പ്രവാചക നിന്ദ : മസ്ക്കറ്റിൽ വീണ്ടും പ്രതിഷേധം

September 16th, 2012

oman-protest-epathram

മസ്കറ്റ് : പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മത വിശ്വാസികളെയും അവഹേളിക്കുന്ന ചലച്ചിത്രം പുറത്തിറക്കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും ഒരു സംഘം ഒമാനി യുവാക്കള്‍ മസ്കത്തിലെ യു. എസ്. എംബസിയിലേക്ക് പ്രകടനം നടത്തി. ശാത്തി ഖുറം മസ്ജിദില്‍ നിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് സംഘടിച്ച മുപ്പതോളം യുവാക്കള്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി യു. എസ്. എംബസി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ദവ്വല്‍ അല്‍ അറേബ്യ സ്ട്രീറ്റിലേക്ക് നീങ്ങുകയായിരുന്നു.

നേരത്ത കനത്ത പൊലീസ് ബന്തവസ്സിലായിരുന്ന എംബസിയുടെ പരിസരത്തേക്ക് ഇതോടെ കൂടുതല്‍ പൊലീസും സൈന്യവും ഇരച്ചെത്തി. യു. എസ്. എംബസിയിലേക്ക് എത്തുന്നതിന് മുമ്പുള്ള ബ്രിട്ടിഷ് എംബസിയുടെ സമീപം പ്രകടനക്കാരെ പൊലീസും സൈന്യവും തടഞ്ഞു. കുപ്രചരണങ്ങള്‍ അവസാനിപ്പിച്ച് പ്രവാചകനെയും ഇസ്ലാമിനെയും തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും, ലോകമെമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യു. എസ് – ജൂത
ഗൂഢാലോചനകളെ തിരിച്ചറിയണമെന്നും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി കൊണ്ടിരുന്നു. പിന്നീട് സൈന്യത്തിന്‍െറയും പൊലീസിന്‍െറയും നിര്‍ദേശം പാലിച്ച് യുവാക്കള്‍ ശാന്തരായി പിരിഞ്ഞു പോയി. എംബസി പരിസരത്ത് പ്രതിഷേധ പ്രകടനം നടന്നുവെന്ന് വെള്ളിയാഴ്ച യു. എസ്. എംബസിയും ഔദ്യാഗികമായി സ്ഥിരീകരിച്ചു.

അടുത്ത ദിവസങ്ങളില്‍ പ്രതിഷേധം കുടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ എംബസി പരിസരത്ത് നിന്ന് മാറി നില്‍ക്കണമെന്ന് നയതന്ത്ര കാര്യാലയം വെബ്സൈറ്റിലൂടെ നിര്‍ദേശം നല്‍കി. യമൻ‍, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിലെ എംബസികള്‍ക്ക് നേരെ കനത്ത ആക്രമണമുണ്ടായ സാഹചര്യത്തില്‍ മസ്കത്ത് നഗരത്തിലെയും ഒമാനിലെയും സ്ഥിതിഗതികള്‍ എംബസി നിരീക്ഷിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പ്രകടനം നടക്കുന്ന മേഖലകളില്‍ നിന്ന് യു. എസ്. പൗരന്‍മാര്‍ വിട്ടു നില്‍ക്കണം. എംബസി പരിസരത്തേക്ക് വരുന്നതും പരമാവധി ഒഴിവാക്കുക. പ്രകടനങ്ങള്‍ ആരംഭിക്കുന്നത് സമാധാന പരമായാണെങ്കിലും ഏതു നിമിഷവും അക്രമാസക്തമായേക്കാം. അതിനാല്‍, പ്രാദേശിക മാധ്യമങ്ങളില്‍ നിന്നും മറ്റും രാജ്യത്തെ ക്രമസമാധാനം സംബന്ധിച്ച വിവരങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കണം.

ഒമാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അവരുടെ യാത്രാ രേഖകള്‍ ഏതു സമയവും യാത്ര ചെയ്യാന്‍ കഴിയുന്ന വിധം കാലാവധി യുള്ളവയാണെന്ന് ഉറപ്പു വരുത്തണം. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റിന്‍െറ സ്മാര്‍ട്ട് ട്രാവലര്‍ എന്‍റോള്‍മെന്‍റ് പ്രോഗ്രാമില്‍ പൗരന്‍മാര്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും യാത്രകള്‍
സുഗമമാക്കാന്‍ ഇത് സഹായിക്കുമെന്നും എംബസി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

(അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരത്തോടൊപ്പം ചിത്രകാരന്മാര്‍

September 15th, 2012

prasakthi-artista-koodankulam-epathram

അബുദാബി : കൂടംകുളം സമരത്തിനു പിന്തുണയേകിക്കൊണ്ട് പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ സംഘ ചിത്രരചനയും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു. അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വി. ടി. വി. ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസക്തി വൈസ് പ്രസിഡണ്ട്‌ ഫൈസല്‍ ബാവ അധ്യക്ഷന്‍ ആയിരുന്നു. അബുദാബി കേരള സോഷ്യൽ സെന്ററില്‍ നടന്ന സംഘ ചിത്രരചനയില്‍ ജോഷി ഒഡേസ, ശശിന്‍സാ, രാജീവ്‌ മുളക്കുഴ, കാർട്ടൂണിസ്റ്റ് അജിത്‌‌‍, രാജേഷ്‌ കൂടംകുളം, നദീം മുസ്തഫ, ഇ. ജെ. റോയിച്ചൻ, ഷാഹുല്‍ കൊല്ലംകോട്‌, ഗോപാല്‍ജി, ശിഖ ശശിന്‍സാ, ഐശ്വര്യ ഗൌരി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമര്‍ജിങ് കേരള: വികസനമോ? വിനാശമോ?

September 11th, 2012

emerging-kerala-epathram

യു. എ. യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തിയുടെ ആഭിമുഖ്യത്തില്‍, എമര്‍ജിങ് കേരള: വികസനമോ? വിനാശമോ?എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച എട്ടുമണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍‍ നടക്കുന്ന സംവാദത്തില്‍ വിവിധ സംഘടനാപ്രതിനിധികള്‍ പങ്കെടുക്കും.

പ്രസക്തി, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷത വഹിക്കുന്ന സംവാദത്തില്‍ കെ. എം. എം. ഷെരീഫ് വിഷയം അവതരിപ്പിക്കും.

സലിം ചോലമുഖത്ത് (ശക്തി തീയ്യറ്റഴ്സ്), ഇ. ആർ. ജോഷി (യുവകലാസാഹിതി), റ്റി. പി. ഗംഗാധര൯ (കല, അബുദാബി), അഷ്റഫ്‌ ചമ്പാട് (കൈരളി കള്‍ച്ചറൽ ഫോറം), കെ. വി. മണികണ്ഠ൯ (ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.), അജി രാധാകൃഷ്ണന്‍ (പ്രസക്തി) എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും.

- ലിജി അരുണ്‍

വായിക്കുക:

Comments Off on എമര്‍ജിങ് കേരള: വികസനമോ? വിനാശമോ?

പ്രവാസികൾക്ക് ഒരു സുരക്ഷാ പദ്ധതി

September 8th, 2012

mahatma-gandhi-pravasi-suraksha-yojana-epathram

ദുബായ് : പ്രവാസി കാര്യ വകുപ്പ് പ്രവാസി ഇന്ത്യാക്കാർക്കായി ഒരു പുതിയ സാമ്പത്തിക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന് പേരിട്ട ഈ പദ്ധതി എമിഗ്രേഷൻ ക്ലിയറൻസ് അവശ്യമുള്ള തൊഴിലാളികളെ ഉദ്ദേശിച്ചാണ് കൊണ്ടു വന്നത്. താഴെക്കിടയിലുള്ള തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള സർക്കാർ നിബന്ധനയാണ് എമിഗ്രേഷൻ ക്ലിയറൻസ്. ഇത് ആവശ്യമുള്ള തൊഴിലാളികളുടെ വിസയും തൊഴിൽ കരാറും പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ ഇവർക്ക് ഇന്ത്യക്ക് വെളിയിലേക്ക് പോകാൻ അനുമതി ലഭിക്കൂ. ഇത്തരക്കാർക്ക് ലഭ്യമാക്കിയ ഈ സുരക്ഷാ പദ്ധതി പ്രകാരം അഞ്ചു വർഷം വരെ സർക്കാർ ഒരു നിശ്ചിത തുക തൊഴിലാളിയുടെ പങ്കിനോടൊപ്പം പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരു സൌജന്യ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും. മരണമടഞ്ഞാൽ കുടുംബത്തിന് 75000 രൂപയും അംഗ വൈകല്യം സംഭവിച്ചാൽ 37500 രൂപയും നൽകും.

അരോഗ്യമുള്ള കാലത്തോളം കഠിനാദ്ധ്വാനം ചെയ്ത് തങ്ങളുടെ കുടുംബത്തിലേക്ക് പണം അയക്കുകയും തൊഴിൽ നഷ്ടപ്പെട്ടോ അരോഗ്യം നശിച്ചോ തിരികെ നാട്ടിൽ എത്തിയാൽ സമ്പാദ്യമോ പണമോ ഇല്ലാതെ വീട്ടുകാർക്ക് ഭാരമായി തീരുകയും ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകും ഈ പുതിയ പദ്ധതി. ഇതിന്റെ ആദ്യ ഓഫീസ് ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിൽ തുറന്നിട്ടുണ്ട്. ഇന്ത്യക്ക് വെളിയിലെ ആദ്യ ഓഫീസ് ഈ മാസം യു. എ. ഇ. യിൽ പ്രവർത്തനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800-113-090 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ പ്രവാസി കാര്യ വകുപ്പിന്റെ വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാമ്പസ് ഓക്സിന്റെ ‘ദ ബാക്ക് ഓഫ് ബിയോണ്ട്” ഷാർജയിൽ

September 7th, 2012

the-back-of-beyond-epathram

ഷാർജ : ക്യാമ്പസ് ഓക്സിന്റെ അദ്യ ഹ്രസ്വ സിനിമയായ ‘ദ ബാക്ക് ഓഫ് ബിയോണ്ട്’ ഷാർജ നാഷണൽ തിയേറ്റർ മിനി ഹാളിൽ പ്രിവ്യു പ്രദർശനം നടത്തുന്നു. സെപ്റ്റംബർ 7 വൈകീട്ട് 7 മണിക്ക് ക്ഷണിക്കപ്പെട്ട സദസിനു മുൻപിൽ നടക്കുന്ന പ്രദർശനത്തിന് ശേഷം സിനിമയെ കുറിച്ച് നടക്കുന്ന പൊതു ചർച്ചയിൽ പ്രമുഖ സാഹിത്യ സാംസ്കാരിക കലാ നിരൂപകർ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.

സുനിൽ കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സജിത് കുമാറിന്റേതാണ്. സംഗീതം റോയ്, ക്യാമറ സുമേഷ് കുമാർ, എഡിറ്റിംഗ് ഒമർ ഷെറീഫ്.

ശ്രീനിവാസൻ, നിതിൻ പോളി, കെ. പി. എ. സി. ലളിത, ഹേമന്ത്, ഗൌതമി നായർ എന്നിവർ അണി നിരക്കുന്ന ക്യാമ്പസ് ഓക്സിന്റെ പ്രഥമ ചലചിത്രമായ ചാപ്റ്റേഴ്സ് ഒക്ടോബറിൽ പുറത്തിറങ്ങും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്ലാഹി മദ്രസ്സകള്‍ സെപ്റ്റംബര്‍ ഏഴിന് തുറക്കുന്നു
Next »Next Page » പ്രവാസികൾക്ക് ഒരു സുരക്ഷാ പദ്ധതി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine