരളീധരന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്. അനസൂയ ഭാര്യയും ജാനവ് മകനുമാണ്.
അല്‍ ഐന്‍ ഇന്ദിര ഗാന്ധി വീക്ഷണം ഫോറത്തിന്റെ സി. പി. ശ്രീധര മേനോന്‍ മാദ്ധ്യമ പുരസ്കാരം, സ്വരുമ ദുബായ്, സഹൃദയ പടിയത്ത്, കൊല്ലം പ്രവാസി അസോസിയേഷന്‍ എന്നിവയുടെ മാദ്ധ്യമ പുരസ്കാരങ്ങളും ഷാബുവിന് ലഭിച്ചിട്ടുണ്ട്.
യു.എ.ഇ. യിലെ മാദ്ധ്യമ രംഗത്ത് സജീവമായി നിൽക്കെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുവാനും, മാദ്ധ്യമ ശ്രദ്ധ ജനകീയ വിഷയങ്ങളിലേക്ക് ഫലപ്രദമായി തിരിച്ചു വിട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും അധികാര ദുഷ്പ്രഭുത്വത്തിനെതിരെ പോരാടാനും ഷാബുവിന് കഴിഞ്ഞിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മാധ്യമങ്ങള്‍, സാഹിത്യം