അബുദാബി : കല അബുദാബി യുടെ യുവജനോത്സവം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെയ് 17, 18, 19 തീയതി കളില്‍ നടക്കും. കല യുടെ ഈ വര്‍ഷത്തെ കഥകളിയരങ്ങ് ജൂണ്‍ ഒന്നിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലും അരങ്ങേറും.
യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി 500- ഓളം മത്സരാര്‍ ത്ഥികള്‍ പങ്കെടുക്കുന്ന യുവജനോത്സവം അബുദാബി യില്‍ ഉത്സവ മാക്കാനുള്ള ശ്രമത്തിലാണ് കലയുടെ സംഘാടകര്‍. കേരള ത്തില്‍ നൃത്ത പരിശീലന രംഗത്തെ പ്രശസ്തയായ റിഗാട്ടാ ഗിരിജ ടീച്ചറുടെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി യാണ് യുവജനോത്സവ ത്തിന് വിധി നിര്‍ണയിക്കാന്‍ എത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, മേണോ ആക്ട്, സംഘനൃത്തം, നാടന്‍ പാട്ട്, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട് തുടങ്ങിയ വിഭാഗ ങ്ങളിലാണ് മത്സരം അരങ്ങേറുക.
മികച്ച മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്ത് ഗ്രേഡ് അടിസ്ഥാന ത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സമ്പ്രദായം ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട് എന്ന് കല ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.
കല യുവജനോത്സവ ത്തിന് സമാപനം കുറിച്ചു കൊണ്ട് ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ‘കേരളീയം 2012’ കഥകളിയും അരങ്ങേറും. കലാനിലയം ഗോപിയാശാനും സംഘവും അവതരി പ്പിക്കുന്ന ‘സീതാസ്വയംവരം’ കഥയാണ് അവതരിപ്പിക്കുക.
യുവജനോത്സവ ത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന മത്സരാര്‍ത്ഥി കള്‍ക്ക് കലാതിലക പട്ടവും സര്‍ട്ടിഫിക്കറ്റുകളും കഥകളിയരങ്ങില്‍ വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 570 21 40, 050 – 613 94 84 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.