ദുബായിൽ വെടിയേറ്റു മരിച്ച മൽസ്യ തൊഴിലാളിയുടെ സഹപ്രവർത്തകർ ദുരിതത്തിൽ

July 31st, 2012

vadakara-nri-forum-uae-exchange-fishermen-relief-epathram

ദുബായ് : ദുബായിൽ അമേരിക്കൻ കപ്പലിൽ നിന്നും വെടിയേറ്റ് മരിച്ച ശേഖർ എന്ന മൽസ്യ ബന്ധന തൊഴിലാളിയുടെ സഹപ്രവർത്തകരായ 150 ഓളം പേർ ദുരിതത്തിൽ കഴിയുന്നു. അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ സഹ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇവർ കഴിയുന്നത്. സംഭവത്തിനു ശേഷം ഇവർക്ക് കടലിൽ മൽസ്യ ബന്ധനത്തിനായി പോകാൻ ഭയമാണ്. നിരവധി ബോട്ടുകളിലായി ജോലി ചെയ്യുന്ന ഇവർ പിടിക്കുന്ന മൽസ്യം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടു വേണം ഇവരുടെ ശമ്പളം നൽകാൻ എന്നത് കൊണ്ട് ഇവരുടെ തൊഴിൽ ദാതാക്കൾക്കും ഇവരെ സഹായിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണ് ഉള്ളത്.

അമേരിക്കൻ കപ്പൽ ആക്രമണത്തിൽ ശേഖറിനോടൊപ്പം വെടിയേറ്റ മറ്റ് തൊഴിലാളികളും ഈ ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. സംഭവം വാർത്തയാകുകയും നയതന്ത്ര അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തത് കൊണ്ട് പരിക്കേറ്റവരെ സഹായിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഇവരോടൊപ്പം അതേ ക്യാമ്പിൽ കഴിയുന്ന മറ്റ് മൽസ്യ തൊഴിലാളികൾ തൊഴിലും കൂലിയുമില്ലാതെ ദുരിതത്തിലാണ്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം ഇന്നലെ മുതൽ ഇവർ പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടു.

വടകര എൻ. ആർ. ഐ. ഫോറം ദുബായ് ഘടകത്തിന്റെ പ്രവർത്തകർ സംഭവം അറിയുകയും പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചിന്റെ സഹായത്തോടെ ഇവരുടെ താമസ സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യു. എ. ഇ. എക്സ്ചേഞ്ച് മാനേജർ വിനോദ് നമ്പ്യാർ, വടകര എൻ. ആർ. ഐ. ഫോറം പ്രവർത്തകരായ ചന്ദ്രൻ ആയഞ്ചേരി, ബാലൻ മേപ്പയൂർ, സി. സുരേന്ദ്രൻ, റഫീക്ക് മേമുണ്ട എന്നിവർ നേതൃത്വം നൽകി.

– വാർത്ത അയച്ചു തന്നത് – ഇ. കെ. ദിനേശൻ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖുര്‍ആന്‍ : മനുഷ്യാവ കാശങ്ങളുടെ മാഗ്നാകാര്‍ട്ട

July 31st, 2012

quran-magna-karta-of-humen-rights-skss-ePathram
ദുബായ് : മനുഷ്യ സ്വത്വത്തെ അംഗീകരിക്കുകയും വര്‍ഗ്ഗ, വര്‍ണ്ണ, ദേശ ങ്ങള്‍ക്ക് അതീതമായി മനുഷ്യ സമത്വ ത്തെക്കുറിച്ച് ഉദ്ഘോഷിക്കുകയും ചെയ്ത പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യാവകാശ ങ്ങളുടെ മാഗ്നാകാര്‍ട്ടയാണ് എന്ന് പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു.

ദുബായ് ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്‌ട്ര ഖുര്‍ആന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

onampilly-faisy-dubai-holy-quran-speach-ePathram

ഉച്ച നീചത്വ ങ്ങളില്ലാത്ത ഒരു ഉത്തമ സമൂഹ സൃഷ്ടി ഖുര്‍ആനിന്‍റെ സ്വാധീനം വഴി മുസ്ലിം ലോക ത്തിനു സാദ്ധ്യമായി. മനുഷ്യാ വകാശ ധ്വംസനങ്ങള്‍ അന്തര്‍ദേശീയ തല ത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഖുര്‍ആനിക സന്ദേശത്തിന് പ്രസക്തി യേറുന്നുണ്ട്. ഖുര്‍ആന്‍ മനുഷ്യാവകാശ ങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ നിര്‍മ്മാണം നടത്തുക മാത്രമല്ല അത് പാലിക്കാന്‍ സജ്ജരായ ഒരു സമൂഹത്തെ സൃഷ്ടിക്കുക കൂടി ചെയ്തു. മനുഷ്യാവകാശ സംസ്ഥാപന ത്തിന് നിലവില്‍ വന്ന അന്താരാഷ്‌ട്ര നിയമങ്ങള്‍ നോക്കു കുത്തിയാവുമ്പോള്‍ പ്രാകൃതമെന്നു ലോകം വിധിയെഴുതിയ ഒരു സമൂഹത്തെ ഖുര്‍ആന്‍ ഉത്തമ സമൂഹമാക്കി പരിവര്‍ത്തിപ്പിച്ച ചരിത്ര വസ്തുത എല്ലാവര്‍ക്കും പാഠ മാണ്.

മനുഷ്യന്റെ ഭക്തിക്കും ദൈവ വിശ്വാസ ത്തിനുമപ്പുറം അവന്റെ ദേശ ഭാഷാ വര്‍ണ്ണ വൈവിധ്യ ങ്ങളൊന്നും ഇസ്ലാമില്‍ പ്രസക്ത മാവുന്നില്ല. ഇന്നും കറുത്ത വര്‍ഗ്ഗക്കാരെ അവജ്ഞയോടെ കാണുന്നവര്‍ കാണേണ്ടതും പഠിക്കേണ്ടതും ഇസ്ലാമിക ചരിത്രമാണ്‌. ചരിത്ര ത്തില്‍ അവഗണന നേരിടേണ്ടി വരുമായിരുന്ന കറുത്ത കാപ്പിരിയായ അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂമിനെ ‘ഞങ്ങളുടെ നേതാവേ’ എന്ന് രണ്ടാം ഖലീഫ ഉമര്‍ ബന്‍ ഖത്താബ്‌ വിളിച്ചത് ഇസ്ലാം പഠിപ്പിച്ച സമത്വ ത്തിന്റെ മകുടോദാഹരണമാണ്.

യുദ്ധം നീതിയുടെ സംസ്ഥാപന ത്തിന് മാത്രം അനുവദിച്ച ഖുര്‍ആന്‍ അക്രമത്തെ നിശിത മായ ഭാഷ യിലാണ് വിമര്‍ശിക്കുന്നത്. അബു ഗുരൈബും ഗ്വാണ്ടാനാമയും സൃഷ്ടിക്കുന്നവര്‍ക്ക് തടവു പുള്ളി കളോട് നീതി ചെയ്യണമെന്നു നിഷ്കര്‍ഷിച്ച പ്രവാചക അദ്ധ്യാപന ങ്ങളാണ് മാതൃക യാക്കേണ്ടത്. യുദ്ധ വേളയില്‍ നീതി നിഷേധം നടന്നു എന്നതിന്റെ പേരില്‍ യുദ്ധ വിജയം റദ്ദു ചെയ്ത സംഭവം ഇസ്ലാമിക ചരിത്രത്തില്‍ മാത്രമേ കാണാന്‍ കഴിയൂ എന്നും ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു.

audiance-of-onampilly-faisy-ramadan-speach-ePathram

ദുബായ് സുന്നി സെന്ററിന്റെ പ്രതിനിധി യായി എത്തിയ ഓണമ്പിള്ളി ഫൈസിയുടെ പ്രഭാഷണം ശ്രവിക്കാന്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് എത്തിയത്. ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയ ത്തിന് അകത്തും പുറത്തുമായി സജ്ജീകരിച്ച ഇരിപ്പിടങ്ങള്‍ നേരത്തെ തന്നെ നിറഞ്ഞിരുന്നു.

ദുബായ് ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രോഗ്രാംസ് & സ്റ്റഡീസ് യൂനിറ്റ് തലവന്‍ ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് സുന്നി സെന്‍റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. എം. പി. മുസ്തഫല്‍ ഫൈസി, യു. എം. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഹാഷിം കുഞ്ഞി തങ്ങള്‍, പി. എ. അബ്ദുള്ള ഹാജി, ഇബ്രാഹിം എളേറ്റില്‍, യഹ്യ തളങ്കര തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുസ്സലാം ബാഖവി സ്വാഗതവും ഷൌക്കത്തലി ഹുദവി നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍
ചിത്രങ്ങള്‍ : കെ. വി. എ. ശുക്കൂര്‍

- pma

വായിക്കുക:

1 അഭിപ്രായം »

മെസ്പ ഇഫ്താര്‍ കുടുംബ സംഗമം

July 31st, 2012

ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി (MESPA) യു. എ. ഇ. ചാപ്റ്ററിന്റെ ഇഫ്താര്‍ കുടുംബ സംഗമം ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ ദുബായ് കറാമ യിലുള്ള ബാഗ്ലുര്‍ എം‌പയര്‍ റസ്റ്റോറന്റ് ഹാളില്‍ വെച്ച് നടക്കും.
വിശദ വിവരങ്ങള്‍ക്ക് : 056 69 69 337 – ഫൈസല്‍

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദുരിത ബാല്യ ങ്ങളുടെ ക്ഷേമം : യു. എ. ഇ. എക്‌സ്‌ചേഞ്ച് യൂണിസെഫു മായി കൈകോര്‍ക്കുന്നു

July 31st, 2012

ദുബായ് : ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ മോചന ത്തിനും ക്ഷേമ ത്തിനും വേണ്ടി യൂണിസെഫ് നടത്തുന്ന സന്നദ്ധ സേവനങ്ങള്‍ക്ക് ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ച് റമദാനില്‍ ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കും.

എക്‌സ്‌ചേഞ്ചിന്റെ യു. എ. ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിട ങ്ങളിലെ ശാഖകള്‍ വഴി നടക്കുന്ന മുഴുവന്‍ ഇടപാടുകളുടെയും ചാര്‍ജ് ഇനത്തില്‍ നിന്ന് നിശ്ചിത ശതമാനം സമാഹരിച്ചാണ് യൂണിസെഫ് ഫണ്ടിലേക്ക് നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം റമദാനില്‍ യു. എ. ഇ. യില്‍ മാത്രം നടന്ന ഈ പരിപാടി യുടെ ഗംഭീര വിജയം കണക്കിലെടുത്താണ് ഇത്തവണ തുക വര്‍ദ്ധിപ്പിച്ചതും തങ്ങളുടെ ശൃംഖല യില്‍പ്പെടുന്ന മറ്റു ഗള്‍ഫ് രാജ്യ ങ്ങളിലേക്കു കൂടി ഈ സേവനം വ്യാപിപ്പിച്ചത് എന്നും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.

മികച്ച ഉപഭോക്തൃ സേവന ത്തില്‍ എന്ന പോലെ പൊതു ജനോപകാര പ്രദമായ സംരംഭ ങ്ങളിലും കഴിഞ്ഞ മുപ്പത് വര്‍ഷ ത്തിലധികം വിട്ടുവീഴ്ചയില്ലാതെ ഇടപെടുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച്, അടുത്ത തലമുറ യുടെ ക്ഷേമ കാര്യങ്ങളില്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അതിന് ഏറ്റവും ഉചിതമായ പങ്കാളി കള്‍ ഐക്യ രാഷ്ട്ര സഭ യുടെ ഭാഗമായ യൂണിസെഫ് ആണെന്ന തിരിച്ചറിവാണ് ഈ സംയുക്ത ദൗത്യ ത്തിന്റെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഔദ്യോഗിക ദൗത്യം എന്നതിലപ്പുറം നാളെ യുടെ പൗരന്മാരെ വിഷമാവസ്ഥ കളില്‍ നിന്ന് കര കയറ്റുന്ന ഈ സംരംഭം ഏറ്റെടുക്കുമ്പോള്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് കാലാകാല ങ്ങളായി ജന ങ്ങളില്‍ നിന്ന് സ്വീകരിച്ചു പോരുന്ന വലിയ സഹായ ങ്ങള്‍ക്കുള്ള ചെറിയ പ്രത്യുപകാരം എന്ന നില യിലാണ് തങ്ങള്‍ കാണുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട് കൂട്ടിച്ചേര്‍ത്തു.

ലോക ത്തിലെ ഓരോ കുട്ടിക്കും ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്ന മഹത്തായ ദൗത്യ ത്തില്‍ യൂണിസെഫിനെ സഹായിക്കാന്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മാതൃകാ പരമായ പ്രതിബദ്ധത യാണ് പുലര്‍ത്തുന്നത് എന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ പ്രതിനിധി ഇബ്രാഹിം അല്‍ സിഖ് ചൂണ്ടിക്കാട്ടി.

അഞ്ച് വന്‍കര കളിലായി 30 രാജ്യങ്ങളില്‍ 600 ലേറെ ശാഖ കളുമായി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് മൂന്നര ദശ ലക്ഷം ഉപഭോക്താക്കള്‍ക്കു വേണ്ടി നാല്പതു രാജ്യങ്ങളില്‍ നിന്നുള്ള 8000 ത്തോളം കഴിവുറ്റ ജീവന ക്കാരെയാണ് ലോകത്ത് ഉടനീളം സജ്ജീകരിച്ചിട്ടുള്ളത്. 150 ല്‍ പ്പരം ലോകോത്തര ബാങ്കു കളുമായി നേരിട്ട് വിനിമയ ബന്ധങ്ങളുണ്ട്.

സാമൂഹിക സേവന ശ്രമ ങ്ങളില്‍ സദാ ജാഗ്രത പുലര്‍ത്തുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച്, പ്രകൃതി ദുരന്ത ങ്ങളിലും മറ്റും മാതൃകാ പരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അബുദാബിയില്‍

July 29th, 2012

അബുദാബി : ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മറ്റി യുടെ അതിഥി യായി യു. എ. ഇ. യില്‍ എത്തിയ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ജൂലായ്‌ 29 ഞായറാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തും.

advt-onampilli-muhammed-faisy-ePathram
പണ്ഡിതനും ഗവേഷകനുമായ മുഹമ്മദ് ഫൈസി മത പ്രഭാഷണ രംഗത്തെ നിറ സാന്നിദ്ധ്യമാണ്. മത കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയ അദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല യില്‍ നിന്നും സംസ്‌കൃത ഭാഷ യിലും സാഹിത്യ ത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

അഭിഭാഷകനായ ഫൈസി, മത മീമാംസ യിലും ഇന്ത്യന്‍ ഫിലോസഫി യിലും ബിരുദാനന്തര ബിരുദധാരി കൂടിയാണ്. തൃശൂര്‍ ജില്ല യിലെ എം. ഐ. സി. മസ്ജിദില്‍ ഖത്തീബായി സേവനം അനുഷ്ഠിക്കുന്ന ഫൈസി രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ സെമിനാറു കളിലും സമ്മേളന ങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഫൈസിയുടെ പ്രഭാഷണ പരിപാടി തറാവീഹ് നിസ്‌കാരം കഴിഞ്ഞ ഉടനെ ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരലോക വിജയത്തിന് വേണ്ടി പ്രയത്നിക്കുക : റഹ്മത്തുള്ള ഖാസിമി മൂത്തേടം
Next »Next Page » ദുരിത ബാല്യ ങ്ങളുടെ ക്ഷേമം : യു. എ. ഇ. എക്‌സ്‌ചേഞ്ച് യൂണിസെഫു മായി കൈകോര്‍ക്കുന്നു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine