അബുദാബി : അബുദാബി തളിപ്പറമ്പ മുനിസിപ്പല്‍ കെ. എം. സി. സി. യുടെ ‘വീടില്ലാത്തവര്‍ക്ക് ഒരു വീട്’ എന്ന പദ്ധതി യുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ അഞ്ചു വീടുകളുടെ ഉദ്ഘാടന പ്രഖ്യാപനം നടന്നു.
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സമ്മേളന ത്തില്‍ അബുദാബി കുടുംബ കോടതി ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ മുഹമ്മദ് അബ്ദുല്‍ റഹീം അല്‍ ഖൂരി വീടിന്റെ മോഡല്‍ അല്‍ അജ്ബാന്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
വൈ. സുധീര്‍കുമാര്‍ ഷെട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കരപ്പാത്ത്, ടി. കെ. ഹമീദ്ഹാജി, ശറഫുദ്ദീന്‍ മംഗലാട്, ശുക്കൂറലി കല്ലുങ്ങല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രസിഡന്റ് ടി. കെ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി. താഹിറലി മനാസീല്‍ പദ്ധതി വിശദീകരിച്ചു. അഷ്‌റഫ് കടമേരി സ്വാഗതവും കെ. വി. സത്താര്‍ നന്ദിയും പറഞ്ഞു.