അബുദാബി : വിക്ടര്‍ ഹ്യൂഗോയുടെ ‘ പാവങ്ങള്‍ ‘ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ലോഗോ പ്രകാശനം ജൂണ്‍ 1 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രസക്തി സംഘടിപ്പിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യില്‍ വച്ച് നടത്തും.
ഇമാറാത്തി എഴുത്തുകാരി മറിയം അല്‍ സെയ്ദി, സിറിയന്‍ ചിത്രകാരി ഇമാന്‍ നുവലാത്തി, എസ്. എ. ഖുദ്‌സി, കെ. ബി. മുരളി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിക്കും. എം. യു. ഇര്‍ഷാദ്, ആയിഷ സക്കീര്‍, കമറുദ്ദീന്‍ അമേയം, നസീര്‍ കടിക്കാട്, സൈനുദ്ധീന്‍ ഖുറൈഷി, ടി. എ. ശശി, അസ്‌മോ പുത്തന്‍ചിറ, രാജേഷ് ചിത്തിര എന്നിവര്‍ പങ്കെടുക്കും.
2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ ഒരു വര്‍ഷക്കാലം യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളില്‍ പ്രൊഫഷണല്‍ നാടകം, നോവല്‍ ആസ്വാദനം, സംഘ ചിത്ര രചന, സിനിമ പ്രദര്‍ശനം, കഥാ കവിത ക്യാമ്പ്, കുട്ടികള്‍ക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയ പരിപാടി കളാണ് സംഘടിപ്പിക്കുന്നത്.