എം. എ. യൂസഫലിയെ ‘ഇമ’ അഭിനന്ദിച്ചു

July 22nd, 2012

indian-media-abudhabi-ima-logo-ePathram
അബുദാബി : ഗള്‍ഫ്‌ മലയാളി കളുടെ യാത്രാ ക്ലേശം പരിഹരി ക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട എയര്‍ ഇന്ത്യ യുടെ ഡയരക്ടര്‍ സ്ഥാനം രാജി വെച്ചു എയര്‍ കേരള യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പദ്മശ്രീ എം. എ. യൂസഫലിയെ ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) അഭിനന്ദിച്ചു.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ നടപടി മാതൃകാ പരമാണ്. ഗള്‍ഫ്‌ യാത്രക്കാരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ എയര്‍ കേരള തുടങ്ങാന്‍ കേരള സര്‍ക്കാരും പ്രവാസി സമൂഹവും ഒരുമിച്ചു ശ്രമിക്കണം എന്നും എയര്‍ കേരള യുടെ പരിശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയേകാനും ഇമ തീരുമാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം എം. എ. യൂസഫലി രാജി വെച്ചു

July 22nd, 2012

ma-yousufali-epathram അബുദാബി : പ്രവാസി മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന യില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രമുഖ പ്രവാസി വ്യവസായിയും എം. കെ. ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം. എ. യൂസഫലി രാജി വെച്ചു.

പൈലറ്റ് സമരവും അടിക്കടി ഗള്‍ഫ് മേഖല യിലെ സര്‍വ്വീസുകള്‍ റദ്ദാക്കലും കാരണം പ്രവാസി കളില്‍ എയര്‍ ഇന്ത്യ ക്ക് എതിരെ കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം പല തവണ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ എം. എ. യൂസഫലി ഉന്നയിച്ചു എങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനി യുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല.

ഇന്ത്യയുടെ ദേശീയ വിമാന കമ്പനി ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗത്വമാണ് അദ്ദേഹം ഒഴിഞ്ഞത്. 2010 മേയിലാണ് എം. എ. യൂസഫലി ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗമായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദൃശ്യ മാധ്യമ ങ്ങളുടെ കടന്നു കയറ്റം വായനയെ ബാധിക്കുകയില്ല : അബ്ദുറഷീദ് കുട്ടമ്പൂര്‍

July 22nd, 2012

vayanakkoottam-jabbari-2012-ePathram
ദുബായ് : ദൃശ്യ ശ്രാവ്യ മാധ്യമ ങ്ങളുടെ കടന്നു കയറ്റം വായനയെ ബാധിക്കുന്നു എന്ന ആശങ്കയ്ക്ക് അര്‍ത്ഥമില്ല എന്ന് പ്രഭാഷകനും എഴുത്തു കാരനുമായ അബ്ദു റഷീദ് കുട്ടമ്പൂര്‍ അഭിപ്രായപ്പെട്ടു .

സലഫി ടൈംസ് ഫ്രീ മീഡിയയും കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായന കൂട്ടം) സംയുക്തമായി നടത്തിയ വായന പക്ഷാചരണ സംഗമ ത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

ദിവസേന എന്നോണം വായന ലോകത്ത് ബെസ്റ്റ് സെല്ലറുകള്‍ വര്‍ദ്ധിച്ചു വരുന്നത് ഇതാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. പ്രവാസ ജീവിത ത്തിന്റെ തിരക്കു കള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന നവ മാധ്യമ ങ്ങളുടെയും സാഹിത്യ കൂട്ടായ്മ കളുടെയും എഴുത്തു കളരി കളുടെയും നിത്യ സാന്നിധ്യം വിളിച്ചറിയിക്കുന്ന വസ്തുതയും മറ്റൊന്നല്ല.

സമൂഹ ത്തിന്റെ പ്രതീക്ഷ കള്‍ക്ക് അനുസരിച്ച് എഴുത്തുകാര്‍ ഉയര്‍ന്നെങ്കില്‍ മാത്രമേ അവരുടെ രചനകളെ സമൂഹം സ്വാഗതം ചെയ്യുകയുള്ളൂ എന്നു നാം തിരിച്ചറിയണം. അനാവശ്യ വിവാദ ങ്ങളില്‍ നിന്നകന്നു നില്‍ക്കാനും ക്രിയാത്മക പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാഹിത്യ കാരന്മാര്‍ തയ്യാറാകേണ്ടതുണ്ട്. വിഷ്വല്‍ മീഡിയ യുടെ അമിത സ്വാധീനം വളരുന്ന തലമുറ യില്‍ അനാരോഗ്യ കരമായ സമീപനങ്ങള്‍ വളര്‍ത്തി എടുക്കുമ്പോള്‍ മൂല്യങ്ങളുടെ കാവലാള്‍ ആവേണ്ട ബാധ്യത എഴുത്തുകാര്‍ ഏറ്റെടുക്കണം എന്നും അബ്ദുറഷീദ് കുട്ടമ്പൂര്‍ പറഞ്ഞു.

വായന കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സലഫി ടൈംസ് മാനേജിംഗ് എഡിറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം ആശംസിച്ചു.

ഒരുമാസം നീളുന്ന പത്ര-പുസ്തക ആനുകാലിക പ്രസിദ്ധീകരണ പ്രദര്‍ശനം അല്‍ ദീക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. വി. എ. അഹ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍ , ജീനാ രാജീവ്, പുന്നക്കന്‍ മുഹമ്മദലി, രാജന്‍ കൊളവിപ്പാലം, സുബൈര്‍ വെള്ളിയോട്, ഡയസ് ഇടിക്കുള, അബ്ദുള്ളക്കുട്ടി ചേറ്റുവ, എ. റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2012 ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് മേഖല യില്‍ നിന്ന് സാമൂഹിക പ്രതിബദ്ധത, ജീവ കാരുണ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, സാഹിത്യ സാംസ്‌കാരികാദി മണ്ഡല ങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വിവിധ ബഹുമുഖ പ്രതിഭാ പുരസ്‌കാര ജേതാക്കളായ 23 പേര്‍ക്ക് സ്വീകരണ സംഗമവും സംഘടിപ്പിച്ചു .

ഐസ്സക് ജോണ്‍, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എല്‍വിസ് ചുമ്മാര്‍, ഷീലാ പോള്‍, ലത്തീഫ് മമ്മിയൂര്‍, കമാല്‍ കാസിം, നെയ്യാറ്റിന്‍കര നൗഷാദ്, ലീനാ സാബു വര്‍ഗീസ്, തുടങ്ങിയവര്‍ അനുമോദനച്ചടങ്ങിന്റെ പ്രതീകമായ പുഷേ്പാപഹാരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നിര്‍വഹിച്ചു. യു. എ. ഇ. യിലെ പൊതു പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. മാപ്പിള കലാ അക്കാദമി ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍ പരദേശി കൃതജ്ഞത രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »

പി. കെ. വി. അനുസ്മരണം ദുബായില്‍

July 22nd, 2012

ദുബായ് : സി. പി. ഐ. നേതാവും മുന്‍ മുഖ്യമന്ത്രി യുമായിരുന്ന പി. കെ. വാസുദേവന്‍ നായരുടെ ഏഴാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് യുവ കലാ സാഹിതി ദുബായ് അല്‍ക്കൂസ് യൂണിറ്റുകളുടെ ആഭിമുഖ്യ ത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.

ജൂലായ് 27 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക് ദേരയിലുള്ള മാഹി റെസ്റ്റോറന്റില്‍ ചേരുന്ന അനുസ്മരണ സമ്മേളന ത്തില്‍ ‘ഇടതുപക്ഷ രാഷ്ട്രീയം : സമകാലിക പ്രസക്തിയും വെല്ലുവിളികളും’ എന്ന വിഷയം ചര്‍ച്ച ചെയ്യും. യുവ കലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി ജോ. സെക്രട്ടറി പി. ശിവപ്രസാദ് വിഷയം അവതരിപ്പിക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 22 65 718, 050 75 13 729.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍കൂളിന് വര്‍ണാഭമായ സമാപനം

July 22nd, 2012

amajam-summer-camp-2012-closing-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ കൂള്‍ 2012’ സമാപിച്ചു.

പതിവു പരിപാടി കളില്‍നിന്ന് വ്യത്യസ്തമായി, മരംനടീല്‍, കുട്ടികള്‍ സ്വന്തമായി സാധനം വാങ്ങുക ലോക ത്തിന്റെ ഏതോ ഒരു കോണിലെ പാവപ്പെട്ട ഒരുകുട്ടിക്ക് സ്വന്തം വസ്ത്രം ദാനം ചെയ്യുക, കേരള ത്തിലെ വൃക്ക തകരാറിലായ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി കുട്ടി കളുടെ ഒരു ദിവസത്തെ പോക്കറ്റ് മണി സംഭാവന നല്‍കുക തുടങ്ങി കുട്ടികളെ പ്രകൃതി യോടും ജീവിത ത്തോടും ചേര്‍ത്ത്‌ നിര്‍ത്തുന്ന ഒട്ടേറെ പരിപാടികള്‍ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരുന്നു.

സമ്മര്‍ കൂള്‍ കിംഗ് ആയി അഖില്‍ സുബ്രഹ്മണ്യം, സമ്മര്‍ കൂള്‍ ക്യൂന്‍ ആയി മീനാക്ഷി ജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ വിനോദ യാത്രയെ ക്കുറിച്ച് കുട്ടികള്‍ എഴുതിയ യാത്രാ വിവരണ കുറിപ്പ് മത്സര ത്തില്‍ ആശിഷ് വര്‍ഗീസ് ഒന്നാം സമ്മാനമായ സ്വര്‍ണ നാണയം നേടി. രണ്ടാം സമ്മാനം അഖില്‍ സുബ്രഹ്മണ്യവും മൂന്നാം സമ്മാനം അക്ഷര പ്രദീപും കരസ്ഥമാക്കി. അഞ്ച് ഗ്രൂപ്പു കളിലായി മാറ്റുരച്ച കുട്ടികള്‍ ആവേശ കരമായ മത്സര മാണ് കാഴ്ച വെച്ചത്.

ഏറ്റവും നല്ല ഗ്രൂപ്പിനുള്ള അനുരാഗ് മെമ്മോറിയല്‍ ട്രോഫി റൂബി, ഡയമണ്ട് എന്നീഗ്രൂപ്പുകള്‍ സംയുക്തമായി ഏറ്റു വാങ്ങി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു എക്സ്ചേഞ്ച് മദീനാ സായിദ്‌ ഷോപ്പിംഗ് കോംപ്ലക്സില്‍
Next »Next Page » പി. കെ. വി. അനുസ്മരണം ദുബായില്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine