അബുദാബി: ബലി പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് വാഹന യാത്രക്കാര്‍ക്കായി അബുദാബി പോലീസ് മിഠായി പൊതികള്‍ വിതരണം ചെയ്തു. നഗര ത്തിലും പുറത്തുമുളള വിവിധ റോഡുകളില്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മധുരം വിതരണം ചെയ്തത്.
പൊതുജന ബോധവല്‍കരണ ത്തിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
സുരക്ക്കായുള്ള സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുക, മൊബൈല്‍ സംഭാഷണം ഒഴിവാക്കുക, പത്ത് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്താതിരിക്കുക, വാഹനങ്ങള്‍ തമ്മിലുള്ള ദൂരം പാലിക്കുക, കാല്‍ നട യാത്രക്കാരെ മാനിക്കുക, സീബ്ര ക്രോസിംഗു കളില്‍ റോഡ് മുറിച്ചു കടക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുക, പാര്‍ക്കുകള്‍ക്ക് അടുത്തു സംയമനം പാലിച്ചു കൊണ്ട് വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മന:സാന്നിധ്യം നഷ്ട പ്പെടാതിരിക്കുക തുടങ്ങിയവ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പെരുന്നാള്‍ ആശംസകള്‍ കൂടാതെ ‘നിങ്ങളുടെ സുരക്ഷയ്ക്ക്’ എന്ന ക്യാമ്പയിനെ കുറിച്ചും വിവരിച്ചു കൊടുക്കുകയും ചെയ്തു.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി
- pma