മസ്കറ്റ് : ചലച്ചിത്ര മാരം മമ്മൂട്ടി രക്ഷാധികാരിയായ ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍’ മാനസിക രോഗി കള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കും.
സ്വബോധം നഷ്ടപ്പെട്ട നിരവധി മാനസിക രോഗികള്‍ രോഗം ഭേദമായിട്ടും സമൂഹം അംഗീകരി ക്കാത്തതിനാല്‍ ഭ്രാന്താശുപത്രി യിലേക്ക് തിരിച്ചു പോകുന്നുണ്ട്. പക്ഷെ, മാനസിക രോഗി കളുടെ പുനരധിവാസ മേഖല യിലേക്ക് കടന്നു വരാന്‍ പലരും ധൈര്യപ്പെടാറില്ല.
ഫൗണ്ടേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്തുണ തേടി മസ്കറ്റില്‍ എത്തിയ മമ്മൂട്ടി, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന കുടുംബ സംഗമ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹൃദ്രോഗ ബാധിതരായ 12 വയസിന് താഴെയുള്ള കുട്ടികളുടെ ശസ്ത്രക്രിയ ക്കായി നടപ്പാക്കിയ ‘ഹൃദയസ്പര്‍ശം’ പദ്ധതി യിലൂടെ 159 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനായി. എന്നാല്‍, 3000 ത്തോളം കുട്ടികള്‍ പദ്ധതി യുടെ ഗുണഫല ത്തിനായി കാത്തിരിക്കുക യാണ്.
മദ്യത്തിനും ലഹരിക്കും അടിമ പ്പെടുന്ന യുവതലമുറ യെ ബോധവത്കരിക്കാന്‍ ‘വഴികാട്ടി’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന അംഗീകൃത അനാഥാലയ ങ്ങളിലെ കുരുന്നു കളുടെ ഉന്നത വിദ്യാഭ്യാസ ത്തിനായി ‘വിദ്യാമൃതം’ എന്ന പദ്ധതി പുരോഗമി ക്കുന്നതായും അദ്ദേഹം പറഞ്ഞു.
-അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി.