അബുദാബി : ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയ ത്തിന്റെയും അറബ് ലീഗിന്റെയും സഹകരണ ത്തോടെ യു. എ. ഇ. വിദേശ കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ച കോടി മെയ് 22 ചൊവ്വാഴ്ച അബുദാബിയില്‍ തുടങ്ങും.
രണ്ട് ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ത്യാ – അറബ് മേഖല യിലെ വ്യവസായ, വാണിജ്യ, സാമ്പത്തിക, കാര്‍ഷിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖല യിലെ സഹകരണ കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ കൈ ക്കൊള്ളും.
സിറിയ ഒഴികെ മുഴുവന്‍ അറബ് രാജ്യങ്ങളും പങ്കെടുക്കുന്ന ഉച്ചകോടി യില്‍ ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ ലുബ്‌ന അദ്ധ്യക്ഷത വഹിക്കും.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ജനറല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍, ഫെഡറേഷന്‍ ഓഫ് അറബ് ബിസിനസ് മാന്‍ എന്നീ സംഘടന കള്‍ എല്ലാം ഉച്ചകോടി യില്‍ സംബന്ധിക്കും.