വായനമുറി തുറന്നു

July 16th, 2012

vayanamuri-shabu-epathram

ദുബായ് : ജനകീയ വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതൃത്വങ്ങളിൽ ഫലപ്രദമായി സമ്മർദ്ദം ചെലുത്തി യു. എ. ഇ. യിലെ മാദ്ധ്യമ രംഗത്ത് തികച്ചും വ്യത്യസ്തമായ വ്യക്തി മുദ്ര പതിപ്പിച്ച ഷാബു കിളിത്തട്ടിൽ ഓൺലൈൻ മാദ്ധ്യമ രംഗത്തേയ്ക്കുള്ള ചുവടു വെപ്പ് കുറിച്ചു. ഷാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനമുറി ഡോട്ട് കോം എന്ന ഓൺലൈൻ മാസിക ശനിയാഴ്ച്ച ഇന്ത്യൻ കോൺസുൽ ജനറൽ സഞ്ജയ് വർമ്മ പ്രൌഡ ഗംഭീരമായ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഉദ്ഘാടനം ചെയ്തതോടെ നവീന മാദ്ധ്യമ സാദ്ധ്യതകൾ ദുബായിലെ മലയാളി സമൂഹത്തിന് ലഭ്യമാവും.

സൈബർ യുഗത്തിലെ ജീവിത വേഗത്തിനിടക്ക് പുതിയൊരു വായന സംസ്കാരം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മാസിക ഉദ്ഘാടനം ചെയ്തു കൊണ്ട് സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. നല്ല വായനയിലൂടെ മാത്രമേ നന്മയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ സാധിക്കൂ. എല്ലാ സമൂഹത്തിനും അവരുടെതായ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട്. സ്വന്തം സംസ്കാരം ആണ് മികച്ചത് എന്ന് വിചാരിക്കുമ്പോഴാണ് പരസ്പരം ശത്രുതയുണ്ടാകുന്നത്. അതിലുപരി സ്വന്തം സംസ്കാരത്തെ പാലിച്ചും മറ്റു സംസ്കാരങ്ങളെ അറിഞ്ഞും ബഹുമാനിച്ചും ജീവിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥ പൂർണ്ണമാകുന്നത്. ഇതിനു വായന കൊണ്ട് മാത്രമേ സാധിക്കൂ എന്നും അതിനു വായനമുറി ഡോട്ട് കോം പോലുള്ള പുതിയകാല വായനമുറികൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനമുറി ഡോട്ട് കോം ഡിസൈൻ ചെയ്ത് നിർമ്മിച്ച ഗ്രെഡെൻസ ഇന്റർനാഷ്ണലിന്റെ ചീഫ് സിസ്റ്റംസ് അനലിസ്റ്റ് നിഷാദ് കൈപ്പള്ളി മാസികയെ വ്യത്യസ്തമാക്കുന്ന നൂതന സങ്കേതങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ കോൺസുൽ അശോക് ബാബു, ജെ. ആർ. ജി. സി. ഇ. ഓ. സജിത്ത് കുമാർ, മായ കർത്താ, കൃഷ്ണൻ കൂനിചേരിൽ, പി. മണികണ്ഠൻ, ഭാസ്കർ രാജ്, ലീൻ ജെസ്മാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജതിൻ സുബ്രഹ്മണ്യം, ശ്രുതി സുബ്രഹ്മണ്യം എന്നിവരുടെ നൃത്തവും, ആത്മയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. റിയാസ് ചെന്ത്രാപ്പിന്നി, ശശികുമാർ, മചിങ്ങൾ രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യോളിക്കാരുടെ കസ്സിംക്കാക്ക് യാത്രയയപ്പ് നല്‍കി

July 16th, 2012

payyoli-peruma-sent-off-to-kassim-ePathram
ദുബായ് : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കളത്തില്‍ കാസിമിന് പെരുമ പയ്യോളി ഹൃദ്യമായ യാത്രയപ്പ് നല്‍കി. ദുബായിലെ പ്രമുഖ കമ്പനിയില്‍ ലീഗല്‍ കണ്സള്‍ട്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, പെരുമ പയ്യോളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

‘പ്രവാസികള്‍ക്ക് സാമ്പത്തീക ഭദ്രത’ എന്ന ആശയത്തെ മുന്‍ നിറുത്തി പെരുമ പ്രോപ്പര്‍ട്ടീസ്‌ എന്ന കമ്പനി രൂപികരിച്ചു കൊണ്ട് തിക്കൊടി, പയ്യോളി, തുരയൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ജീവിതസൌഭാഗ്യം ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ദേര മുതീനയിലെ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ‘സ്നേഹപൂര്‍വ്വം കസിംക്കാക്ക് ‘എന്ന ചടങ്ങില്‍ വിനോദ് നമ്പ്യാര്‍ ‍(യു. എ.ഇ. എക്സ്ചേഞ്ച് സെന്റര്‍) മുഖ്യാതിഥി യായി പങ്കെടുത്തു പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികള്‍ ആശംസ കള്‍ നേര്‍ന്നു.

പ്രസിഡന്റ്‌ സമദ് മേലടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജിദ് പുറതോട്ടില്‍ ‍സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു. പെരുമ പയ്യോളിയുടെ കലാ വിഭാഗം സെക്രട്ടറി പ്രേമദാസന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ വാഹനാപകടം : മലയാളി അടക്കം മൂന്നു മരണം

July 16th, 2012

accident-epathram
അബുദാബി : ഞായറാഴ്ച പുലര്‍ച്ചെ അബുദാബി – മുസ്സഫ റോഡില്‍ മുഷ്‌റിഫ് ഡല്‍മ സിഗ്നലില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

വയനാട് മാനന്തവാടി പിലാക്കാവ് നരിപ്പറ്റ പരേതനായ അബുവിന്റെ മകന്‍ ഷഫീര്‍ (23), ഫിലിപ്പീന്‍സിലെ മനില സ്വദേശി എമേഴ്സണ്‍ (20) എന്നിവര്‍ക്ക് പുറമെ മറ്റൊരു ഫിലിപ്പീനോ കൂടി മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു ഫിലിപ്പീനികള്‍ക്ക് ഗുരുതര പരിക്കാണ്. ഇവരെ മഫ്റഖ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യില്‍ ജോലി ചെയ്യുന്ന ഷഫീര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അല്‍ ഖലീജിലെ പെട്രോള്‍ പമ്പിലേക്ക് ജോലിക്ക് പോയതാണ്. ഇവര്‍ സഞ്ചരിച്ച മിനി വാനും ടാക്സിയും സിഗ്നലില്‍ വെച്ച് കൂട്ടിയിടിക്കുക യായിരുന്നു. ഷഫീറും എമേഴ്സണും തല്‍ക്ഷണം മരിച്ചു. അപകട ത്തില്‍ മരിച്ച മൂന്നാമത്തെ വ്യക്തി ടാക്സിയില്‍ ഉണ്ടായിരുന്നയാളാണ്.

ഷഫീര്‍ അഡ്നോകില്‍ ജോലിക്കായി എത്തിയത് മേയ് 24നാണ്. എമേഴ്സണ്‍ ജൂണ്‍ ആദ്യമാണ് ജോലിയില്‍ എത്തിയത്. രണ്ടു മൃതദേഹങ്ങളും ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജലമര്‍മ്മരം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു

July 14th, 2012

jalamarmmaram-epathram

അബുദാബി : ശക്തി തിയ്യറ്റേഴ്സിന്റെ കീഴില്‍ രൂപീകൃതമായ ശക്തി ഫിലിം ക്ലബ്ബി ന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 14 ശനിയാഴ്ച രാത്രി 9 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ജലമര്‍മ്മരം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു. ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം ഗ്വാളിയോര്‍ റയോണ്‍സ് മാലിന്യങ്ങള്‍ ഒഴുക്കിയ ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ട കഥ പറയുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജത്തിനൊരു തണല്‍

July 14th, 2012

tree-plantation-at-samajam-summer-camp-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ‘സമാജത്തിനൊരു തണല്‍ ‘എന്ന പേരില്‍ ക്യാമ്പിലെ കുട്ടികള്‍ സമാജം അങ്കണത്തില്‍ മരതൈകള്‍ നട്ടു.

സമ്മര്‍ കൂള്‍ 2012 ല്‍ പങ്കെടുക്കുന്ന 157കുട്ടികളുടെയും പേരില്‍ ഈ മരങ്ങള്‍ അറിയപ്പെടും. സമാജം ഭാരവാഹികളും വളണ്ടിയര്‍മാരും ക്യാമ്പ്‌ ഡയരക്ടറും പരിപാടിക്ക് നേതൃത്വം നല്‍കി.

samajam-summer-camp-2012-plants-ePathram
കുട്ടികള്‍ പ്രകൃതി യുമായി അടുക്കുക എന്ന വിഷയത്തെ മുന്‍ നിറുത്തി ഒരുക്കിയ ഈ പരിപാടിയുടെ ഭാഗമായി വിവിധ സസ്യങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും വിത്തുകള്‍ കുട്ടികള്‍ ശേഖരിച്ചതും നാട്ടിലുള്ള കുട്ടികളേക്കാള്‍ ഗള്‍ഫിലെ കുട്ടികള്‍ക്ക് മരങ്ങളെ കുറിച്ചുള്ള അറിവ് തന്നെ അത്ഭുതപ്പെടുത്തി എന്നും നാട്ടില്‍ നിന്നെത്തിയ ക്യാമ്പ്‌ ഡയരക്ടര്‍ ഇബ്രാഹിം ബാദുഷ പറഞ്ഞു. ക്യാമ്പിന്റെ ഓരോ ദിനങ്ങളിലും വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. ജൂലായ് 5 നു ആരംഭിച്ച ക്യാമ്പ്‌ 19 ന് സമാപിക്കും.

തുടര്‍ന്ന് കൃഷിയെ പ്രോല്‍സാഹി പ്പിക്കുന്നതിന്റെ ഭാഗമായി സമാജ ത്തില്‍ കാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കും കാര്‍ഷിക മേഖലയെ വിഷയമാക്കി എടുക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കും മത്സര ത്തിലേക്ക് അയക്കാം. ഏറ്റവും നല്ല ഫോട്ടോക്ക് സമ്മാനം നല്‍കും എന്ന് ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍ പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി യൂണിറ്റ്
Next »Next Page » ജലമര്‍മ്മരം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine