അബുദാബി : കാലാവസ്ഥ യിലുള്ള മാറ്റ ത്തിന്റെ മുന്നോടി യായി പുലര്‍ കാല ങ്ങളില്‍ കാണ പ്പെടുന്ന കനത്ത മൂടല്‍ മഞ്ഞ് ഗതാഗത തടസ്സവും ആളപായവും ഉണ്ടാക്കാന്‍ സാദ്ധ്യത ഉള്ള തിനാല്‍ ശക്ത മായ മുന്‍ കരുതലു കള്‍ എടുക്കാനുള്ള മുന്നറി യിപ്പു മായി അബുദാബി പോലീസ് രംഗത്ത്.
വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മറയുന്ന സാഹചര്യ ത്തിൽ റോഡ് സുരക്ഷാ മുൻ കരുതലുകള്‍ കർശന മായി പാലിക്കണം എന്നും ട്രക്കുകൾ ഉൾപ്പെടെ യുള്ള ഹെവി വാഹനങ്ങളും ജോലിക്കാരുമായി സഞ്ചരിക്കുന്ന ബസുകളും സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളിൽ രാവിലെ പൊലീസ് പട്രോളിംഗ് ഊർജ്ജിതം ആക്കി യിട്ടുണ്ട് എന്നും അബുദാബി പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്‌ടറേറ്റ് പുറത്തിറ ക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.
മൂടൽ മഞ്ഞിൽ അപകടം സംഭവിച്ചാൽ റോഡിലെ ഗതാഗത ക്കുരുക്ക് ഒഴിവാക്കി വാഹന ഗതാഗതം സുഗമ മാക്കാനും പരിക്കേറ്റ വരെ ഉടനടി ആശുപത്രി യിലേക്കു മാറ്റുവാനും കേടു വരുന്ന വാഹന ങ്ങൾ റോഡിൽ നിന്നു നീക്കുന്ന തിനും റോഡു ഗതാഗതം പുന സ്ഥാപി ക്കുന്ന തിനും പ്രത്യേക പരിശീലനം നേടിയവര്‍ ഉണ്ടെന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡപ്യൂട്ടി ഡയറക്‌ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖെയ്‌ലി അറിയിച്ചു.
- pma