സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു : കാതോലിക്ക ബാവ

April 27th, 2012

moran-mar-baselios-marthoma-paulose-2nd-in-abudhabi-ePathram
അബുദാബി : മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു കൊണ്ടിരിക്കുക യാണ് എന്ന്  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ  അബുദാബിയില്‍ പറഞ്ഞു.

കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ബാവാ തിരുമേനി സര്‍ക്കാരുകള്‍ക്ക് എതിരെ പ്രതികരിച്ചത്. ഗവണ്മെന്റിനു കഴിയാത്ത ഒരു ഉറപ്പ്‌ ആര്‍ക്കും കൊടുക്കരുത്. എന്നാല്‍ എഴുതപ്പെട്ട  രണ്ട് ഉറപ്പുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും സഭക്ക് നല്‍കിയിരുന്നു. അതൊന്നും പാലിക്കപ്പെട്ടില്ല. അധികാരം നില നിര്‍ത്തുക എന്നതാണ് സര്‍ക്കാരുകളുടെ ലക്‌ഷ്യം. അതിനു കോട്ടം തട്ടുന്ന പലതും അവര്‍ കണ്ടില്ലെന്നു നടിക്കും. ചില എം. എല്‍. എ. മാരുടെ തടവില്‍ ഒരു ഗവന്മേന്റ്റ്‌ കഴിയുമ്പോള്‍ ആ സര്‍ക്കാരിന് സത്യസന്ധത ഉണ്ടാവില്ല. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയില്ലാ എങ്കില്‍ അത് തുറന്നു പറയണം.

രാഷ്ട്രീയ സംഘര്‍ഷ ങ്ങളുടെ പേരില്‍ രക്ത രൂഷിതമായ കലാപങ്ങള്‍ പല സ്ഥലത്തും നടക്കുന്നുണ്ട്. പള്ളിത്തര്‍ക്ക ങ്ങളും ഈ രീതിയില്‍ കലാപ ത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത് എന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.

press-meet-of-mar-baselios-in-church-ePathram

മത മണ്ഡലം എന്ന് പറയുന്നത് സമൂഹ ത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരി ക്കാനുള്ളതാണ്. ശരീരത്തിലെ അഴുക്ക് കളയാന്‍ സോപ്പ് ഉപയോഗി ക്കുന്നത് പോലെ. എന്നാല്‍ സോപ്പില്‍ തന്നെ അഴുക്ക് ഉണ്ടായാല്‍ എന്ത് ചെയ്യും? മതം ഒരു രാഷ്ട്രീയ ശക്തിയായി തീര്‍ന്നാല്‍ മതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ആവില്ല – സഭയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ചു ചോദിച്ചപ്പോള്‍ തിരുമേനി പ്രതികരിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. പിറവത്തായാലും നെയ്യാറ്റിന്‍കരയിലായാലും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല. പക്ഷെ സഭാവിശ്വാസികള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രാദേശിക മായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഓരോ ഇടവകക്കും സന്ദര്‍ഭങ്ങള്‍ അനുസരിച്ച് അവരുടെതായ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

press-meet-orthodox-cathedral-abudhabi-ePathram

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഘോഷ ത്തില്‍ പങ്കെടുക്കാനാണ്  കാതോലിക്ക ബാവ  അബുദാബിയില്‍ എത്തിയത്.  വാര്‍ത്താ സമ്മേളന ത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയ നൊപ്പം യാക്കൂബ് മാര്‍ ഏലിയാസ്, തോമസ് മാര്‍ അത്താനിയോസ്, ഫാദര്‍ വി. സി. ജോസ് ചെമ്മനം, ട്രസ്റ്റി സ്റ്റീഫന്‍ കെ. കെ., സെക്രട്ടറി കെ .ഇ. തോമസ്, മീഡിയാ സെക്രട്ടറി ജോര്‍ജ് എബ്രഹാം എന്നിവരും പങ്കെടുത്തു.

ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ കാതോലിക്ക ബാവയ്ക്ക് അബുദാബി ഇടവകയുടെ നേതൃത്വ ത്തില്‍ പൗരസ്വീകരണം നല്‍കും.

സ്വീകരണ സമ്മേളന ത്തില്‍  യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് മുബാറക് അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, അബുദാബി പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ഹാശ്മി, അബുദാബി ചേംബര്‍ ഡയറക്ടര്‍ യൂസഫലി എം. എ., ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ്മാര്‍ ഏലിയസ് മെത്രാപ്പൊലീത്ത, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനിയോസ്, വിവിധ സഭാ നേതാക്കള്‍, സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പട്ടിണിയോടു പട പൊരുതി ഗള്‍ഫില്‍ ഒരു മലയാളി കുടുംബം

April 27th, 2012

5-members-of-family-survive-on-leftovers-from-weddings-ePathram
അബുദാബി : പ്രവാസി മലയാളി കളുടെ കണ്ണു തുറക്കേണ്ടതായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. പട്ടിണിയോടും പലിശ യോടും പട പൊരുതി ഗള്‍ഫില്‍ അഞ്ചംഗ മലയാളി കുടുംബം കഴിഞ്ഞു കൂടുന്നു.

യു. എ. ഇ. യിയുടെ തലസ്ഥാനമായ അബുദാബിയുടെ പൂങ്കാവനമായ അല്‍ ഐനില്‍ അച്ഛനും അമ്മയും ഒമ്പതും ഏഴും രണ്ടും വയസ്സുള്ള മൂന്നു പെണ്‍ മക്കളും ഉള്‍പ്പെട്ട മലയാളി കുടുംബം 18 മാസങ്ങളായി കഴിഞ്ഞു കൂടുന്നത് സമീപത്തുള്ള വിവാഹ മണ്ഡപ ത്തിലെ വിരുന്നു കളില്‍ അവശേ ഷിക്കുന്ന ഭക്ഷണ സാധന ങ്ങള്‍ കഴിച്ചു കൊണ്ടാണ് എന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്ത, ഇവിടത്തെ പ്രമുഖ ദിനപത്രമായ ഗള്‍ഫ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നാട്ടില്‍ ഇന്റിരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്തിരുന്ന 41 വയസ്സുകാരനായ ഒരു വ്യക്തിയും കുടുംബവുമാണ് ഈ ദുരിതം അനുഭവിക്കുന്നത്. 16 കൊല്ലമായി അദ്ദേഹം യു. എ. ഇ. യില്‍ എത്തിയിട്ട്. കുടുംബ പരമായ ചില പ്രശ്നങ്ങളില്‍ അകപ്പെട്ട്, നാട്ടില്‍ നിന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ഗള്‍ഫില്‍ കൊണ്ടു വരാന്‍ നിര്‍ബന്ധിതനായി.

വിശ്വസ്തനായ കൂട്ടുകാരനൊപ്പം ഒരു ചെറുകിട കച്ചവടം തുടങ്ങുന്നതിനു വേണ്ടി പലിശ ക്കാരനില്‍ നിന്നും പണം കടമെടുത്തു. എന്നാല്‍ സുഹൃത്ത് പണവുമായി മുങ്ങിയതോടെ ഇദ്ദേഹം പണം തിരിച്ചടയ്ക്കണമെന്ന അവസ്ഥയിലായി. അതിന് വകയില്ലാതെ വന്നപ്പോള്‍ ജയിലിലുമായി.

പിന്നീട് വിശാല മനസ്കനായ ഇവിടുത്തെ സ്‌പോണ്‍സര്‍ ഇടപെട്ടതോടെ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്റെ കഥകള്‍ അറിഞ്ഞപ്പോള്‍ 1300 ദര്‍ഹം പ്രതിമാസ ശമ്പളത്തില്‍ ജോലിയും തരപ്പെടുത്തി നല്‍കി.

പലിശ ക്കാരനുമായുള്ള ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം 1000 ദര്‍ഹം പ്രതിമാസം കടം തിരിച്ചടയ്ക്കാന്‍ മാറ്റിവയ്ക്കണം. അവശേഷിക്കുന്ന മുന്നൂറ് ദര്‍ഹം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമെല്ലാം വഹിക്കണം. സ്‌പോണ്‍സറുടെ ദയാവായ്പില്‍ കിട്ടിയ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം താമസിക്കുന്നത്.

ഇദ്ദേഹ ത്തിന്റെ അയല്‍വാസി കളായ ചിലര്‍ അടുത്തുള്ള കല്യാണ മണ്ഡപ ത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ അവിടെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ അറിയിക്കും. ഇദ്ദേഹവും കുടുംബവും രാത്രി വൈകി സല്‍ക്കാരം തീരുന്നതു വരെ പുറത്ത് കാത്തു നില്ക്കും.

വിരുന്നു സല്‍ക്കാര ത്തില്‍ മിച്ചം വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്‌ളാസ്റ്റിക് കൂടുകളില്‍ ശേഖരിച്ചു ഫ്രീസ് ചെയ്ത് അതിന് പുറത്ത് തീയതിയും രേഖപ്പെടുത്തി സൂക്ഷിച്ച് ഒരാഴ്ചയോളം ഉപയോഗിക്കും. മറ്റൊരു വിവാഹ സല്‍ക്കാരം വരെ ആ ഭക്ഷണം കൊണ്ടു വേണം ജീവിക്കാന്‍. ഒട്ടക ത്തിന്റെ ഇറച്ചിയും ചോറും മറ്റുമായിരിക്കും മിക്കപ്പോഴും ലഭിക്കുക.

ഈ കുടുംബ ത്തിന്റെ ദുരിതത്തെപ്പറ്റി അറിഞ്ഞ് അല്‍ ഐനിലെ വാലി ഓഫ് ലവ് എന്ന സന്നദ്ധ സംഘടന സഹായിക്കാന്‍ രംഗത്തു വന്നിട്ടുണ്ട്.

(ഈ കുടുംബത്തെ  സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ വാലി ഓഫ് ലവ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.)

വിവരങ്ങള്‍ക്ക് വിളിക്കുക : ജോസഫ്‌ ബോബി  055 33 70 044

(ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി തൃശ്ശൂര്‍ ജില്ലാ കെ‌. എം‌. സി‌. സി. ഭാരവാഹികള്‍

April 25th, 2012

kmcc-abudhabi-thrishoor-committee-2012-ePathram
അബുദാബി : തൃശ്ശൂര്‍ ജില്ലാ കെ‌. എം‌. സി‌. സി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് : കെ‌. എം. എ. ബക്കര്‍ മുള്ളൂര്‍ക്കര, ജനറല്‍ സിക്രട്ടറി : സി‌. ബി. അബ്ദുള്‍ ഫത്താഹ് കടപ്പുറം, ട്രഷറര്‍ : മുഹമ്മദ് ശഫീക് മാരെക്കാട്,

വൈസ് പ്രസിഡണ്ടു മാരായി ഫദലു വാടനപ്പള്ളി, എം. എ. ഹകീം പള്ളികുളം, പി. സി. ഉമ്മര്‍ കടപ്പുറം, എസ്. എ. അബ്ദുള്‍ റഹ്മാന്‍ പുന്നയൂര്‍, സെക്രട്ടറി മാരായി നാസര്‍ നാട്ടിക, മുഈനുദ്ദീന്‍ ആറ്റൂര്‍, കെ. വി. സിദ്ധീക് ചേറ്റുവ, സലാം പുന്നയൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റ റില്‍ ചേര്‍ന്ന കൌണ്സില്‍ യോഗ ത്തില്‍ പി. എ. അബ്ദുള്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കോലായ സാഹിത്യ കൂട്ടായ്മ : സമ്മാന ദാനം

April 25th, 2012

kolaaya-logo-ePathram
അബുദാബി : സാഹിത്യ കൂട്ടായ്മ യായ കോലായ, മലയാള ഭാഷയെ പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യ മല്‍സരങ്ങളില്‍ പങ്കെടുത്ത വര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.

ഏപ്രില്‍ 25 ബുധനാഴ്ച രാത്രി എട്ടു മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന കോലായ കൂട്ടായ്മയില്‍ വെച്ച് കെ. എസ്. സി. നടത്തിയ യുവജനോത്സവ ത്തില്‍ മലയാളം ഭാഷാ അടിസ്ഥാനമാക്കിയുള്ള സാഹിത്യ മത്സര വിഭാഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനം വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : അസ്മോ പുത്തഞ്ചിറ 055 90 60 132

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മറ്റി പുതിയ ഭാരവാഹികള്‍

April 25th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആര്‍. എം. കബീര്‍ പ്രസിഡന്റും അസ്ഗര്‍ അലി ബനീജ് ജനറല്‍ സെക്രട്ടറി യായും ഷമീര്‍ പി. സി. ട്രഷറര്‍, ആര്‍. വി. കബീര്‍, പി. പി. കബീര്‍ എന്നിവരെ ജോയന്റ് സെക്രട്ടറി മാരായും, അബ്ദുല്‍ ഖനി, ആരിഫ് കെ. എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

ദുബായില്‍ നടന്ന തെരഞ്ഞെടുപ്പിന് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ്, ജഹാന്‍ഗീര്‍ പി. പി., അന്‍വര്‍ പി. പി., അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

-വാര്‍ത്ത അയച്ചത് : രഞ്ജിത്ത് എം. കെ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൈ. സുധീർ കുമാർ ഷെട്ടിക്ക് ജീവരാഗം ഗ്ലോബൽ പുരസ്ക്കാരം
Next »Next Page » കോലായ സാഹിത്യ കൂട്ടായ്മ : സമ്മാന ദാനം »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine