പുല്ലുറ്റ് പ്രവാസി സംഗമം

July 24th, 2012

uae-pullut-award-to-velayudha-menon-ePathram
അബുദാബി : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യു. എ. ഇ. പുല്ലൂറ്റ്‌ അസോസിയേഷന്‍ പ്രവാസി സംഗമം 2012 എന്ന പേരില്‍ നാട്ടില്‍ വെച്ച് അംഗങ്ങളുടെ കുടുംബ സംഗമം നടത്തി.

സംഗമ ത്തോട് അനുബന്ധിച്ച് അവാര്‍ഡ് ദാനം, പാരിതോഷിക വിതരണം, ധന സഹായ വിതരണം, കലാ പരിപാടി കള്‍ എന്നിവ സംഘടിപ്പിച്ചു. അവാര്‍ഡ് ദാനവും പരിപാടി യുടെ ഉത്ഘാടനവും മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുമ ശിവന്‍ നിര്‍വഹിച്ചു.

pullut-association-family-meet-2012-ePathram

ഗ്രാമ പുരോഗതിക്കു പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കുന്ന മുന്‍ മന്ത്രി വി. കെ. രാജന്റെ പേരിലുള്ള അവാര്‍ഡ് പി. വേലായുധ മേനോന്‍ ഏറ്റുവാങ്ങി. എസ് എസ് എല്‍ സി ക്ക് പുല്ലുറ്റ് ഹൈ സ്‌കൂളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥി ക്കുള്ള പാരിതോഷികം സമീര ശ്രീലാലിന് കെ. കെ. വേണു നല്‍കി. വി. എസ്. സുനില്‍ ധന സഹായ വിതരണം ചെയ്തു. സി. കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. എം. കെ. മാലിക്, സി. കെ. രാമനാഥന്‍, ജയശ്രീ വിജയ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഗുജറാത്ത് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ സജിനി സജീവിന്റെ നൃത്തം പരിപാടി ക്ക് മികവു നല്‍കി. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ബുള്‍ഹര്‍ സി.ഡി. നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേനല്‍ത്തുമ്പികള്‍ സമാപിച്ചു

July 24th, 2012

ksc-summer-camp-gopi-kuttikkol-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച വേനലവധി ക്യാമ്പ് വേനല്‍ത്തുമ്പികള്‍ സമാപിച്ചു.

ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കു വെച്ചും ഒഴിവു ദിനങ്ങള്‍ വളരെ ആഹ്ലാദ ഭരിതമാക്കി സണ്‍ഡേ തിയേറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോലിന്റെ നേതൃത്വ ത്തില്‍ നടന്ന ക്യാമ്പ് പുതുമ നിറഞ്ഞ പരിപാടികള്‍ കൊണ്ടും ആസൂത്രണ ത്തിലെ മികവ് കൊണ്ടും വ്യത്യസ്തമായി.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമാപന സമ്മേളന ത്തില്‍ ഗോപി കുറ്റിക്കോല്‍, ക്യാമ്പ് ഡയറക്ടര്‍ മുസമ്മില്‍ പാണക്കാട്, വനിതാ വിഭാഗം കണ്‍വീനര്‍ ഷൈലജ നിയാസ്, കരിക്കുലം കണ്‍വീനര്‍ ടി. കെ. ജലീല്‍, ബാലവേദി പ്രസിഡന്റ് ഐശ്വര്യ നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ksc-summer-camp-2012-childrens-drama-ePathram

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, പൂവമ്പഴം എന്നീ കഥകളെ ആസ്പദമാക്കി ഹരി അഭിനയ യുടെ സംവിധാന ത്തില്‍ അവതരിപ്പിച്ച ചിത്രീകരണം, ജയേഷ് നിലമ്പൂരിന്റെ സംവിധാന ത്തില്‍ അരങ്ങേറിയ ‘മരം കരയുന്നു’ എന്ന ലഘു നാടകം, ബിജു കിഴക്കനേല സംവിധാനം ചെയ്ത ‘പൊല്ലാപ്പ്’ എന്ന ഹാസ്യ നാടകം എന്നിവ മികവു പുലര്‍ത്തി. ക്യാമ്പില്‍ ചിത്രീകരിച്ച ഡോക്യുമെന്ററിയും സമാപന ത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ksc-summer-camp-2012-closing-ePathram

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സെന്ററിന്റെ ചുമര്‍ മാസികയായ ജാലകം, വേനല്‍ത്തുമ്പി കളുടെ ജാലകം എന്ന പേരില്‍ ഗോപി കുറ്റിക്കോല്‍ പ്രകാശനം ചെയ്തു.

ksc-summer-camp-2012-venal-thumbikal-ePathram

ചടങ്ങില്‍ സെന്റര്‍ ജോ. സെക്രട്ടറി വേണു ഗോപാല്‍ സ്വാഗതവും കലാ വിഭാഗം ജോ. സെക്രട്ടറി എം. സുനീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാന്‍ നവോത്ഥാന ദിനം : 182 തടവുകാരെ മാപ്പു നല്‍കി മോചിപ്പിക്കും

July 24th, 2012

oman-sultan-qaboos-bin-said-ePathram
മസ്കറ്റ് : ഒമാന്‍ നവോത്ഥാന ദിനാഘോഷത്തോട് അനുബന്ധിച്ച് 182 തടവുകാരെ മാപ്പുനല്‍കി മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് സഈദ് ഉത്തരവിട്ടു.

വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന 96 ഒമാന്‍ സ്വദേശികളും 86 പ്രവാസി കളുമാണ് ഉത്തരവ് പ്രകാരം മോചിതരാവുക. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്.

ശിക്ഷാ കാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കില്‍ എടുത്താണ് മോചിപ്പിക്കുന്നത് എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.


-അയച്ചു തന്നത : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ : പ്രവാസ ലോകത്തും ആഹ്ലാദം

July 23rd, 2012

br-shetty-as-dharma-raja-ePathram
അബുദാബി : ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ങ്ങളുടെ തിളക്കം പ്രവാസ ലോകത്തും എത്തി. ഏറ്റവും മികച്ച ഡോക്യുമെന്ററി യായി തെരഞ്ഞെടുക്കപ്പെട്ട ‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് ‘ ആണ്‌ ഈ ആഹ്ലാദം കൊണ്ടു വരുന്നത്.

തിരുവിതാംകൂര്‍ രാജ കുടുംബ ത്തിന്റെ മുന്നൂറു വര്‍ഷത്തെ ചരിത്രം വരച്ചു കാട്ടുന്ന ഈ ചലച്ചിത്ര ത്തില്‍, യു. എ. ഇ. എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍ ഷെട്ടിയും ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സവിശേഷത.

sudhir-shetty-as-marthanda-varma-ePathram

മാര്‍ത്താണ്ഡ വര്‍മ്മയായി സുധീര്‍ കുമാര്‍ ഷെട്ടി

ധര്‍മ്മ രാജയുടെ വേഷ ത്തില്‍ ഡോ. ബി ആര്‍ ഷെട്ടിയും മാര്‍ത്താണ്ഡ വര്‍മ്മ യുടെ വേഷ ത്തില്‍ സുധീര്‍ കുമാര്‍ ഷെട്ടിയും പ്രത്യക്ഷപ്പെടുന്നു. ഷാജി എന്‍ കരുണിന്റെ മേല്‍നോട്ട ത്തില്‍ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ബി. ജയചന്ദ്രന്‍ സംവിധാനം ചെയ്തൊരുക്കിയ ചിത്രത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബ ത്തിലെ പിന്മുറക്കാര്‍ പലരും അവരുടെ മുന്‍ഗാമികളെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയ മാണ്. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ്മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ തുടങ്ങി ഇന്നത്തെ തലമുറ യിലെ പല പ്രമുഖരും ചിത്ര ത്തില്‍ പലയിടത്തായി രംഗത്ത് വരുന്നുണ്ട്.

ചരിത്ര സൂക്ഷിപ്പായ മതിലകം രേഖകളെ അടിസ്ഥാനമാക്കി മാടമ്പ് കുഞ്ഞുക്കുട്ടന്‍ തിരക്കഥ തയ്യാറാ ക്കിയ ചിത്രത്തില്‍ ഇപ്പോഴത്തെ അധിപന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ആമുഖം കുറിക്കുന്നത്.

വളരെ യാദൃശ്ചികമായി തനിക്കു ലഭിച്ച അഭിനയാവസരം പോലെ തന്നെ‍, ആ സംരംഭ ത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചതും വളരെ ആഹ്ലാദ കരമാണെന്ന് ഡോ. ബി. ആര്‍. ഷെട്ടി പ്രതികരിച്ചു. തികച്ചും വ്യത്യസ്തമായ മേഖലയില്‍ പ്രവര്‍ത്തി ക്കുന്ന തങ്ങളെ, ചരിത്രപുരുഷന്മാരുടെ ഗൗരവ കരമായ വേഷങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ച സംവിധായക നോടും അണിയറ ശില്‍പ്പി കളോടും കടപ്പാട് ഉണ്ടെന്നും ഈ ഡോക്യുമെന്ററി യുടെ പ്രദര്‍ശനം ഗള്‍ഫില്‍ ഉടനെ നടത്തുമെന്നും സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. എ. യൂസഫലിയെ ‘ഇമ’ അഭിനന്ദിച്ചു

July 22nd, 2012

indian-media-abudhabi-ima-logo-ePathram
അബുദാബി : ഗള്‍ഫ്‌ മലയാളി കളുടെ യാത്രാ ക്ലേശം പരിഹരി ക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട എയര്‍ ഇന്ത്യ യുടെ ഡയരക്ടര്‍ സ്ഥാനം രാജി വെച്ചു എയര്‍ കേരള യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പദ്മശ്രീ എം. എ. യൂസഫലിയെ ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) അഭിനന്ദിച്ചു.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ നടപടി മാതൃകാ പരമാണ്. ഗള്‍ഫ്‌ യാത്രക്കാരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ എയര്‍ കേരള തുടങ്ങാന്‍ കേരള സര്‍ക്കാരും പ്രവാസി സമൂഹവും ഒരുമിച്ചു ശ്രമിക്കണം എന്നും എയര്‍ കേരള യുടെ പരിശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയേകാനും ഇമ തീരുമാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം എം. എ. യൂസഫലി രാജി വെച്ചു
Next »Next Page » സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ : പ്രവാസ ലോകത്തും ആഹ്ലാദം »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine