അബുദാബി : കരകൗശല ഉത്പന്ന ങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും ഏറ്റവും വലിയ ശേഖരം ആന്റിക് മ്യൂസിയം അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
27 രാജ്യങ്ങളില്‍ നിന്നുള്ള പൗരാണിക വസ്തുക്കളുടെയും കരകൗശല ഉത്പന്ന ങ്ങളുടെയും പ്രദര്‍ശനവും വിപണന വുമായിട്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ ആന്റിക് കളക്ഷനുകളുടെ ഉടമസ്ഥരായ ‘ഫാക്കിഗ്രൂപ്പ് ഓഫ് കമ്പനി’ യുടെ ആന്റിക് മ്യൂസിയം മുഹമ്മദ് സാലിം ഒത്ത്മാന്‍ മുബാറക് അല്‍ സാബി അബുദാബി ടൂറിസ്റ്റ് ക്ലബ്ബ് മേഖല യില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൗതുക ഉത്പന്നങ്ങളും മരത്തിലും ലോഹത്തിലും നിര്‍മ്മിച്ച ടോയ്സ് അടക്കമുള്ള വൈവിധ്യ മാര്‍ന്ന അനേകം ഉത്പന്നങ്ങളും ആന്റിക് മ്യൂസിയ ത്തിലുണ്ട്.
ഇന്ത്യയില്‍ നിര്‍മ്മിച്ച ആകര്‍ഷകങ്ങളായ ചിത്രപ്പണികളോടു കൂടിയ കാര്‍പ്പറ്റുകളും ബെഡ് ഷീറ്റുകളും മുള, കയര്‍ എന്നിവ കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ എന്നിവ ഇവിടത്തെ സവിശേഷതയാണ്.
പന്ത്രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള മ്യൂസിയ ത്തില്‍ യു. എ. ഇ, ഇന്ത്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ്, ചൈന, വിയറ്റ്‌നാം, കംബോഡിയ, തുര്‍ക്കി, നേപ്പാള്‍, ബര്‍മ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങി 27 രാജ്യങ്ങളില്‍ നിന്നുള്ള ശേഖര ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തിനും ഒരുക്കിയിട്ടുള്ളത്.
ചടങ്ങില്‍ തായ്‌ലന്‍ഡ് അമ്പാസഡര്‍ സെമാച്ചി ചരണ സൊസൂണ്‍, ഇന്‍ഡൊനീഷ്യന്‍ അമ്പാസഡര്‍ സല്‍മാന്‍ അല്‍ഫറൈസി, ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി എം. ഡി. എന്‍.പി. ഫാക്കി, യു. എ. ഇ. യിലെ സാമൂഹിക രംഗത്തെയും മാധ്യമ രംഗത്തെയും പ്രമുഖരും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി