അബുദാബി : മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വൈ. എം. സി. എ. യുടെ അബുദാബി ഘടകം പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ നടന്നു. റവ. ഫാ. വി. സി. ജോസ്, ഫാ. ഡോ. ജോണ്‍ ഫിലിപ്പ്, ഫാ. മാത്യു മാത്യു, ഫാ. ഷാജി തോമസ്, ഫാ. ചെറിയാന്‍ ജേക്കബ്, മറ്റു വൈദികരും വൈ. എം. സി. എ അബുദാബിയുടെ ചീഫ് പാട്രന്‍ സ്റ്റീഫന്‍ മല്ലേല്‍, പ്രസിഡന്റ് പ്രിന്‍സ് ജോണ്‍, സെക്രട്ടറി രാജന്‍ തറയശ്ശേരി, ട്രഷറര്‍ സാം ദാനിയേല്‍, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ബിനു എന്നിവരും വൈ. എം. സി. എ അംഗ ങ്ങളും പങ്കെടുത്തു.
മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്ന സാന്ത്വനം പോലെയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷവും മുന്‍തൂക്കം കൊടുക്കും എന്ന് ഭാരവാഹികള്‍ പറഞ്ഞു.