അബുദാബി: തിങ്കളാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് അബുദാബിയില്‍ ആഞ്ഞു വീശിയ ശക്തമായ പൊടിക്കാറ്റ് നഗര ത്തിന്റെ പല ഭാഗങ്ങളെയും കനത്ത പൊടിപടല ങ്ങളില്‍ മുക്കി. ഹൈവേകളില്‍ വാഹന വേഗത കുറക്കേണ്ടി വന്നു. കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമുണ്ടായി.
ടൂറിസ്റ്റ് ക്ലബ് ഏരിയ യില്‍ പണി നടക്കുന്ന കെട്ടിട ത്തില്‍ നിന്ന് വസ്തുക്കള്‍ താഴേക്കു പറന്നു വരിക യായിരുന്നു എന്നു സമീപത്തെ താമാസക്കാരായ വടകര സ്വദേശി നാസര്‍ അത്തിക്കോളി, കണ്ണൂര്‍ സ്വദേശി റിയാസ് എന്നിവര്‍ പറഞ്ഞു.
ടൂറിസ്റ്റ്ക്ലബ് ഏരിയ കൂടാതെ പാസ്പ്പോര്‍ട്ട് റോഡ് (അല്‍ ഫലാഹ് ) ഹംദാന്‍ ഇവിടങ്ങളിലും മുസ്സഫ യിലുമാണ് പൊടിക്കാറ്റ് കൂടുതലും ജനങ്ങളെ വലച്ചത്. ശക്തമായി പൊടി ഉണ്ടായതിനാല്‍ അബുദാബി മാളിനു മുന്‍വശത്തു പല വാഹനങ്ങളും നിര്‍ത്തിയിടുകയും ചെയ്തു. വാഹന ങ്ങള്‍ക്ക് മുന്നില്‍ കൂടി പൊടി പടലങ്ങള്‍ പറക്കുന്ന തിനാല്‍ മുന്‍വശം കാണുവാന്‍ വളരെ പ്രയാസപ്പെട്ടു
സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പുറത്തിറങ്ങാന്‍ പറ്റാതെ ഓഫിസുകളില്‍ തന്നെ കഴിച്ചുകൂട്ടി. വാഹന ഗതാഗതം തടസ്സപ്പെട്ടത് ഒഴിച്ചാല്‍ മറ്റു നാശനഷ്ട ങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി
- pma