അബുദാബി : ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മ കളിലെ നിറസാന്നിദ്ധ്യമായ മലയാള ത്തിന്റെ സ്വന്തം നല്ലസ്ക്രാപ്പ് ഡോട്ട് കോം മൂന്നാം വാര്‍ഷിക ആഘോഷ ത്തില്‍ മറ്റു ഭാഷക്കാര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിശിഷ്യാ, ഫേയ്സ് ബുക്ക് – ട്വിറ്റര്‍ എന്നിവയെ ലക്‌ഷ്യം വെച്ചു കൊണ്ട് ലൈക് & ഷെയര്‍ ഡോട്ട് കോം എന്ന പുതിയ വെബ് സൈറ്റിനു തുടക്കം കുറിച്ചു.
ലൈക് & ഷെയര്‍ വെബ്സൈറ്റ് ലോഞ്ചിംഗ്
അബുദാബി യില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ ലൈക് & ഷെയര്‍ ഡോട്ട് കോം ഉദ്ഘാടനം ചെയ്തു. ഇമ വൈസ് പ്രസിഡന്‍റ് ജലീല്‍ രാമന്തളി സന്നിഹിതനായിരുന്നു.
നല്ലസ്ക്രാപ്പ് സ്ഥാപക അംഗങ്ങളായ മനു കല്ലറ, നിഖില്‍ ഹുസൈന്‍, ഷെറിന്‍ ഭരതന്നൂര്‍, ക്രിയേറ്റീവ് ഡിസൈനര്‍ ദുല്‍ക്കത്ത് എന്നിവര്‍ സൈറ്റിന്റെ പ്രത്യേകതകള്‍ വിവരിച്ചു.
തുടര്‍ന്ന് നടന്ന ആഘോഷ പരിപാടി കളില്‍ നല്ലസ്ക്രാപ്പ് ഡോട്ട് കോം ഫേയ്സ് ബുക്ക് കൂട്ടായ്മ യിലെ യു. എ. ഇ. യില്‍ നിന്നുള്ള നിരവധി അംഗങ്ങള്‍ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധത യുള്ള വിഷയങ്ങള്‍ പ്രചരിപ്പിക്കാന്‍ നല്ലസ്ക്രാപ്പ് എന്നും ശ്രദ്ധിക്കാറുണ്ട് എന്നും, പുതിയ വെബ്സൈറ്റില്‍ നിന്നുള്ള ലാഭം ആതുര സേവന ത്തിനായി ഉപയോഗിക്കും എന്നും നല്ലസ്ക്രാപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു.