യാത്രയയപ്പ് സംഗമം

October 4th, 2012

അബുദാബി : അബുദാബി യിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായ കോഴിക്കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റും സി എച് സെന്റര്‍ ട്രഷറ റുമായ കെ കെ ഉമ്മര്‍ സാഹിബിനു അബുദാബി കോഴിക്കോട് ജില്ലാ കെ എം സി സി ഒരുക്കുന്ന യാത്രയയപ്പ് സംഗമം ഒക്ടോബര്‍ 05 വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും. പ്രസ്തുത സംഗമ ത്തിലേക്കു മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരെയും ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

– അബ്ദുല്‍ ബാസിത്ത് കയക്കണ്ടി : 050 31 40 534

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രലോഭനങ്ങളെ അതിജയിക്കണം : ജാഗ്രതാ സംഗമം വ്യാഴാഴ്ച

October 4th, 2012

അബുദാബി : പ്രലോഭനങ്ങളെ അതിജയിക്കണം എന്ന ശീര്‍ഷക ത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ജി സി സി തലത്തില്‍ നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി അബുദാബി സോണ്‍ ആര്‍ എസ് സി സംഘടിപ്പിക്കുന്ന ജാഗ്രതാ സംഗമം ഒക്ടോബര്‍ 04 വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഇന്ത്യന്‍ സോഷ്യല്‍ സെന്റരില്‍ നടക്കും.

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദുബായ് ആനപ്രേമി സംഘം (ദാസ്) വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 5 ന്

October 4th, 2012
ദുബായ് :യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ വാര്‍ഷിക ആഘോഷം 5- ഒക്ടോബര്‍-2012 നു കരാമ മങ്കൂളില്‍ ഉള്ള മന്‍‌ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തുന്നു. രാവിലെ 11 മണിയോടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ആരംഭിക്കും. ഉച്ചക്ക് ഓണ സദ്യ. രണ്ടു മണിക്ക് പ്രമുഖരായ ആനയുടമകളും, ആനപ്രേമികളും പങ്കെടുക്കുന്ന  പൊതു യോഗം. തുടര്‍ന്ന് ആനകളും ഉത്സവങ്ങളും  എന്ന വിഷയവുമായി ബന്ധപ്പെട്ട്  ചര്‍ച്ചയും  ഉണ്ടായിരിക്കുന്നതാണ്.
ഫേസ് ബുക്കിലും ഉത്സവപ്പറമ്പുകളിലും കണ്ടു മുട്ടി ആനവിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ദുബായ് ആനപ്രേമി സംഘം    പ്രശസ്ത എഴുത്തുകാരനും നടനുമായ  മാടമ്പ് കുഞ്ഞു കുട്ടന്‍  2011 ഒക്ടോബര്‍ 15 ന് ദുബായില്‍ വച്ച് ഉദ്‌ഘാടനം ചെയ്തു. ഗുരുവായൂര്‍ സ്വദേശി ശിവകുമാര്‍ പോലിയത്താണ് സംഘടനയുടെ പ്രസിഡണ്ട്. ആനകളെ കുറിച്ചുള്ള അറിവുകളും ചിത്രങ്ങളും പങ്കുവെക്കുകയും ഒപ്പം  ആനകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും ഒപ്പം തന്നെ അപകടം പറ്റി മരിക്കുകയോ  അസുഖം ബാധിച്ചോ അവശതയനുഭവിക്കുകയോ ചെയ്യുന്ന  ആനപാപ്പാന്മാരെ സാമ്പത്തികമായും സഹായിക്കുകയും ചെയ്തു വരുന്നു ദുബായ് ആനപ്രേമി സംഘം.   ആന ഗവേഷണപഠന  കേന്ദ്രം ഡയറക്ടറും ആനത്തൊഴിലാളികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വ്യക്തിയുമായ ഡോ. ടി.എസ്.രാജീവ്  ആണ്‍` ദാസ് ദുബായിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസികളും അവസാനിക്കാത്ത യാത്രാ ദുരിതവും : ചര്‍ച്ച

October 3rd, 2012

അബുദാബി : ഐ. എം. സി. സി. യുടെ പത്തൊന്‍പതാമത് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ‘പ്രവാസികളും അവസാനിക്കാത്ത യാത്രാ ദുരിതവും’ എന്ന വിഷയ ത്തില്‍ ഒരു ചര്‍ച്ച (ടേബിള്‍ ടോക്ക്) സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ ആറാം തിയതി ശനിയാഴ്ച വൈകുന്നേരം 8.30ന് കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കുന്ന പരിപാടിയില്‍ നസീര്‍ പാനൂര്‍ മോഡറേറ്റര്‍ ആയിരിക്കും.

ഷിബു. എം. മുസ്തഫ പുനലൂര്‍ വിഷയം അവതരിപ്പിക്കും. അബുദാബി യിലെ വിവിധ സംഘടനാ-മാധ്യമ പ്രതിനിധി കള്‍ പരിപാടി യില്‍ സംബന്ധിക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം കല്ലായിക്കല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫാറൂഖ് കാഞ്ഞങ്ങാട് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എം. സി. സി. നാട്ടിക മണ്ഡലം കമ്മിറ്റി രൂപികരിച്ചു

October 3rd, 2012

kmcc-nattika-committee-2012-ePathram
ദുബായ് : തൃശൂര്‍ ജില്ല യിലെ അന്തിക്കാട്, അവുണിശ്ശേരി, ചേര്‍പ്പ്‌, നാട്ടിക, പാറളം, താന്ന്യം, തളിക്കുളം, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകള്‍ അടങ്ങിയ നാട്ടിക മണ്ഡലം കെ. എം. സി. സി. കമ്മിറ്റി രൂപികരിച്ചു.

അബ്ദുല്‍ മജീദ്‌ നാട്ടിക (പ്രസിഡന്റ്‌), സിദ്ദീക്ക് പി. എം., മുഹമ്മദ്‌ എന്‍. എ., അഷ്‌റഫ്‌ കെ. എച്., സുലൈമാന്‍ പി. ഐ. എ. (വൈസ് പ്രസിഡന്റ്‌മാര്‍) സിറാജ് തളിക്കുളം (ജനറല്‍ സെക്രട്ടറി) ശിഹാബ് കെ. എ., ശക്കീര്‍ പി. എച്., ഹംസ ആര്‍. എ., അബ്ദുല്‍ റഹ്മാന്‍ പി. യു. (ജോയിന്റ് സെക്രട്ടറിമാര്‍) ബഷീര്‍ എടശ്ശേരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസര്‍ അഷ്‌റഫ്‌ പിള്ളക്കാട് അദ്ധ്യക്ഷത വഹിച്ചു. ഉബൈദ് ചേറ്റുവ ഉത്ഘാടനം ചെയ്തു. ഫാറൂക്ക് പി.എ.,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « യുവ കലാ സാഹിതി സമ്മേളനം ഒക്ടോബര്‍ 12ന്
Next »Next Page » പ്രവാസികളും അവസാനിക്കാത്ത യാത്രാ ദുരിതവും : ചര്‍ച്ച »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine