അബുദാബി : സൌദി അറേബ്യ യില്‍ റമദാന്‍ മാസ പ്പിറവി ദൃശ്യമായ തിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ ഒഴികെ എല്ലായിടത്തും ഇന്ന് (വെള്ളിയാഴ്ച) മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു.
ഒമാനില്‍ മാസപ്പിറവി കാണാത്ത തിനാല്‍ ഇന്ന് ശഅബാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുക യുള്ളൂ. കേരള ത്തില്‍ എവിടെയും വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത തിനാല്‍ ശനിയാഴ്ച യായിരിക്കും റമദാന്‍ ആരംഭിക്കുക.
യു. എ. ഇ. ഫെഡറല്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്ക് തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് വരുത്തി റമദാനില്‍ ആറു മണിക്കൂര്‍ ജോലി എന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്നു.
മത പരമായ വിവേചനം കൂടാതെ തൊഴിലാളി കള്‍ക്ക് റമദാന്‍ ആനുകൂല്യം നല്‍കണം. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്തിരുന്നവര്‍ റമദാനില്‍ 36 മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതി.
റമദാനില്‍ പകല്‍ സമയ ങ്ങളില്‍ പൊതു സ്ഥലത്ത് ഭക്ഷണ – പാനീയ ങ്ങള്‍ കഴിക്കുകയോ, പുകവലി ക്കുകയോ ചെയ്‌താല്‍ ശിക്ഷാര്‍ഹമാണ്.