ലേബര്‍ ക്യാമ്പില്‍ ഐ. എസ്. സി. നോമ്പു തുറ ഒരുക്കി

August 13th, 2012

logo-isc-abudhabi-epathram

അബുദാബി : സ്‌നേഹ ത്തിന്റെയും സൗഹാര്‍ദ്ദ ത്തിന്റെയും പ്രാര്‍ത്ഥന യുടെയും മാസമായ റമദാന്‍ മാസത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ. എസ്. സി.) ചെറിയ വരുമാനക്കാരായ തൊഴിലാളി കള്‍ക്കായി നോമ്പു തുറ ഒരുക്കി.

വിവിധ ദേശക്കാരും വിത്യസ്ഥ മത വിഭാഗക്കാരുമായ 600ല്‍ പ്പരം തൊഴിലാളികള്‍ താമസിക്കുന്ന മുസ്സഫ യിലുള്ള വെസ്റ്റ്‌ കോസ്റ്റ് ലേബര്‍ ക്യാമ്പാണ് ഇതിനായി തെരഞ്ഞെടുത്തത്.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സുമായി ചേര്‍ന്നാണ് ഐ. എസ്. സി. നോമ്പു തുറ സംഘടി പ്പിച്ചത്. ഐ. എസ്. സി. വൈസ് പ്രസിഡന്റ് ജേക്കബ്, സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രന്‍ നായര്‍, മറ്റു ഭാരവാഹികള്‍, മലബാര്‍ ഗോള്‍ഡ് അബുദാബി ബ്രാഞ്ച് ഹെഡ് രാജേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആന്റിക് മ്യൂസിയം തുറന്നു

August 12th, 2012

fakih-group-new-show-room-opening-in-abudhabi-ePathram
അബുദാബി : കരകൗശല ഉത്പന്ന ങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും ഏറ്റവും വലിയ ശേഖരം ആന്റിക് മ്യൂസിയം അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

27 രാജ്യങ്ങളില്‍ നിന്നുള്ള പൗരാണിക വസ്തുക്കളുടെയും കരകൗശല ഉത്പന്ന ങ്ങളുടെയും പ്രദര്‍ശനവും വിപണന വുമായിട്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ ആന്റിക് കളക്ഷനുകളുടെ ഉടമസ്ഥരായ ‘ഫാക്കിഗ്രൂപ്പ് ഓഫ് കമ്പനി’ യുടെ ആന്റിക് മ്യൂസിയം മുഹമ്മദ് സാലിം ഒത്ത്മാന്‍ മുബാറക് അല്‍ സാബി അബുദാബി ടൂറിസ്റ്റ് ക്ലബ്ബ് മേഖല യില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

പാഴ്‌ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൗതുക ഉത്പന്നങ്ങളും മരത്തിലും ലോഹത്തിലും നിര്‍മ്മിച്ച ടോയ്സ്‌ അടക്കമുള്ള വൈവിധ്യ മാര്‍ന്ന അനേകം ഉത്പന്നങ്ങളും ആന്റിക് മ്യൂസിയ ത്തിലുണ്ട്.

ഇന്ത്യയില്‍ നിര്‍മ്മിച്ച ആകര്‍ഷകങ്ങളായ ചിത്രപ്പണികളോടു കൂടിയ കാര്‍പ്പറ്റുകളും ബെഡ് ഷീറ്റുകളും മുള, കയര്‍ എന്നിവ കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ എന്നിവ ഇവിടത്തെ സവിശേഷതയാണ്.

abudhabi-show-room-fakih-opening-ePathram

പന്ത്രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള മ്യൂസിയ ത്തില്‍ യു. എ. ഇ, ഇന്ത്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ്, ചൈന, വിയറ്റ്‌നാം, കംബോഡിയ, തുര്‍ക്കി, നേപ്പാള്‍, ബര്‍മ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങി 27 രാജ്യങ്ങളില്‍ നിന്നുള്ള ശേഖര ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തിനും ഒരുക്കിയിട്ടുള്ളത്.

ചടങ്ങില്‍ തായ്‌ലന്‍ഡ് അമ്പാസഡര്‍ സെമാച്ചി ചരണ സൊസൂണ്‍, ഇന്‍ഡൊനീഷ്യന്‍ അമ്പാസഡര്‍ സല്‍മാന്‍ അല്‍ഫറൈസി, ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി എം. ഡി. എന്‍.പി. ഫാക്കി, യു. എ. ഇ. യിലെ സാമൂഹിക രംഗത്തെയും മാധ്യമ രംഗത്തെയും പ്രമുഖരും സംബന്ധിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ മനാസീല്‍ ഉദ്ഘാടന പ്രഖ്യാപനം

August 12th, 2012

അബുദാബി : അബുദാബി തളിപ്പറമ്പ മുനിസിപ്പല്‍ കെ. എം. സി. സി. യുടെ ‘വീടില്ലാത്തവര്‍ക്ക് ഒരു വീട്’ എന്ന പദ്ധതി യുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ അഞ്ചു വീടുകളുടെ ഉദ്ഘാടന പ്രഖ്യാപനം നടന്നു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സമ്മേളന ത്തില്‍ അബുദാബി കുടുംബ കോടതി ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ മുഹമ്മദ് അബ്ദുല്‍ റഹീം അല്‍ ഖൂരി വീടിന്റെ മോഡല്‍ അല്‍ അജ്ബാന്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

വൈ. സുധീര്‍കുമാര്‍ ഷെട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കരപ്പാത്ത്, ടി. കെ. ഹമീദ്ഹാജി, ശറഫുദ്ദീന്‍ മംഗലാട്, ശുക്കൂറലി കല്ലുങ്ങല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രസിഡന്റ് ടി. കെ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി. താഹിറലി മനാസീല്‍ പദ്ധതി വിശദീകരിച്ചു. അഷ്‌റഫ് കടമേരി സ്വാഗതവും കെ. വി. സത്താര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

റമളാനിലെ ആത്മ ചൈതന്യം കാത്തു സൂക്ഷിക്കുക : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

August 12th, 2012

kanthapuram-ramadan-speach-at-abudhabi-ePathram
അബുദാബി : റമളാനിലെ ദിന രാത്ര ങ്ങളില്‍ പ്രാര്‍ത്ഥന യിലൂടെ നേടിയെടുത്ത ആത്മ ചൈതന്യം നില നിര്‍ത്തി ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കണം എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു .

കഴിഞ്ഞ മുപ്പത്തി അഞ്ചു വര്‍ഷമായി റമളാന്‍ പ്രഭാഷണം നടത്തി വരുന്ന അബുദാബി ദാഇറത്തുല്‍ മിആയിലെ വലിയ പള്ളിയില്‍ വാര്‍ഷിക റമളാന്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. റമളാനിലെ അവസാന ദിന രാത്രങ്ങള്‍ വളരെ അധികം പുണ്യം ഉള്ളതാണന്നും പ്രാര്‍ത്ഥന കളില്‍ നമ്മുടെ രാജ്യത്തിന്റെയും യു എ ഇ യുടെയും അഭിവൃദ്ധിക്കും സമാധാന ത്തിനും വേണ്ടിയും ദു ആ ചെയ്യണമെന്നും കാന്തപുരം വിശ്വാസികളോട് പറഞ്ഞു.

perodu-abdul-rahiman-sakhafi-at-abudhabi-ePathram

പരിപാടി യില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രസംഗിച്ചു. പ്രഭാഷണം ശ്രവിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ദാഇറത്തുല്‍ മിആയിലെ വലിയ പള്ളില്‍ ഒത്തു ചേര്‍ന്നത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇഫ്താര്‍ മീറ്റ്

August 12th, 2012

അബുദാബി : ഐ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി പ്രസിഡന്റ് ടി. എസ്. ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു.

വിവിധ സംഘടന കളെ പ്രതിനിധീകരിച്ച് അഡ്വ. സൈനുദ്ദീന്‍ അന്‍സാരി (കെ. എസ്. സി.) ലുക്മാന്‍ ചങ്ങനാശ്ശേരി (ഐ. സി. സി.), ഹമീദ് ഈശ്വര മംഗലം (എസ്. വൈ. എസ്.), പ്രേംലാല്‍ (യുവ കലാ സാഹിതി) തുടങ്ങിയവര്‍ പങ്കെടുത്തു. ഇബ്രാഹിം കല്ലായ്ക്കല്‍, ഫാറൂഖ് കാഞ്ഞങ്ങാട്, ഷമീര്‍ ശ്രീകണ്ഠാപുരം, ഷമീം ബേക്കല്‍, മുസ്തഫ കാട്ടാമ്പള്ളി, ഷബീര്‍, റിയാസ് കൊടുവള്ളി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. എന്‍. എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഷിബു എം. മുസ്തഫ പുനലൂര്‍ സ്വാഗതം ആശംസിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പുല്ലുറ്റ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം
Next »Next Page » റമളാനിലെ ആത്മ ചൈതന്യം കാത്തു സൂക്ഷിക്കുക : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine