
ഷാര്‍ജ : എയർ ഇന്ത്യ പൈലറ്റു മാരുടെ സമരം ഒത്തുതീർപ്പാക്കിക്കൊണ്ട് പ്രവാസി കളുടെ യാത്രാ ദുരിതം അവസാനിപ്പിക്കാൻ വേണ്ട നടപടികള്‍ എടുക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു എ ഇ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ അനാവശ്യ സമരം സ്വകാര്യ എയർലൈൻ കമ്പനി കളെ സഹായി ക്കാനും എയർ ഇന്ത്യയെ അടച്ചു പൂട്ടാനുമേ ഉപകരിക്കൂ. അവധി ക്കാലത്ത് നാട്ടിലേക്ക് പോകാനിരിക്കുന്ന ഗൾഫുകാരുടെ യാത്രാദുരിതം എത്രയും വേഗം അവസാനി പ്പിക്കണം.
ഗൾഫിലെ ഇന്ത്യൻ സിലബസിൽ പഠിപ്പിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്ക് പുതിയ പാഠ്യ പദ്ധതി പ്രകാരമുള്ള വിദഗ്ദ പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനോടും സി ബി എസ് ഇ യോടും സമ്മേളനം ആവശ്യപ്പെട്ടു.
കേരള ത്തിലെ മാലിന്യ നിർമാർജ്ജനം സർക്കാർതലത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കി കൊണ്ട് മാലിന്യം ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽതന്നെ സംസ്കാരിക്കാനുള്ള പുതിയ സംവിധാനങ്ങൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് സമ്മേളനം നിർദേശിച്ചു .
ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ നടന്ന സമ്മേളനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ പ്രസിഡണ്ട് കെ കെ കൃഷ്ണ കുമാർഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രസിഡണ്ട് ഡോ. കെ. പി. ഉണ്ണികൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ കോർഡിനേറ്റർ അനീഷ് മടത്തറ വാർഷിക റിപ്പോർട്ടും ഗഫൂർ സാമ്പത്തിക റിപ്പോർട്ടും മാത്യൂ ആന്റണി ഭാവിപ്രവർത്തന രേഖയും അവതരിപ്പിച്ചു.
പുതിയ ഭാരവാഹി കളായി ഡോ. കെ. പി. ഉണ്ണികൃഷ്ണൻ(പ്രസിഡണ്ട് ), സുധീർ ചാത്തനാത്ത്, അരുൺ പരവൂർ(വൈസ് പ്രസിഡണ്ടുമാര്‍), മാത്യൂ ആന്റണി ( കോഡിനേറ്റര്‍), ശ്രീകുമാരി ആന്റണി, അരുൺ കെ ആർ(ജോയിന്റ് കോഡിനേറ്റര്‍മാര്‍) ഗഫൂർ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
-അയച്ചു തന്നത് : സുധീർ ചാത്തനാത്ത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, ശാസ്ത്ര സാഹിത്യ പരിഷത്ത്

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 