അബുദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ‘ഈദ് ഫെസ്റ്റ് 2012’-ല്‍ ഐ. എം. സി. സി. ഒരുക്കിയ സ്റ്റാള്‍ ജന ശ്രദ്ധ നേടി. പുത്തന്‍ തലമുറയ്ക്ക് കൃഷിയെ പരിചയ പ്പെടുത്താനും പ്രോല്‍സാഹനം നല്‍കുന്നതിനും മുന്‍തൂക്കം നല്‍കി യായിരുന്നു നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ അണിനിരത്തി ക്കൊണ്ട് ഐ. എം. സി. സി. നാടന്‍ ചന്ത ഒരുക്കിയിരുന്നത്.
വയനാടന്‍ കുരുമുളക്, കസ്തൂരി മഞ്ഞള്‍, ചെങ്കദളി, വിവിധയിനം അച്ചാറുകള്‍, ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, കൈതച്ചക്ക എന്നിവ സന്ദര്‍ശകര്‍ക്ക് നാടന്‍ അനുഭൂതി പകര്‍ന്നു. കുട്ടികള്‍ക്കായി കളിക്കോപ്പുകളും ഒരുക്കിയിരുന്നു.
മൂന്നു ദിവസം നീണ്ടു നിന്ന മേളയില്‍ നിരവധിപ്പേര്‍ സന്ദര്‍ശകരായെത്തി. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷമീം ബേക്കല്‍, ഷമീര്‍ ശ്രീകണ്ഠപുരം, റിയാസ് കൊടുവള്ളി തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു സ്റ്റാള്‍ ഒരുക്കിയിരുന്നത്.
- pma