അബുദാബി : ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ ആഗസ്റ്റ് മാസാവസാനം വരെയുള്ള കാലയളവില്‍ 24 ല്‍ കൂടുതല്‍ ബ്ലാക് ക്പോയന്‍റ് ലഭിച്ച 1325 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ ക്കാള്‍ നിയമ ലംഘനം നടത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ത്തിലെ ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഗെത് ഹസ്സന്‍ അല്‍സാബി പറഞ്ഞു.
ആദ്യ തവണ യാണ് 24 പോയന്റ് ലഭിക്കുന്നത് എങ്കില്‍ മൂന്നു മാസത്തേക്കും രണ്ടാം തവണ യെങ്കില്‍ ആറു മാസ ത്തേക്കും മൂന്നാം തവണ യെങ്കില്‍ ഒരു വര്‍ഷത്തെക്കുമായി ലൈസന്‍സ് റദ്ദു ചെയ്യും. ലൈസന്‍സ് പിടിച്ചെടുത്തവര്‍ വാഹനം ഓടിച്ചാല്‍ മൂന്നു മാസം ജയില്‍ വാസവും 5000 ദിര്‍ഹംസ് പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യപിച്ചോ മയക്കു മരുന്ന് പോലുള്ളവ ഉപയോഗിച്ചു വാഹനം ഓടിക്കുക, നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകുകയോ മത്സരിച്ചുള്ള വാഹനം ഓടിക്കല്‍, ട്രക്കുകള്‍ അനുവദിച്ചതിലും വേഗത യില്‍ പോയാല്‍ 24 പോയന്റിനു പുറമേ പിഴയും ലഭിക്കും.
വാഹനമിടിച്ചു വ്യക്തി മരിക്കുകയും പോലിസ് സിഗ്നല്‍ നല്‍കി വാഹനം നിര്‍ത്താതെ പോയാലും അതി വേഗത യില്‍ വാഹനം ഓടിച്ചാലും 12 ബ്ലാക്ക് പോയന്റിനു പുറമേ പിഴയും ലഭിക്കും.
-അബൂബക്കര്‍ പുറത്തീല്‍
- pma