അബുദാബിയില്‍ ആന്റിക് മ്യൂസിയം : ഉദ്ഘാടനം വെള്ളിയാഴ്​ച « e പത്രം – Gulf News – അറബിനാടുകള്‍ – ePathram.com

Thursday, August 9th, 2012

അബുദാബിയില്‍ ആന്റിക് മ്യൂസിയം : ഉദ്ഘാടനം വെള്ളിയാഴ്​ച

fakih-group-abudhabi-press-meet-ePathram
അബുദാബി : കരകൗശല ഉത്പന്ന ങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും ഏഷ്യയിലെ ഏറ്റവും വലിയ ശേഖര ത്തിന് ഉടമകളായ ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി അബുദാബി യില്‍ ‘ആന്റിക് മ്യൂസിയം’ ആരംഭിക്കുന്നു.

അബുദാബി ടൂറിസ്റ്റ് ക്ലബ് മേഖല യില്‍ ആരംഭിക്കുന്ന മ്യൂസിയ ത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശൈഖ് സുല്‍ത്താന്‍ ബിന്‍ ഫൈസല്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. മുഹമ്മദ് സാലിം ഒത്ത്മാന്‍ മുബാറക് അല്‍ സാബി വില്പന ഉദ്ഘാടനം നടത്തും.

പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തിലുള്ള ആന്റിക് മ്യൂസിയ ത്തില്‍ ഇരുപത്തി ഏഴോളം രാജ്യ ങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും എന്ന് ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി യുടെ മാനേജിങ് ഡയറക്ടര്‍ എന്‍. പി. ഫാക്കി അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ഫാക്കി ഗ്രൂപ്പിന്റെ കീഴില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉല്പാദന യൂണിറ്റുകളില്‍ നിര്‍മ്മിച്ചവയും നേരിട്ട് ശേഖരിച്ചവ യുമാണ് ആന്റിക് മ്യൂസിയ ത്തിലുള്ളത്. ഇരുപത്തി അഞ്ചു വര്‍ഷമായി ഈ മേഖല യില്‍ പ്രവര്‍ത്തന പരിചയവും അന്താരാഷ്ട്ര ഉല്പാദന ശൃംഖല യുമാണ് ആന്റിക് മ്യൂസിയ ത്തിലെ ഉല്പന്നങ്ങളെ സവിശേഷമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി യില്‍ ഇത്രയും വിപുല ശേഖരമുള്ള ആദ്യത്തെ കരകൗശല പൗരാണിക ഉത്പന്ന കേന്ദ്രമായിരിക്കും ആന്റിക് മ്യൂസിയം എന്നും ഫാക്കി വിശദമാക്കി.

വാണിജ്യ താല്പര്യങ്ങളെ ക്കാള്‍ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഫാക്കി ഗ്രൂപ്പിനു കീഴില്‍ വിവിധ ലോക രാജ്യങ്ങളിലായി അംഗ വൈകല്യമുള്ള 360 പേര്‍ അടക്കം 3,850 വിധവ കളും നിര്‍ദ്ധനരായ വനിത കളും ജോലി ചെയ്യുന്നതായി എന്‍. പി. ഫാക്കി പറഞ്ഞു. ഏഷ്യയില്‍ കരകൗശല കലാകാരന്മാരെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപന മാണ് തങ്ങളുടേത് എന്ന് ഫാക്കി പറഞ്ഞു. ഗള്‍ഫിലും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിലുമായി 28 പ്രദര്‍ശന കേന്ദ്രങ്ങള്‍ ഫാക്കി ഗ്രൂപ്പിനുണ്ട്.

അബുദാബി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. പി. ഫാക്കി യോടൊപ്പം ഫാക്കി ഗ്രൂപ്പ് അംഗങ്ങളായ ബോബ്, അബ്ദുള്ള ഷാന്‍ജി, ഫഹീം അബ്ദുല്‍ റഷീദ്‌, മുഹമ്മദ്‌ ഫറാസ്, നൗഷാദ്, മഷരിക് എന്നിവരും പങ്കെടുത്തു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • എം. എ. യൂ​സുഫ​ലി​യും ബി.​ ആ​ർ. ഷെ​ട്ടി​യും ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​ന്​ 50 ല​ക്ഷം ദി​ർ​ഹം വീ​തം ന​ൽ​കി
 • കേരള ത്തിനു സഹായ വുമായി റെഡ്‌ ക്രസന്റ് രംഗത്ത്
 • കേരളത്തിന് ഖത്തർ അമീര്‍ 35 കോടി രൂപ സഹായം എത്തിക്കും
 • കേരളത്തിനു കൈത്താങ്ങായി യു. എ. ഇ. : സ​ഹാ​യി​ ക്കുവാന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ ആ​ഹ്വാ​നം
 • ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
 • മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം
 • ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി
 • എം. എം. നാസറിന് ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം
 • ആംനെസ്റ്റി ഹെൽപ്പ് ഡെസ്ക് ഇസ്‌ലാമിക് സെന്ററിൽ
 • മലയാളി സമാജ ത്തില്‍ പൊതു മാപ്പ് ഹെല്‍പ്പ് ഡെസ്ക്
 • യു. എ. ഇ. യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്
 • വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം.
 • യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം
 • അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും
 • ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു
 • അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്
 • ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍
 • പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം
 • യു. എ. ഇ. യിൽ വേനൽ മഴ
 • മെഹ്ഫിൽ നൈറ്റ്- 2018 : ബ്രോഷർ പ്രകാശനം ചെയ്തു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine