ഗുരുവന്ദനം : വി. ദക്ഷിണാ മൂര്‍ത്തിയെ ആദരിക്കുന്നു

June 30th, 2012

musician-v-dhakshina-moorthy-ePathram അബുദാബി : കര്‍ണ്ണാടക സംഗീത ലോകത്തെ ഇതിഹാസവും പ്രമുഖ സംഗീത സംവിധായകനുമായ വി. ദക്ഷിണാ മൂര്‍ത്തിയെ അബുദാബി ശക്തി തിയ്യറ്റേഴ്‌സും ഇന്ത്യാ സോഷ്യല്‍ സെന്റററും ചേര്‍ന്ന് ആദരിക്കുന്നു.

‘ഗുരുവന്ദനം’ എന്ന പേരില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ജൂണ്‍ 30 ശനിയാഴ്ച രാത്രി 7.30ന് സംഘടിപ്പിക്കുന്ന ചടങ്ങ് അബുദാബി യിലെ സംഗീത അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുക്കുന്ന ശാസ്ത്രീയ സംഗീത ഗുരുദക്ഷിണ യോടു കൂടിയാണ് തുടങ്ങുക.

തുടര്‍ന്ന് വി. ദക്ഷിണാ മൂര്‍ത്തിയുടെ മകളും പ്രസിദ്ധ സംഗീതജ്ഞയുമായ ഗോമതി രാമ സുബ്രഹ്മണ്യം നയിക്കുന്ന സംഗീത ക്കച്ചേരിയും ശക്തി കലാകാരികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും. വി. ദക്ഷിണാ മൂര്‍ത്തി സംഗീതം പകര്‍ന്ന പ്രസിദ്ധ ഗാനങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള ഗാനമേള ശക്തി മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ ഗുരുവന്ദന ത്തില്‍ അവതരിപ്പിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. സ്ഥാപക ദിനാചരണവും മെറിറ്റ് അവാര്‍ഡ് വിതരണവും

June 30th, 2012

ymca-merit-awards-at-andrews-church-ePathram
അബുദാബി : വൈ. എം. സി. എ. ആഗോള തല സ്ഥാപക ദിനവും പ്രതിജ്ഞ യെടുക്കലും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ റവ. ഫാദര്‍ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.

സി. ബി. എസ്. ഇ. 10, 12 ക്ലാസ്സുകളില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്കു നേടിയ കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.

പെയിന്റിംഗ്, ചിത്രരചനാ മത്സര വിജയി കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. റവ. ഫാ. പി. സി. ജോസ്, റവ. ഫാദര്‍ വര്‍ഗീസ് അറയ്ക്കല്‍, സി. ഇ. ഒ. കെ. പി. സുനില്‍കുമാര്‍, പ്രസിഡന്റ് ചെറിയാന്‍. പി. ജോണ്‍, ജനറല്‍ സെക്രട്ടറി കെ. പി. സൈജി, ബേസില്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാനേഷ് പൂനൂരിന് സ്വീകരണം നല്‍കി

June 29th, 2012

poet-kanesh-punur-in-dubai-ePathram
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യിലെത്തിയ കോളമിസ്റ്റും ഗാന രചയിതാ വുമായ കാനേഷ് പൂനൂരിന് ദുബായ് പൗരാവലി സ്വീകരണം നല്‍കി. ബഷീര്‍ തിക്കോടി യുടെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങ് നെല്ലറ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

അമ്മാര്‍ കീഴുപറമ്പ് അതിഥി കളെ പരിചയപ്പെടുത്തി. കെ. എ. ജബ്ബാരി, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, സലിം അയ്യനേത്ത്, നാസര്‍ പരദേശി, ബഷീര്‍ മാറഞ്ചേരി, നിസാര്‍ അഹമ്മദ്, അന്‍വര്‍ മാജിക്, ലത്തീഫ് പടന്ന, അന്‍സാര്‍ കൊയിലാണ്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മയില്‍ പുനത്തില്‍, രാജന്‍ കൊളാവിപ്പാലം, സുലൈമാന്‍ തണ്ടിലം, ഹാഷിം പുന്നക്കല്‍, മനാഫ് എടവനക്കാട്, ശുക്കൂര്‍ ഉടുമ്പന്തല എന്നിവര്‍ സംസാരിച്ചു.

പിന്നണി ഗായകന്‍ അന്‍സാര്‍ കൊച്ചിന്റെ നേതൃത്വ ത്തില്‍ സംഗീത വിരുന്നും ഉണ്ടായിരുന്നു. നെല്ലറ ഷമീര്‍, ഫൈസല്‍ മേലടി, ഹുസ്സൈനാര്‍ പി, എസ്. പി. മഹമൂദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സുബൈര്‍ വെള്ളിയോട് സ്വാഗതവും സമദ് മേലടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെസ്പോ മീറ്റ്‌ 2012

June 29th, 2012

അബുദാബി : മെസ്പോ (എം. ഈ. എസ്. പൊന്നാനി കോളേജ് അലുംനി, അബുദാബി ചാപ്റ്റര്‍ ) ഈ വര്‍ഷത്തെ മെമ്പേര്‍സ് മീറ്റും കുടുംബ സംഗമവും “മെസ്പോ അബു ദാബി മേമ്പേര്‍സ് മീറ്റ്‌ 2012” എന്ന പേരില്‍ ജൂണ്‍ 29 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വെച്ച് വിപുലമായ പരിപാടി കളോടെ ആഘോഷിക്കുന്നു.

പ്രശസ്ത കോളമിസ്റ്റും ഗാന രചയിതാവുമായ കാനേഷ് പൂനൂര്‍ ഉല്‍ഘാടനം ചെയ്യുന്ന പ്രസ്തുത പരിപാടിയില്‍ സിനിമാററിക് ഡാന്‍സ്‌, സംഘ നൃത്തം, ഗാന മേള തുടങ്ങി വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യു. എ. യില്‍ മൊബൈല്‍ നമ്പര്‍ വീണ്ടും രജിസ്ട്രേഷന് വേണം

June 28th, 2012
UAE sim card registration-epathram
ദുബായ്:  ‘മൈ നമ്പര്‍, മൈ ഐഡന്റിറ്റി’ എന്ന പദ്ധതിപ്രകാരം ‌ യു. എ. യില്‍ എല്ലാ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും സിമ്മുകള്‍ രണ്ടാമതും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ അധികൃതര്‍ അറിയിച്ചു.‍.  മൊബൈല്‍ ഫോണ്‍ അനധികൃതമായും ക്രിമിനല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് തടയുന്നതിനാണു  ടെലികമ്യൂണിക്കേഷന്‍സ് ആന്റ് റെഗുലേറ്ററി അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.
മൊബൈല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ സിം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നതു വഴിയോ, സിം കൈമാറുന്നതു വഴിയോ പലരും സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഈ രണ്ടാം വട്ട രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. എത്തിസലാത്ത്, ഡു ഉപഭോക്താക്കള്‍ ഇത് ബാധകമാണ് സിമ്മുകള്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട്, എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡ്, റെസിഡന്‍സി വിസ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.
എത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ജൂലൈ 17ന് അതിന്റെ നൂറു ഔട്ട്‌ലെറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം സന്ദര്‍ശിച്ച് തങ്ങളുടെ സിമ്മിന്റെ രണ്ടാംവട്ട രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ ഒരിക്കല്‍ മാത്രം നടത്തിയാല്‍ മതി. ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് രണ്ടാമത് രജിസ്റ്റര്‍ ചെയ്യാത്ത സിമ്മുകള്‍ യു. എ. യില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടെലി സിനിമകളുടെ പ്രദര്‍ശനം ഷാര്‍ജ യില്‍
Next »Next Page » മെസ്പോ മീറ്റ്‌ 2012 »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine