ഒമാന്‍ : വ്യാജ വിസയും വ്യാജ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും നിര്‍മിച്ച് വിതരണം ചെയ്തിരുന്ന സംഘ ത്തിലെ നാലു പേര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി. വ്യാജ വിസകള്‍ വ്യാപകമായി വില്‍പന നടത്തുന്നു എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നു എന്നും പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാന ത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അറ്റോണി ജനറലിന്റെ സഹായ ത്തോടെ പൊലീസ് നടത്തിയ അന്വേഷണ ത്തിലും തെരച്ചിലും നാല് ഏഷ്യക്കാരാണ് പിടിയിലായത്. ഇവര്‍ വ്യാജ വിസയും മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവരില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപന ങ്ങളൂടെ വ്യാജ സീലും പിടികൂടി. ഒമാനില്‍ വിസ എടുക്കാന്‍ ഉപയോഗിക്കുന്ന വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
കൂടുതല്‍ അന്വേഷണത്തിന് ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. തങ്ങളുടെ കൈയില്‍ ലഭിക്കുന്ന രേഖകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തണം എന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
– അയച്ചു തന്നത് : ബിജു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, കുറ്റകൃത്യം