അബുദാബി : യു. എ. ഇ. ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ച ഓണ്‍ ലൈന്‍ – സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള സന്ദര്‍ശക വിസ സേവനങ്ങള്‍ക്ക് മികച്ച പ്രതികരണം. രണ്ടാഴ്ച, ഒരു മാസം, മൂന്നു മാസം (14, 30, 90 ദിവസം) കാലാ വധി യുള്ള സന്ദര്‍ശക വിസകള്‍, 180 ദിവസം കാലാ വധി യുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവ ഓണ്‍ ലൈനിലൂടെ യും സ്മാര്‍ട്ട് ഫോണ്‍ വഴിയും 24 മണിക്കൂറും ലഭ്യമാകുന്ന പദ്ധതി യാണ് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.
യു. എ. ഇ. ആഭ്യന്തര മന്ത്രാലയം വെബ് സൈറ്റ് വഴിയും UAEMOI എന്ന ആപ്ളിക്കേഷനിലൂടെ യുമാണ് വിസക്ക് അപേക്ഷി ക്കേണ്ടത്. സ്വദേശി കള്‍, യു. എ. ഇ. റെസിഡന്‍സ് വിസ യുള്ള വിദേശി കള്‍ എന്നിവര്‍ക്കെല്ലാം വിസ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ എമിറേറ്റ്സ് ഐ. ഡി. നിര്‍ബന്ധ മാണ്.
സന്ദര്‍ശ കന്‍െറ വരവിന്‍െറ ഉദ്ദേശ്യം വ്യക്ത മാക്കിയ സ്പോണ്‍സ റുടെ കത്ത് അപേക്ഷകന്‍ സമര്‍പ്പിക്കണം. സ്പോണ്‍സര്‍ ചെയ്യുന്ന യാളുടെ പാസ്സ്പോര്‍ട്ട് കോപ്പി, മറ്റു വിശദ വിവര ങ്ങള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സമര്‍പ്പിക്കണം. മറ്റു വിശദാംശ ങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം വെബ് സൈറ്റ് സന്ദര്‍ശിക്കണം എന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.
- pma