ചിത്ര രചനാ മത്സരം ഐ. എസ്. സി. യില്‍

May 27th, 2012

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഏഴു വയസ്സു മുതല്‍ പതിനേഴു വയസ്സു വരെയുള്ള കുട്ടികള്‍ക്കായി യു. എ. ഇ. അടിസ്ഥാന ത്തില്‍ ചിത്ര രചനാ മത്സരം നടത്തുന്നു.

ജൂണ്‍ 1-ന് രാവിലെ 9.30 മുതല്‍ 11.30 വരെയാണ് മത്സരം നടക്കുക.

പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ക്ക് മെയ്‌ 31 വരെ ഐ. എസ്. സി. യില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് 02 – 67 300 66 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം : ഭരണ സമിതിയെ തെരഞ്ഞെടുത്തു

May 27th, 2012

malayalee-samajam-new-building-epathram
അബുദാബി : മലയാളി സമാജത്തില്‍ 2012-13 ലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി : ബി.സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് : ഷിബു വര്‍ഗീസ്, ട്രഷറര്‍ : അബൂബക്കര്‍ മേലെത് എന്നിവരും മറ്റു 11 കമ്മിറ്റി അംഗങ്ങളെയും ഐക കണ്‍ഠേനയാണ് തെരഞ്ഞെടുത്തത്.

ഏറെക്കാലമായി സമാജത്തിന്റെ പ്രവര്‍ത്തന ങ്ങളില്‍ നിന്നും വിട്ടു നിനിരുന്ന ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. എന്ന സംഘടനയും യോജിച്ചാണ് ഇത്തവണ കമ്മിറ്റി രൂപീകരിച്ചി രിക്കുന്നത്. വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തന ങ്ങളില്‍ ഈ യോജിപ്പ് കൂടുതല്‍ കരുത്തു പകരും എന്ന് ഭാരവാഹികള്‍ അറിയിച്ചു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അല്‍ നൂര്‍ സ്‌കൂളിന് മികച്ച വിജയം

May 26th, 2012

abudhabi-al-noor-school-ePathram

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂളിന് സി. ബി. എസ്. ഇ. പത്താം തരം പരീക്ഷയില്‍ നൂറുമേനി വിജയം.

പരീക്ഷ എഴുതിയ 46 വിദ്യാര്‍ത്ഥി കളില്‍ 6 പേര്‍ മുഴുവന്‍ വിഷയ ങ്ങളിലും എ പ്ലസ് (A+) കരസ്ഥമാക്കി.

തഹൂറ, ആമിര്‍ മുഹമ്മദ്ഹാരിസ്, ഫായിസ് അസീസ്, ഹാഫിസ ഹംസ, മുര്‍ഷിദ മുഹമ്മദ്, ശേസ മുഹമ്മദ് എന്നീ വിദ്യാര്‍ത്ഥി കളാണ് മുഴുവന്‍ വിഷയ ങ്ങളിലും എ പ്ലസ് വിജയം നേടിയത്.

കഴിഞ്ഞ 25 വര്‍ഷമായി അബുദാബി യില്‍ പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ കഴിഞ്ഞ 15 വര്‍ഷ മായി തുടര്‍ച്ചയായി നൂറുശതമാനം വിജയമാണ്‌ നേടുന്നത്.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥി കളെയും അതിനായി പ്രയത്‌നിച്ച അദ്ധ്യാപകരെയും സ്‌കൂള്‍ ചെയര്‍മാന്‍ ബാവ ഹാജിയും ഇസ്ലാമിക്‌ സെന്റര്‍ ഭാരവാഹികളും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ്, എന്നിവര്‍ അനുമോദിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സ്‌കൂളിന് ഈ വിജയം ഇരട്ടി മധുരമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു

May 23rd, 2012

umra-pilgrim-epathram

മദീന: ഉംറ നിര്‍വഹിക്കാനായി കഴിഞ്ഞ ദിവസം മദീനയില്‍ എത്തിയ മലയാളി തീര്‍ഥാടകന്‍ പാലക്കാട് അലനെല്ലൂര്‍ സ്വദേശി തച്ചംപറ്റ മുഹമ്മദ്‌ കുട്ടി (60) വാഹനമിടിച്ചു മരിച്ചു. അപകടം സംഭവിക്കുമ്പോള്‍ ഭാര്യ വടക്കേതില്‍ ആയിഷയും കൂടെയുണ്ടായിരുന്നു. മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ ഖുര്‍-ആന്‍ പ്രിന്റിംഗ് പ്രസ്സ്‌ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.നാല് മക്കളുണ്ട്. ജിദ്ദയിലുള്ള മകന്‍ ഫാറൂക്ക് എത്തിച്ചേരുന്നതോടെ ഖബറടക്കം മദീനയില്‍ നടക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നക്ഷത്ര സ്വപ്നം : സംഗീത നാടകം ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍

May 23rd, 2012

vakkam-jayalal-nakshathra-swapnam-drama-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററിലും അല്‍ ഐന്‍ ഐ. എസ്. സി. യിലും അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ ‘നക്ഷത്ര സ്വപ്നം’ എന്ന സംഗീത നാടകം മെയ്‌ 25 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ അരങ്ങേറുന്നു.

ഫ്രാന്‍സിസ് ടി. മാവേലിക്കര എഴുതി, വക്കം ഷക്കീര്‍ സംവിധാനം ചെയ്ത ഈ നാടകം കേരള ത്തില്‍ 240 വേദികളില്‍ കളിച്ചിരുന്നു.

പ്രവാസി, ശ്രീഭൂവിലസ്ഥിര എന്നീ നാടക ങ്ങളുടെ വിജയ ങ്ങള്‍ക്ക് ശേഷം വക്കം ജയലാല്‍ അബുദാബി യിലെ കലാകാരന്മാരെ അണിനിരത്തി അവതരിപ്പിക്കുന്ന ‘നക്ഷത്ര സ്വപ്ന’ ത്തില്‍ ട്രീസ ഗോമസ്, ബിന്നി ടോമി, ഷാബു, സാലിഹ് കല്ലട, വിനോദ് കരിക്കാട്‌, നൌഷാദ് കുറ്റിപ്പുറം, വക്കം ജയലാല്‍, ഹരി അഭിനയ, മജീദ്‌ കോട്ടക്കല്‍ എന്നിവര്‍ അഭിനയിക്കുന്നു.

അണിയറയില്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ (രംഗപടം), രാജീവ് ആലുങ്കല്‍ (ഗാനങ്ങള്‍), ആലപ്പി വിവേകാനന്ദ് (സംഗീതം), ജിതിന്‍നാഥ് (സംഗീത നിയന്ത്രണം), രമേഷ് രവി, ഷാഹിദ് കോക്കാട് (ദീപ വിതാനം), അന്‍വര്‍ ബാബു, ഐശ്വര്യ ജയലാല്‍ (രംഗ സജ്ജീകരണം) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍
Next »Next Page » ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine