അബുദാബി : കൊല്‍ക്കത്ത യിലെ എ. എം. ആര്‍. ഐ. ആശുപത്രി യില്‍ 2011 ഡിസംബറി ലുണ്ടായ തീപ്പിടിത്ത ത്തില്‍ മരിച്ച രമ്യ യുടെയും വിനീത യുടെയും കുടുംബ ത്തിന് അബുദാബി അഹല്യ ആശുപത്രി യിലെ നഴ്‌സുമാരുടെ സ്‌നേഹ സാന്ത്വനം.
ലോക നഴ്‌സസ് ദിനം പ്രമാണിച്ച് അഹല്യ യില്‍ നടന്ന ചടങ്ങില്‍ അമ്പതി നായിരം രൂപയുടെ രണ്ട് ഡ്രാഫ്റ്റുകള്‍ രമ്യ യുടെയും വിനീത യുടെയും കുടുംബത്തിന് എത്തിക്കാന്‍ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പ്രസിഡന്റും മാതൃഭൂമിയുടെ പ്രതിനിധി യുമായ ടി. പി. ഗംഗാധരന് കൈമാറി. ചടങ്ങില്‍ അഹല്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍, ഡയറക്ടര്‍ ഡോ. വിഭു തുടങ്ങിയവര്‍ സംബന്ധിച്ചു.
തീപ്പിടിത്തമുണ്ടായ എ. എം. ആര്‍. ഐ. ആശുപത്രി യിലെ നിരലാംബരായ നിരവധി രോഗികളെ യാണ് സ്വന്തം ജീവന്‍ ബലി കൊടുത്ത് രമ്യയും വിനീതയും രക്ഷപ്പെടുത്തിയത്.
ലോകത്തെ മുഴുവന്‍ നഴ്‌സുമാര്‍ക്കും മാതൃകയാണ് രമ്യയും വിനീതയും എന്ന് ക്ലിനിക്കല്‍ മാനേജര്‍ ശ്രീവിദ്യ, ഡ്രാഫ്റ്റുകള്‍ കൈമാറി ക്കൊണ്ട് പറഞ്ഞു. മാതൃഭൂമി കോട്ടയം യൂണിറ്റ് വഴി ഡ്രാഫ്റ്റുകള്‍ രമ്യ യുടെയും വിനീത യുടെയും വീടുകളില്‍ എത്തിക്കുമെന്ന് ടി. പി. ഗംഗാധരന്‍ നഴ്‌സുമാരെ അറിയിച്ചു. ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് നഴ്‌സുമാരുടെ നേതൃത്വ ത്തില്‍ വിവിധ കലാ പരിപാടികളും അരങ്ങേറി.