ഒമാന്‍ : നിയമം ലംഘിച്ച് ഒമാനില്‍ തങ്ങി അനധികൃത മായി ജോലി ചെയ്യുന്ന 280 പ്രവാസികള്‍ അറസ്റ്റിലായി. ഒരാഴ്ചക്കിടെ യാണ് ഇത്രയും പേര്‍ പിടിക്ക പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃത തൊഴിലാളികളെ കണ്ടത്തെു ന്നതിനായി തൊഴില്‍ മന്ത്രാലയ ത്തിന്റെ നേതൃത്വ ത്തില്‍ പൊലീസ് സഹകരണ ത്തോടെ രാജ്യ വ്യാപകമായി റെയ്ഡ് നടക്കുകയാണ്.
നിരവധി ആളുകളെ പിടികൂടി നാടുകടത്തുന്ന നടപടികള്‍ പുരോഗ മിക്കുന്നു. കഴിഞ്ഞ മാസം 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ പിടിച്ചവരില്‍ 218 പേര്‍ വോണിജ്യ സ്ഥാപന ങ്ങളിലെ തൊഴിലാളികളും 17 തോട്ടം ജോലിക്കാരും 45 വീട്ടു ജോലി ക്കാരും ഉള്‍പ്പെടും. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരും ഇവരുടെ അനുമതി യോടെ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടവരും രേഖകള്‍ ഇല്ലാതെ രാജ്യത്തു തുടരുന്നവരും പിടിക്കപ്പെട്ടവരിലുണ്ട്.
തലസ്ഥാന നഗരിയായ മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. ഇവര്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. അതിനിടെ നേരത്തെ പിടികൂടപ്പെട്ട 182 അനധികൃത തൊഴിലാളി കളെ അതാതു രാജ്യ ങ്ങളുടെ എംബസി കളുമായി സഹകരിച്ച് നാടു കടത്തി യതായും മന്ത്രാലയം അറിയിച്ചു.
-അയച്ചു തന്നത് : ബിജു
- pma