അബുദാബി : മുപ്പത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് പ്രസക്തി, അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍, സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. സ്‌പോട്ട് പെയിന്റിംഗ്, അറബ് മലയാളം കവിതകളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്.
ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന സ്‌പോട്ട് പെയിന്റിംഗ് പ്രമുഖ സിറിയന്‍ ചിത്രകാരി ഇമാന്‍ നുവലാത്തി ഉദ്ഘാടനം ചെയ്തു. നിഷ വര്‍ഗീസ്, രശ്മി സലീല്‍, ഷാഹുല്‍ കൊല്ലങ്കോട്, ജോഷ്, നദീം മുസ്തഫ, സോജന്‍, രാജേഷ് ബാബു, ഷാജഹാന്‍, രഘു കരിയാട്ട്, ഇ. ജെ. റോയിച്ചന്‍, ശിഖ ശശിന്‍സാ, ഐശ്വര്യ ഗൗരി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് പെണ്‍ കഥകളുടെ പെയിന്റിംഗ് ചിത്രകാരന്മാര്‍ ഖുദ്‌സിയ്ക്ക് സമര്‍പ്പിച്ചു.
സാംസ്‌കാരിക കൂട്ടായ്മ എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്തു. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു. ആയിഷ സക്കീര്‍ ‘ഖുദ്‌സി വിവര്‍ത്തനം ചെയ്ത അറബ് പെണ്‍കഥകകള്‍ ‘ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തി.