അബുദാബി : പരിശുദ്ധ റമദാന്‍ വ്രതം തുടങ്ങിയതോടെ ശൈഖ് സായിദ് മസ്ജിദില്‍ ഇഫ്താറിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇഫ്താറിനു വേണ്ടി പള്ളിക്ക് സമീപം നിരവധി വിശാല മായ ടെന്‍റുകള്‍ ഒരുക്കിയിട്ടുണ്ട്. നോമ്പു തുറക്കാനായി ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് നല്‍കും.
ഇഫ്താര്‍, തറാവീഹ്, പള്ളി സന്ദര്‍ശനം എന്നിങ്ങനെ വിവിധ ആവശ്യ ങ്ങള്‍ക്കായി എത്തുന്ന വരുടെ സൗകര്യാര്‍ത്ഥം അബുദാബി നഗര ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്ന് ശൈഖ് സായിദ് മസ്ജിദി ലേക്ക് സൗജന്യ ബസ്സ് സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്.
ഒമ്പത് റൂട്ടു കളിലാണ് പള്ളി യിലേക്ക് സൗജന്യ ബസ്സ് സര്‍വ്വീസ് ഏര്‍പ്പെടു ത്തിയത്. അബുദാബി സിറ്റി യില്‍ നിന്ന് മൂന്നും സിറ്റി പരിസര ങ്ങളില്‍ നിന്ന് ആറും റൂട്ടുകളില്‍ വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയാണ് ബസ്സുകള്‍. റമദാന്‍ അവസാന പത്തില്‍ പ്രത്യേക രാത്രി നമസ്കാര ത്തില്‍ പങ്കെടുക്കുന്ന വരുടെ സൗകര്യത്തിന് പുലര്‍ച്ചെ 4 മണി വരെ സൗജന്യ ബസ്സ് സര്‍വ്വീസ് നീട്ടും.
റൂട്ട് നമ്പര്‍ 32, 44, 54 എന്നിവയാണ് സിറ്റി യില്‍ നിന്നുള്ള സൗജന്യ ബസ്സ് സര്‍വ്വീസുകള്‍. റൂട്ട് നമ്പര്‍ 102, 115, 117, 202, 400, 500 എന്നിവയാണ് സിറ്റി പരിസര ങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍.
ഈ റൂട്ടിലെ ഗതാഗത ക്കുരുക്കും പള്ളിയിലെ പാര്‍ക്കിംഗ് മേഖല യിലെ വാഹന ങ്ങളുടെ തിരക്കും ഒഴിവാക്കാ നായി സ്വകാര്യ വാഹന ങ്ങളില്‍ വരുന്നവര്‍ക്ക് സായിദ് സ്പോര്‍ട്സ് സിറ്റി യില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ബസ്സില്‍ സൗജന്യ മായി പള്ളി യിലേക്ക് എത്താം.
ശൈഖ് സായിദ് മസ്ജിദ് സെന്‍ററും ഗതാഗത വകുപ്പും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.
(ഫോട്ടോ : അഫ്സല്‍ -ഇമ അബുദാബി)