പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്

May 18th, 2012

prerana-talk-pj-james-epathram

ഷാർജ : മുതലാളിത്തം, അതിൽ തന്നെ ഉള്ളടങ്ങിയിരിക്കുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും വഴി അനിവാര്യമായ തകർച്ചയെ നേരിടുമെന്ന മാർക്സിന്റെ ഉൾകാഴ്ച്ച ശരിയായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ആഗോള സമ്പദ്‌ വ്യവസ്ഥ ഭീമമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണ് ഇന്ന്. ഇന്നലെയുടെ സാമ്പത്തിക ഭീമന്മാരെല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ അതിവേഗത്തില്‍ തകർന്നു വീഴുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. നിരപരാധികളായ ദശ ലക്ഷ ക്കണക്കിന് ആളുകളെയാണ് ഈ സാമ്പത്തിക ചുഴലി അപഹരിക്കാന്‍ പോകുന്നത്.

ചർച്ചകൾ കൊണ്ടു മാത്രം ഇതിനെ തടയാന്‍ നമുക്കാവില്ല. ജനാധിപത്യത്തിലും സോഷ്യലിസത്തിലും അടിയുറച്ച രാഷ്ട്രീയ – സാമ്പത്തിക പ്രയോഗങ്ങൾ കൊണ്ട് മാത്രമേ മാനവ രാശിക്ക് രക്ഷയുള്ളു. ചർച്ചകള്‍ അതിലേക്ക് നയിക്കുന്നതാവണം എന്ന് പ്രേരണ വിശ്വസിക്കുന്നു.

അതിന്റെ ആരംഭമെന്നോണം, ഈ വരുന്ന മെയ് 18ന് ഷാർജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ വെച്ച്, പ്രേരണയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സംവാദം സംഘടിപ്പിക്കുന്നു. ചടങ്ങിൽ പ്രശസ്ത രാഷ്ട്രീയ – സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. പി. ജെ. ജെയിംസ് “ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ചരിത്ര പശ്ചാത്തലം” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു. തുടർന്ന് “ആഗോള സാമ്പത്തിക പ്രതിസന്ധിയും പരിസ്ഥിതിയും’, ‘നവ ഉദാര വത്ക്കരണ അവസ്ഥയുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ ഉയിർത്തെഴുന്നേൽപ്പുകളും അതിന്റെ ബാക്കിപത്രവും, ആഗോള സാമ്പത്തിക പ്രതിസന്ധി, ഗൾഫിന്റെ പശ്ചാത്തലത്തില്‍ പാഠങ്ങളും മുന്നറിയിപ്പുകളും എന്നീ വിഷയങ്ങള്‍ ഡോ. അബ്ദുള്‍ ഖാദറും, ഷാജഹാന്‍ മാടമ്പാട്ടും, ഭാസ്ക്കര്‍ രാജും യഥാക്രമം അവതരിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക : അനൂപ് (050 5595790), കബീർ (050 6538072)

കബീർ

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്

May 18th, 2012

yuvakalasahithy-gaaf-epathram

ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് “ഗാഫി “ന്റെ ദുബായ്‌ തല വിതരണോ ല്‍ഘാടനം മെയ്‌ പതിനെട്ടിന് വെള്ളിയാഴ്ച മൂന്നു മണിക്ക് ദേര മലബാര്‍ റെസ്റ്റോറന്റ് അങ്കണത്തില്‍ വെച്ച് യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഈ. ആര്‍. ജോഷി നിര്‍വഹിക്കും. ജലീല്‍ പാലോത്ത് അദ്ധ്യക്ഷം വഹിക്കും. തുടര്‍ന്നു പ്രവാസി ബന്ധു ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ നടത്തുന്ന “ഒരു നല്ല നാളേക്ക് വേണ്ടി” എന്ന സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും സംവാദവും നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 050 7513729 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിലാഷ് വി. ചന്ദ്രൻ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം

May 18th, 2012

victor-hugo-les-miserables-epathram

അബുദാബി : വിക്ടര്‍ യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ യു. എ. ഇ. യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തി യു. എ. ഇ. യുടെ വിവിധ എമിറേറ്റ്സുകളില്‍ വിവിധ പരിപാടികളോടെ നടത്തും.

പ്രസക്തിയുടെ ഒരു വര്‍ഷക്കാലത്തെ ആചരണ പരിപാടികളുടെ ലോഗോ പ്രകാശനം ജൂണ്‍ ഒന്നിനു അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ വെച്ച് നടത്തും. പ്രമുഖ ഇൻഡോ – അറബ് സാഹിത്യകാരൻ എസ്. എ. ഖുദ്സി, പ്രമുഖ സിറിയൻ ചിത്രകാരി ഇമാൻ നവലാത്തി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ കെ. ബി. മുരളി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിക്കും. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ ചിത്രകാരന്മാരും, സാമൂഹിക – സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

പ്രൊഫഷണൽ നാടകം, നോവൽ ആസ്വാദനം, സംഘ ചിത്രരചന, സിനിമ പ്രദർശനം, കഥാ – കവിത ക്യാമ്പ്, കുട്ടികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ വിവിധ എമിറേറ്റ്സുകളില്‍ സംഘടിപ്പിക്കുമെന്നു പ്രസക്തി ആക്റ്റിംഗ് പ്രസിണ്ട് ഫൈസൽ ബാവ, സെക്രട്ടറി അബ്ദുൽ നവാസ് എന്നിവർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നസന സലീമിന് ഉപഹാരം

May 18th, 2012

sheela-paul-nasana-saleem-epathram

ദ്ദുബായ് : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകിയ നസന സലീമിനു ആളൂര്‍ വെട്ടുകാട് ഗള്‍ഫ്‌ മലയാളി സ്പോര്‍ട്സ്‌ അസ്സോസിയേഷന്റെ ഉപഹാരം ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരി ഷീലാ പോൾ നല്‍കുന്നു.

മുഹമ്മദ് വെട്ടുകാട്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നക്ഷത്രങ്ങള്‍ കരയാറില്ല

May 18th, 2012

nakshthrangal-karayaarilla-epathram

ദോഹ : പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .

ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന്‌ തനിമ ഡയറക്ടർ അസീസ്‌ മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ‍ ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.

മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ്‌ 18 ന്‌ വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.

കെ. വി. അബ്ദുല്‍ അസീസ്‌, ചാവക്കാട് – ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
Next »Next Page » നസന സലീമിന് ഉപഹാരം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine