Thursday, October 8th, 2015

ശിഹാബ് തങ്ങൾ കുടി വെള്ള പദ്ധതി ‘കാരുണ്യ ധാര’ യുടെ പ്രഖ്യാപനം വെള്ളിയാഴ്‌ച

panakkad-shihab-thangal-ePathram
അബുദാബി : കെ. എം. സി. സി. യുടെ ജീവ കാരുണ്യ പ്രവര്‍ത്തന മേഖല യില്‍ പുതിയ ഒരു നാഴിക ക്കല്ലായി മാറുന്ന ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ‘കാരുണ്യധാര’ യുടെ പ്രഖ്യാപനം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഒക്ടോബര്‍ 9 വെള്ളിയാഴ്‌ച രാത്രി 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ ടി. എ. അഹ്മദ് കബീർ എം. എൽ. എ. നിർവ്വഹി ക്കും എന്ന് അബുദാബി കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി ഭാരവാഹി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

തൃശൂർ ജില്ല യിലെ ചാവക്കാട്, കടപ്പുറം പഞ്ചായ ത്തിൽ 250 കുടുംബങ്ങൾ താമസിക്കുന്ന ‘തൊട്ടാപ്പ് സുനാമി കോളനി’ യിൽ ആയിരിക്കും ശിഹാബ് തങ്ങൾ കുടി വെള്ള പദ്ധതി ‘കാരുണ്യ ധാര’യുടെ ആദ്യ സംരംഭ ത്തിന് തുടക്കമാവുക. കേരള ത്തിലെ വിവിധ ഭാഗ ങ്ങളിൽ നിന്നു കുടി യേറിയ സുനാമി ബാധിതരായ വരാണ് കേരള ത്തിലെ ഏറ്റവും വലിയ സുനാമി പുനരധി വാസ കോളനി യായ കടപ്പുറം തൊട്ടാപ്പ് കോളനി യിൽ താമസി ക്കുന്നവര്‍.

മൊത്തം 13 ലക്ഷ ത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘കാരുണ്യ ധാര’ പദ്ധതി യിൽ ഏഴു ലക്ഷം രൂപ ചെലവിൽ ബോർവെൽ നിർമ്മി ക്കുകയും ബാക്കി തുക ഉപയോഗിച്ച് കോളനി യിലെ 250 വീട്ടു കാർക്കും അവരുടെ വീടുകളിലേക്ക് കുടി വെള്ളം എത്തി ക്കുന്ന തിനു മുള്ള പൈപ്പു കള്‍ സ്‌ഥാപി ക്കുകയും ചെയ്യും. മൊത്തം 50 പോയിന്റുകൾ സ്‌ഥാപി ച്ചാണ് കുടിവെള്ള വിതരണം നടപ്പാക്കുക. എല്ലാവർക്കും ശുദ്ധ ജലം എന്ന ലക്ഷ്യം അടുത്ത ഫെബ്രുവരി യിൽ നടപ്പാക്കും എന്നും ഭാരവാഹികള്‍ പറഞ്ഞു.

വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളന ത്തില്‍ ‘കാരുണ്യ ധാര’ പ്രഖ്യാപന ത്തിനു മുന്നോടി യായി കെ. എം. സി. സി. സർഗ്ഗ ധാര യുടെ ‘സ്വര രാഗ സന്ധ്യ’ എന്ന സംഗീത പരിപാടി അരങ്ങേറും. പ്രമുഖ ഗായകരായ ആദിൽ അത്തു, കൊല്ലം റസാഖ്, ഇസ്‌മത്ത്, അലീഷ തുടങ്ങി യവര്‍ നേതൃത്വം കൊടുക്കുന്ന ‘സ്വര രാഗ സന്ധ്യ’ യില്‍ യു. എ. ഇ. യിലെ ഗായകരും പങ്കെടുക്കും.

വാർത്താ സമ്മേളന ത്തിൽ ടി. എ. അഹ്മദ് കബീർ എം. എൽ. എ., കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എടക്കഴി യൂർ, ജനറൽ സെക്രട്ടറി ബദർ ചാമക്കാല, ട്രഷറർ ഷെഫീഖ് മാരേക്കാട് എന്നിവരും സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine