മസ്കറ്റ് : ലഹരി മരുന്ന് നിറച്ച കാപ്സ്യൂളുകള്‍ വിഴുങ്ങി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഷ്യന്‍ സ്വദേശിയെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. ഇയാളുടെ വയറ്റില്‍ നിന്ന് 85 കാപ്സ്യൂളുകള്‍ പുറത്തെടുത്തു. വിമാനമിറങ്ങിയ ഇയാളുടെ പെരുമാറ്റ ത്തില്‍ സംശയം തോന്നിയ പൊലീസ്, കസ്റ്റംസ് അധികൃതര്‍ ഇയാളെ പരിശോധന ക്കായി ആശുപത്രിയില്‍ എത്തിക്കുക യായിരുന്നു.
എക്സ്റേയില്‍ ഇയാളുടെ വയറ്റില്‍ ലഹരി മരുന്ന് കാപ്സ്യൂളുകള്‍ ഉണ്ടെന്ന് കണ്ടെത്തി. സമാനമായ രീതിയില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച ഡസന്‍ കണക്കിന് പേരാണ് ഈവര്‍ഷം മസ്കത്ത് വിമാന ത്താവളത്തില്‍ പിടിയില്‍ ആയത്. എന്നിട്ടും ഈ പ്രവണത തുടരുക യാണ്.
മയക്കു മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ 9999 എന്ന നമ്പറിലോ, 1444 എന്ന നമ്പറിലോ പൊലീസിനെ വിവരമറിയിക്കണം എന്നും പൊലീസ് അധികാരികള്‍ പറഞ്ഞു.
-അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, കുറ്റകൃത്യം