ചിത്ര രചനാ മത്സരവും പ്രദര്‍ശനവും : കാനായി കുഞ്ഞിരാമന്‍ പങ്കെടുക്കും

October 16th, 2012

logo-shakthi-thaayat-award-2012-ePathram
അബുദാബി : ഇരുപത്തിയാറാമത് അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി കെ രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണ ത്തിന്റെ ഭാഗമായി നടന്നു വരുന്ന അനുബന്ധ പരിപാടി കളില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരളാ സോഷ്യല്‍ സെന്ററില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന യു. എ. ഇ. തല ചിത്ര രചനാ മത്സരവും മുതിര്‍ന്ന വര്‍ക്കായി ഒരുക്കി യിരിക്കുന്ന ചിത്ര പ്രദര്‍ശനവും വിഖ്യാത ശില്‍പി കാനായി കുഞ്ഞിരാമന്‍ നയിക്കും.

9 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ക്രയോണ്‍ ഉപയോഗിച്ചുള്ള കളറിങ്ങും 9 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് പെന്‍സില്‍ 12 മുതല്‍ 15 വരെ യുള്ളവര്‍ക്ക് കളര്‍ പെന്‍സില്‍ 15 മുതല്‍ 18 വരെ യുള്ളവര്‍ക്ക് വാട്ടര്‍ പെയിന്റ് എന്നിവ യാണ് മത്സര ത്തിനു ഉപയോഗിക്കേണ്ടത്.

മുതിര്‍ന്ന വര്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശന ത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പി ക്കുവാനും കാനായി യുടെ സാന്നിദ്ധ്യ ത്തില്‍ ചിത്ര ങ്ങള്‍ വരയ്ക്കുവാനും ആഗ്രഹി ക്കുന്നവര്‍ മുന്‍ കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 692 10 18 – 055 422 05 14 – 050 264 75 76

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ വിമാന ത്താവളത്തില്‍ സന്ദര്‍ശനം നടത്തി

October 15th, 2012

sheikh-muhammed-bin-zayed-in-abudhabi-air-port-ePathram
അബൂദാബി : കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ തലസ്ഥാന നഗരി യിലെ വിമാന ത്താവള ത്തില്‍ സന്ദര്‍ശനം നടത്തി.

അബൂദാബി രാജ്യാന്തര എയര്‍പോര്‍ട്ടിലെ ഇ ഗേറ്റ്, മിഡ്ഫീല്‍ഡ് ടെര്‍മിനലു കളില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കല്‍, ബയോമെട്രിക് വിവരങ്ങള്‍, വിരലടയാളങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയം സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി മേജര്‍ ജനറല്‍ അഹ്മദ് നാസല്‍ അല്‍റയിസി വിശദീകരിച്ചു നല്‍കി.

തുടര്‍ന്ന് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നിലെ അറൈവല്‍ ലോഞ്ചിലെത്തിയ ശൈഖ് മുഹമ്മദിനെ പദ്ധതി ഡയറക്ടര്‍ മുഹമ്മദ് അഹ്മദ് അല്‍സാബി സ്വീകരിച്ചു.

12 ഓളം ഇ – ഗേറ്റുകളാണ് ഇവിടെ പൂര്‍ത്തി യാക്കിയിട്ടുള്ളത്. അബൂദാബി യിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി യായ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പദ്ധതി യുടെ പ്രവൃത്തികളും അദ്ദേഹം ചുറ്റിക്കണ്ടു.

-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈസന്സ്ന റദ്ദു ചെയ്തവര്‍ വാഹനം ഓടിച്ചാല്‍ 3 മാസം ജയിലും പിഴയും

October 15th, 2012

accident-epathram
അബുദാബി : ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ ആഗസ്റ്റ്‌ മാസാവസാനം വരെയുള്ള കാലയളവില്‍ 24 ല്‍ കൂടുതല്‍ ബ്ലാക് ക്പോയന്‍റ് ലഭിച്ച 1325 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ ക്കാള്‍ നിയമ ലംഘനം നടത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ത്തിലെ ട്രാഫിക്‌ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഗെത് ഹസ്സന്‍ അല്‍സാബി പറഞ്ഞു.

ആദ്യ തവണ യാണ് 24 പോയന്റ്‌ ലഭിക്കുന്നത് എങ്കില്‍ മൂന്നു മാസത്തേക്കും രണ്ടാം തവണ യെങ്കില്‍ ആറു മാസ ത്തേക്കും മൂന്നാം തവണ യെങ്കില്‍ ഒരു വര്‍ഷത്തെക്കുമായി ലൈസന്‍സ്‌ റദ്ദു ചെയ്യും. ലൈസന്‍സ് പിടിച്ചെടുത്തവര്‍ വാഹനം ഓടിച്ചാല്‍ മൂന്നു മാസം ജയില്‍ വാസവും 5000 ദിര്‍ഹംസ് പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ചോ മയക്കു മരുന്ന്‌ പോലുള്ളവ ഉപയോഗിച്ചു വാഹനം ഓടിക്കുക, നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകുകയോ മത്സരിച്ചുള്ള വാഹനം ഓടിക്കല്‍, ട്രക്കുകള്‍ അനുവദിച്ചതിലും വേഗത യില്‍ പോയാല്‍ 24 പോയന്റിനു പുറമേ പിഴയും ലഭിക്കും.

വാഹനമിടിച്ചു വ്യക്തി മരിക്കുകയും പോലിസ്‌ സിഗ്നല്‍ നല്‍കി വാഹനം നിര്‍ത്താതെ പോയാലും അതി വേഗത യില്‍ വാഹനം ഓടിച്ചാലും 12 ബ്ലാക്ക്‌ പോയന്റിനു പുറമേ പിഴയും ലഭിക്കും.

-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫിലെ ഉന്നത സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ എം. എ. യൂസഫലി

October 15th, 2012

ma-yousufali-epathram
അബുദാബി : ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ എം. കെ. ഗ്രൂപ്പിന്റെ സാരഥി എം. എ. യൂസഫലി ആണെന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ വെളിപ്പെടുത്തി. ഗള്‍ഫിലെ ബിസ്സിനസ് മേഖല യിലും സാമൂഹിക രംഗത്തും സ്വാധീനം ചെലുത്തുന്ന 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്തെത്തിയത്. ഈ സര്‍വ്വേ യില്‍ രണ്ടാം തവണയാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്ത് വരുന്നത്.

ജി. സി. സി. രാഷ്ട്ര ങ്ങളിലെ ഭരണാധി കാരികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി, അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരന്‍ എന്നീ നിലകളില്‍ എല്ലാം അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ ഇദ്ദേഹത്തിന്റെ പ്രാധാന്യത്തെ വില യിരുത്തുന്നു.

എയര്‍ടെല്ലിലെ പ്രധാന നിക്ഷേപകനും കമ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖനും ദുബായില്‍ നിക്ഷേപ ശൃംഖലയുമുള്ള രഘുവിന്ദര്‍ കത്താരിയ രണ്ടാം സ്ഥാനത്തും ഗള്‍ഫിലെ ജഫ്ജഫ്‌കോ ബ്രാന്‍ഡിന്റെ ഉടമസ്ഥനും മീറ്റ് എക്‌സ്‌പോര്‍ട്ട റുമായ ഫിറോഷ് അല്ലാന മൂന്നാം സ്ഥാനത്തും മലയാളി യായ രവി പിള്ള നാലാം സ്ഥാനത്തും ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ നിക്കി ജഗത്തിയാനി അഞ്ചാം സ്ഥാനത്തുമുണ്ട് എന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ പറയുന്നു.

യു. എ. ഇ. യില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും ടീകോമിന്റെ കൊച്ചി യിലെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി, എം. എ. യൂസഫലി യുടെ നേതൃത്വ ത്തിലുള്ള മറ്റ് നിക്ഷേപങ്ങള്‍, എയര്‍ കേരളയെ ക്കുറിച്ചുള്ള ആശയങ്ങള്‍ മുതലായവ ഇതില്‍പ്പെടും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഗള്‍ഫിലേക്ക് ഇറക്കുമതി ചെയ്യുന്നതിലും എം. എ. യൂസഫലിക്ക് പ്രമുഖ സ്ഥാനമുണ്ട്.

ഗള്‍ഫിലെ സാമൂഹിക രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളിലും യൂസഫലി നിര്‍ണായക പങ്കുവഹിക്കുന്നു. തന്റെ സ്ഥാപന ങ്ങളിലൂടെ 29 രാജ്യങ്ങളിലെ 29,000 ആളുകള്‍ക്ക് എം. എ. യൂസഫലി തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 22,000 പേര്‍ മലയാളികള്‍ ആണെന്നതും ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭാരതീയ നൃത്ത രൂപങ്ങളുടെ സമ്മേളനവുമായി യു. എ. ഇ. എക്സ്ചേഞ്ച് സൂര്യ നൃത്തോത്സവം അരങ്ങേറി

October 15th, 2012

uae-exchange-soorya-fest-performers-dr-br-shetty-ePathram
അബുദാബി : ഭാരതീയ നൃത്ത കല കളുടെ സമ്മോഹന സംഗമം കാണികള്‍ക്ക് വിസ്മയ ക്കാഴ്ചയായി. ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചും തിരുവനന്ത പുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ സ്റ്റേജ് ആന്‍ഡ്‌ ഫിലിം സൊസൈറ്റിയും ചേര്‍ന്ന്ഒരുക്കിയ ‘നൃത്തോത്സവം’ ഒക്ടോബര്‍ 12 വെള്ളിയാഴ്ച അബുബാദി ഇന്ത്യന്‍ സ്‌കൂളിലും ഒക്ടോബര്‍ 13 ശനിയാഴ്ച ദുബായ് ഇന്ത്യന്‍ സ്കൂളിലെ റാഷിദ് ഓഡിറ്റോറിയ ത്തിലും വന്‍ ജനാവലിയെ ആകര്‍ഷിച്ചു കൊണ്ടാണ് നടന്നത്.

uae-exchange-soorya-fest-shubhangi-odissi-ePathram

നൃത്തവും സംഗീതവും ഉള്ചേര്‍ന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ടം കലാകാരി സുനന്ദ നായര്‍, അനന്യ, ഒഡീസ്സി നര്‍ത്തകരായ ശിബാംഗി, ഇഷാ എന്നിവര്‍ പങ്കെടുത്തു.

ശ്രീലങ്കന്‍ അംബാസഡര്‍ ശരത് വിക്രമ സിംഗെ ഉള്‍പ്പെടെ വിവിധ സ്ഥാനപതി കാര്യാലയ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അടക്കം നല്ലൊരു ആസ്വാദക സമൂഹം പങ്കെടുത്ത ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി, സൂര്യാ കൃഷ്ണ മൂര്‍ത്തിക്കും നര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി തെരുവ് നാടക മത്സരം : ദല യുടെ ‘വെള്ളരിക്ക പട്ടണം’ മികച്ച നാടകം
Next »Next Page » ഗള്‍ഫിലെ ഉന്നത സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ എം. എ. യൂസഫലി »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine