ലുലു എക്സ്ചേഞ്ച് മദീനാ സായിദ്‌ ഷോപ്പിംഗ് കോംപ്ലക്സില്‍

July 21st, 2012

yousufali-lulu-intl-exchange-opening-ePathram
അബുദാബി : നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാള്‍ മദീനാ സായിദ്‌ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. യു. എ. ഇ. യിലെ പതിനഞ്ചാമത്തെയും ആഗോള തലത്തിലെ നാല്പത്തി ഒന്നാമത്തെയും ശാഖ യാണിത്.

എം. കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയരക്ടര്‍ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ച് സി. ഇ. ഓ. അദീബ് അഹമ്മദ്‌, നാരായണ്‍ പ്രധാന്‍, തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിത രായിരുന്നു.

ഒരു ഷോപ്പിംഗ് മാളില്‍ എത്തിയാല്‍ എല്ലാം ലഭ്യമാവുന്ന ഈ കാലഘട്ടത്തില്‍ ഒരു ഉപഭോക്താവിന് ലുലു വില്‍ നിന്നും ഷോപ്പിംഗ് മാത്രമല്ല പണം അയക്കുന്നത് അടക്കം എല്ലാ സൌകര്യങ്ങളും കിട്ടാവുന്ന ഒരു അവസ്ഥ ഉണ്ടാക്കുക എന്ന താണ് തങ്ങളുടെ ലക്‌ഷ്യം എന്നും ഇതിന്റെ ഭാഗ മായാണ് പുതിയ ശാഖ തുടങ്ങിയത് എന്നും എക്സ്ചേഞ്ച് ഉല്‍ഘാടനം ചെയ്തു കൊണ്ട് എം.എ. യൂസഫലി പറഞ്ഞു.

ലുലു എക്സ്ചേഞ്ചിന് നൂറു ശാഖകള്‍ എന്ന ലക്ഷ്യ ത്തിലേക്ക് നീങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലുലു വിന് ജനങ്ങളില്‍ നിന്നും വിശിഷ്യാ മലയാളി സമൂഹ ത്തില്‍ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ഈ ലക്ഷ്യത്തില്‍ എത്താന്‍ സഹായിക്കുന്നത് എന്നും എം. എ. യൂസഫലി കൂട്ടിച്ചേര്‍ത്തു.

(ഫോട്ടോ : ഹഫ്സ്ല്‍ – ഇമ അബുദാബി)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് മസ്ജിദില്‍ ഇഫ്താര്‍ : വിപുലമായ സൌകര്യങ്ങള്‍

July 21st, 2012

shaikh-zayed-masjid-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ വ്രതം തുടങ്ങിയതോടെ ശൈഖ് സായിദ് മസ്ജിദില്‍ ഇഫ്താറിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇഫ്താറിനു വേണ്ടി പള്ളിക്ക് സമീപം നിരവധി വിശാല മായ ടെന്‍റുകള്‍ ഒരുക്കിയിട്ടുണ്ട്. നോമ്പു തുറക്കാനായി ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് നല്‍കും.

ഇഫ്താര്‍, തറാവീഹ്, പള്ളി സന്ദര്‍ശനം എന്നിങ്ങനെ വിവിധ ആവശ്യ ങ്ങള്‍ക്കായി എത്തുന്ന വരുടെ സൗകര്യാര്‍ത്ഥം അബുദാബി നഗര ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്ന് ശൈഖ് സായിദ് മസ്ജിദി ലേക്ക് സൗജന്യ ബസ്സ്‌ സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്.

ഒമ്പത് റൂട്ടു കളിലാണ് പള്ളി യിലേക്ക് സൗജന്യ ബസ്സ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടു ത്തിയത്. അബുദാബി സിറ്റി യില്‍ നിന്ന് മൂന്നും സിറ്റി പരിസര ങ്ങളില്‍ നിന്ന് ആറും റൂട്ടുകളില്‍ വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയാണ് ബസ്സുകള്‍. റമദാന്‍ അവസാന പത്തില്‍ പ്രത്യേക രാത്രി നമസ്കാര ത്തില്‍ പങ്കെടുക്കുന്ന വരുടെ സൗകര്യത്തിന് പുലര്‍ച്ചെ 4 മണി വരെ സൗജന്യ ബസ്സ്‌ സര്‍വ്വീസ് നീട്ടും.

റൂട്ട് നമ്പര്‍ 32, 44, 54 എന്നിവയാണ് സിറ്റി യില്‍ നിന്നുള്ള സൗജന്യ ബസ്സ്‌ സര്‍വ്വീസുകള്‍. റൂട്ട് നമ്പര്‍ 102, 115, 117, 202, 400, 500 എന്നിവയാണ് സിറ്റി പരിസര ങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍.

ഈ റൂട്ടിലെ ഗതാഗത ക്കുരുക്കും പള്ളിയിലെ പാര്‍ക്കിംഗ് മേഖല യിലെ വാഹന ങ്ങളുടെ തിരക്കും ഒഴിവാക്കാ നായി സ്വകാര്യ വാഹന ങ്ങളില്‍ വരുന്നവര്‍ക്ക് സായിദ് സ്പോര്‍ട്സ് സിറ്റി യില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ബസ്സില്‍ സൗജന്യ മായി പള്ളി യിലേക്ക് എത്താം.

ശൈഖ് സായിദ് മസ്ജിദ് സെന്‍ററും ഗതാഗത വകുപ്പും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.

(ഫോട്ടോ : അഫ്സല്‍ -ഇമ അബുദാബി)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാനസിക രോഗികള്‍ക്കായി ‘കെയര്‍ & ഷെയര്‍ ഫൗണ്ടേഷന്‍’ പുനരധിവാസ പദ്ധതി നടപ്പാക്കും

July 21st, 2012

actor-mammootty-care-and-share-foundation-ePathram
മസ്കറ്റ് : ചലച്ചിത്ര മാരം മമ്മൂട്ടി രക്ഷാധികാരിയായ ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍’ മാനസിക രോഗി കള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കും.

സ്വബോധം നഷ്ടപ്പെട്ട നിരവധി മാനസിക രോഗികള്‍ രോഗം ഭേദമായിട്ടും സമൂഹം അംഗീകരി ക്കാത്തതിനാല്‍ ഭ്രാന്താശുപത്രി യിലേക്ക് തിരിച്ചു പോകുന്നുണ്ട്. പക്ഷെ, മാനസിക രോഗി കളുടെ പുനരധിവാസ മേഖല യിലേക്ക് കടന്നു വരാന്‍ പലരും ധൈര്യപ്പെടാറില്ല.

ഫൗണ്ടേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്തുണ തേടി മസ്കറ്റില്‍ എത്തിയ മമ്മൂട്ടി, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന കുടുംബ സംഗമ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹൃദ്രോഗ ബാധിതരായ 12 വയസിന് താഴെയുള്ള കുട്ടികളുടെ ശസ്ത്രക്രിയ ക്കായി നടപ്പാക്കിയ ‘ഹൃദയസ്പര്‍ശം’ പദ്ധതി യിലൂടെ 159 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനായി. എന്നാല്‍, 3000 ത്തോളം കുട്ടികള്‍ പദ്ധതി യുടെ ഗുണഫല ത്തിനായി കാത്തിരിക്കുക യാണ്.

മദ്യത്തിനും ലഹരിക്കും അടിമ പ്പെടുന്ന യുവതലമുറ യെ ബോധവത്കരിക്കാന്‍ ‘വഴികാട്ടി’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന അംഗീകൃത അനാഥാലയ ങ്ങളിലെ കുരുന്നു കളുടെ ഉന്നത വിദ്യാഭ്യാസ ത്തിനായി ‘വിദ്യാമൃതം’ എന്ന പദ്ധതി പുരോഗമി ക്കുന്നതായും അദ്ദേഹം പറഞ്ഞു.

-അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ : പദ്മശ്രീ എം. എ. യൂസഫലി

July 20th, 2012

ma-yousufali-epathram
അബുദാബി : തൊഴിലില്ലായ്മ യില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന കേരള ത്തില്‍ നിക്ഷേപം നടത്താനും ഇതിലൂടെ എട്ടു വര്‍ഷം കൊണ്ട് 15,000 ആളുകള്‍ക്ക് ജോലി നല്‍കാനും ലുലു സ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കി എന്ന് എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുഷ്‌റിഫ് ശാഖയില്‍ ഒരുക്കിയ ഇന്തപ്പഴ ഉത്സവ ത്തിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖ ത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിവിധ മേഖല കളിലായി ഘട്ടം ഘട്ടമായി നിക്ഷേപം നടത്താനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ലുലു സ്ഥാപന ങ്ങളില്‍ 22,000 മലയാളികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും.

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമായി മലയാളി കള്‍ക്ക് ജോലി നല്‍കാന്‍ പരമാവധി ശ്രമം നടത്തുകയും ഇതിനു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്രയും കാലം ഗള്‍ഫിനെ ആശ്രയിച്ച ഇന്ത്യക്ക്, വിശിഷ്യാ കേരള ത്തിന് മറ്റു വഴികള്‍ തേടേണ്ട സമയമായി.

കേരളത്തിലെ കുട്ടികള്‍ക്ക് തങ്ങളുടെ നാട്ടില്‍ ഉന്നത പഠനം നടത്താനും യുവതീ യുവാക്കള്‍ക്ക് സ്വന്തം നിലയില്‍ ജോലി നേടാനും സാധിക്കാത്ത അവസ്ഥ യുള്ളത് മാറണം. ഇതിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മുഖ്യമന്ത്രി വരെ യുള്ളവരും ശ്രമിക്കണം.

കേരള ത്തിലെ ടൂറിസം അടക്കം വിവിധ മേഖല കളില്‍ നിക്ഷേപ അവസര ങ്ങളുണ്ട്. എന്നാല്‍ ഇത് ഫല പ്രദമായി ഉപയോഗ പ്പെടുത്തി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കാത്തത് വലിയ പ്രശ്നമാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാന്‍ ‘എമര്‍ജിംഗ് കേരള’ ക്ക് സാധിക്കും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രവാസി കളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കേരള എയര്‍ എന്ന ആശയം വീണ്ടും പരിഗണന യില്‍ വന്നിട്ടുണ്ട്. എമര്‍ജിംഗ് കേരള യില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നും എം. എ. യൂസഫലി പറഞ്ഞു.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ മവാഖിഫ്‌ സമയ ത്തില്‍ മാറ്റം

July 20th, 2012

mawaqif-pay-to-park-epathram അബുദാബി : റമദാനില്‍ മവാഖിഫ്‌ (പെയ്ഡ്‌ പാര്‍ക്കിംഗ്) സമയ ത്തില്‍ മാറ്റം വരുത്തി യതായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് (DoT) പത്രക്കുറിപ്പില്‍ അറിയിച്ചു.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെയും രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് പാര്‍ക്കിങ്ങിനു പണം ഈടാക്കുക. എന്നാല്‍ പ്രാര്‍ത്ഥന സമയത്ത് പള്ളികള്‍ക്ക് സമീപം നിസ്കാര ത്തിനായി 45 മിനുട്ട് സൌജന്യമായി പാര്‍ക്ക് ചെയ്യാം.

വൈകീട്ട് 4 മുതല്‍ രാത്രി 10.30 വരെയും പുലര്‍ച്ചെ 2.30 മുതല്‍ കാലത്ത് 9 വരെ യുമായി ദിവസം 13 മണിക്കൂര്‍ സൌജന്യ പാര്‍ക്കിംഗ് ലഭിക്കും.

റമദാന്‍ 29 മുതല്‍ മൂന്നാം പെരുന്നാള്‍ ദിനം വരെ പാര്‍ക്കിംഗ് സൌജന്യ മായിരിക്കും. എന്നാല്‍ ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം അബുദാബി യില്‍ മവാഖിഫ്‌ സമയ പരിധി മാറ്റും. രാവിലെ 8 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ നഗര ത്തിലെ വിവിധ ഭാഗങ്ങളില്‍ മവാഖിഫ്‌ കേന്ദ്ര ങ്ങളില്‍ പണം നല്‍കി വാഹനം പാര്‍ക്ക് ചെയ്യണം.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖലീലുല്‍ ബുഖാരി തങ്ങള്‍ യു. എ. ഇ. യില്‍
Next »Next Page » കേരളത്തില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ : പദ്മശ്രീ എം. എ. യൂസഫലി »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine