ആലപ്പുഴ ഐഷാ ബീഗത്തിന് പ്രവാസ ലോക ത്തിന്റെ ആദരവ്

August 28th, 2012

ദുബായ് : കഥാ പ്രസംഗത്തെ ജനകീയ മാക്കുന്ന തില്‍ മുഖ്യ പങ്കു വഹിച്ച പ്രശസ്ത കാഥികയും മാപ്പിളപ്പാട്ട് കലാകാരി യുമായ ആലപ്പുഴ ഐഷാ ബീഗത്തിന് ദുബായിലെ കലാ സാംസ്‌കാരിക വേദിയായ ‘സ്വരുമ ദുബായ്’ സ്വരൂപിച്ച സഹായ ധനം നല്‍കി.

ശാരീരികമായ അവശതകള്‍ കാരണം വിശ്രമ ജീവിതം നയിക്കുന്ന ഐഷാ ബീഗത്തെ സഹായി ക്കുന്നതിനായി കരീം വെങ്കിടങ്ങ്, രാജന്‍ കൊളാവിപ്പാലം, ശുക്കൂര്‍ ഉടുമ്പന്തല, അസീസ് തലശ്ശേരി, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് യു. ഏ. ഇ. യിലെ സഹൃദയരില്‍ നിന്ന് പണം സമാഹരിച്ചത്.

സ്വരുമ രക്ഷാധികാരി ബഷീര്‍ തിക്കോടി, അന്‍വര്‍ ആലപ്പുഴ, സമദ് മേലടി, ശംസുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായ ധനം കൈമാറിയത്. ആലപ്പുഴ പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എസ്. എന്‍. ഡി. പി. ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ വി. എം. കുട്ടി, പൂവച്ചല്‍ ഖാദര്‍, ബോംബെ എസ്. കമാല്‍, ഒ. വി. അബൂട്ടി, കാനേഷ് പൂനൂര്‍, സിനിമാ നടി ഉഷ, അലിയാര്‍ എം. മാക്കയില്‍, കമാല്‍ എം. മാക്കയില്‍, അഡ്വ. പ്രദീപ് കൂട്ടാല എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനക മുന്തിരികള്‍ : സംഗീത സായാഹ്നം

August 28th, 2012

അബുദാബി : യുവ കലാ സാഹിതി പി. ഭാസ്കരന്‍ മാസ്റ്റര്‍ മ്യുസിക് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ കനക മുന്തിരികള്‍ സംഗീത സായാഹ്നം ആഗസ്റ്റ്‌ 30 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ നടക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 720 23 48

- pma

വായിക്കുക: ,

1 അഭിപ്രായം »

ജലീല്‍ രാമന്തളിക്ക് ‘ഇമ’ യാത്രയയപ്പ് നല്കി

August 28th, 2012

ima-sent-off-to-jaleel-ramanthali-ePathram
അബുദാബി : മൂന്നര ദശാബ്ദ ക്കാലത്തെ ഗള്‍ഫ് ജീവിത ത്തിനുശേഷം കേരള ത്തിലേക്ക് മടങ്ങുന്ന യു. എ. ഇ. യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ജലീല്‍ രാമന്തളിക്ക് ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യാത്രയയപ്പ് നല്കി.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥനായ ജലീല്‍ നിരവധി പുസ്തക ങ്ങളുടെ രചയിതാവും ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ അബുദാബി ബ്യൂറോ ചീഫുമാണ്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ ക്കുറിച്ച് മലയാള ത്തില്‍ ആദ്യമായി പുസ്തകം എഴുതിയത് ജലീല്‍ രാമന്തളിയാണ്.

ima-group-photo-sent-off-to-jaleel-ePathram

അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇമ യുടെ സ്ഥാപക നേതാവും നിലവിലെ വൈസ് പ്രസിഡണ്ടുമായ ജലീല്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

അബുദാബി ഫുഡ്‌ലാന്റ് ഹോട്ടലില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ഇമ യുടെ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ മൊമന്റൊ സമ്മാനിച്ചു. യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി ജലീലിന്  ഇമ യുടെ പുരസ്‌കാരം നല്കി. ഇമ ജനറല്‍ സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ ലുലു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ഇമ പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുള്‍ റഹ്മാന്‍, അംഗങ്ങളായ ടി. അബ്ദുള്‍ സമദ്, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു.

ജോണി ഫൈന്‍ ആര്‍ട്സ്, മനു കല്ലറ, ഹഫ്സല്‍ അഹ്മദ്, അമീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇമ ജോയിന്റ് സെക്രട്ടറി സിബി കടവില്‍ നന്ദി പറഞ്ഞു.

(ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ്‌ – ഇമ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെഹ്ജബിന്‍ റിലീസ്‌ ചെയ്തു

August 27th, 2012

madatharayil-mehjabin-album-release-ePathram
അബുദാബി : പ്രവാസികളായ കലാകാരന്മാര്‍ ഒരുക്കിയ ‘ മെഹ്ജബിന്‍ ‘ എന്ന മാപ്പിളപ്പാട്ട് ആല്‍ബം റിലീസ്‌ ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടന്‍ ദിലീപ് സംഗീത സംവിധായകരായ ബേണി, അന്‍വര്‍ എന്നിവര്‍ക്ക് നല്‍കിയാണ് സി. ഡി. പ്രകാശനം ചെയ്തത്.

മടത്തറയില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അബുദാബി യിലെ ലുഖ്മാനുല്‍ ഹക്കീം നിര്‍മ്മിച്ച  മെഹ്ജബിന്‍ എന്ന ആല്‍ബ ത്തില്‍ പതിനഞ്ചു ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

poster-mehjabin-music-album-ePathram

പ്രശസ്ത ഗായകരായ അഫ്സല്‍, സലിം കോടത്തൂര്‍, കൊല്ലം ഷാഫി, തന്‍സീര്‍ കൂത്തുപറമ്പ്, റിജിയ യൂസുഫ്‌, സിയാവുല്‍ ഹഖ്, മന്‍സൂര്‍ ഇബ്രാഹിം, ഫഹദ്‌, സക്കീര്‍ ആലുവ, സംഗീത സംവിധായകന്‍ സയന്‍, എന്നിവരോടൊപ്പം പ്രവാസി കലാകാരനും മെഹ്ജബിനിലെ ഗാന രചയിതാവും കൂടിയായ ഷമീര്‍ മടത്തറ യില്‍ എന്ന യുവ ഗായകനും പാട്ടുകള്‍ പാടിയിരിക്കുന്നു.

madatharayil-mehjabin-music-album-poster-ePathram

ഓ. എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, ചിറ്റൂര്‍ ഗോപി, രാജീവ്‌ ആലുങ്കല്‍, അഡ്വ. സുധാംശു, ജലീല്‍ കെ. ബാവ, ഇബ്രാഹിം കാരക്കാട്, ഷമീര്‍ മടത്തറ യില്‍ എന്നിവരാണ് ഗാന രചയിതാക്കള്‍.

റംസാന്‍ ആഘോഷ ങ്ങളോട് അനുബന്ധിച്ചു കേരള ത്തില്‍ റിലീസ്‌ ചെയ്ത മെഹ്ജബിന്‍ രചനാ മികവ് കൊണ്ടും സംഗീത -ആലാപന ശൈലി കൊണ്ടും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ച സയന്‍ അന്‍വര്‍ കൂട്ടുകെട്ടിലെ അന്‍വര്‍ സംഗീതം ചെയ്ത ഈ ആല്‍ബം മില്ലേനിയം ഓഡിയോസ് വിപണിയില്‍ എത്തിച്ചു. ഉടന്‍ തന്നെ ഗള്‍ഫ്‌ നാടുകളിലും മെഹ്ജബിന്‍ റിലീസ്‌ ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആസ്സാം ദുരിത ബാധിതര്‍ക്ക് സഹായം നല്‍കി

August 27th, 2012

അബുദാബി : ബോഡോ കലാപ കാരികളുടെ അക്രമത്തിനിര യായി സര്‍വ്വതും നഷ്ടപ്പെട്ടു അഭയാര്‍ത്ഥി ക്യാമ്പു കളില്‍ കഴിയുന്ന ആസാമിലെ സഹോദര ങ്ങള്‍ക്ക് സഹായം നല്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ചു അബുദാബി കുറ്റിയാടി മണ്ഡലം കെ. എം. സി. സി. സമാഹരിച്ച അര ലക്ഷം രൂപ, മണ്ഡലം കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട്‌ ലത്തീഫ് കടമേരിയും ജനറല്‍ സെക്രട്ടറി അബ്ദുള്ള കാക്കുനിയും ചേര്‍ന്ന് സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട്‌ ശറഫുദ്ധീന്‍ മംഗലാടിന്റെ സാന്നിദ്ധ്യ ത്തില്‍ ജനറല്‍ സെക്രട്ടറി ടി. കെ. ഹമീദ് ഹാജി ക്ക് കൈമാറി. ചടങ്ങില്‍ ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.

കന്നുകാലി കളും മനുഷ്യരും ഒന്നിച്ചു കിടന്നുറങ്ങുന്ന ക്യാമ്പുകളില്‍ വിശപ്പടക്കാന്‍ സന്നദ്ധ സംഘടന കള്‍ നല്‍കുന്ന ഭക്ഷണ ത്തിന് അടിപിടി കൂടുന്ന കാഴ്ച ഭയനകരമാണ്. ആയിര ക്കണക്കിന് രോഗികളും വൃദ്ധരും കുട്ടികളും സ്ത്രീകളുമുള്ള ക്യാമ്പുകളില്‍ ആവശ്യമായ വൈദ്യ സഹായം എത്തിക്കുകയും സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാനും സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്ന് മണ്ഡലം കെ. എം. സി. സി. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- pma

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണ സമ്മേളനം
Next »Next Page » മെഹ്ജബിന്‍ റിലീസ്‌ ചെയ്തു »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine