ഷാര്‍ജ : വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘ പാവങ്ങള്‍ ‘ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി ജൂലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഷാര്‍ജ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ നോവല്‍ ആസ്വാദനവും കവിയരങ്ങും സംഘടിപ്പിക്കും.
പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ എന്‍. എസ്. ജ്യോതികുമാര്‍, നാസര്‍ ബേപ്പൂര്‍, രാജീവ് ചേലനാട്ട് എന്നിവര്‍ പാവങ്ങള്‍ നോവലിനെ അധികരിച്ച് സംസാരിക്കും.
തുടര്‍ന്നു കവിയരങ്ങില്‍ അനൂപ് ചന്ദ്രന്‍, അസ്‌മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, സൈനുദ്ധീന്‍ ഖുറൈഷി, ടി. എ. ശശി, അഷ്‌റഫ് ചമ്പാട്, രാജീവ് മുളക്കുഴ എന്നിവര്‍ പങ്കെടുക്കും.
പാവങ്ങള്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി പ്രസക്തി, 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ ഒരു വര്‍ഷക്കാലം യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ പ്രൊഫഷണല്‍ നാടകം, നോവല്‍ ആസ്വാദനം, സംഘ ചിത്രരചന, സിനിമ പ്രദര്‍ശനം, കഥ – കവിത ക്യാമ്പ്, കുട്ടികള്‍ക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയ പരിപാടി കളാണ് സംഘടിപ്പിക്കുന്നത്.
- pma