അബുദാബി : ഫാസ്റ്റ് ഫുഡ് നിര്‍മ്മാതാക്കളായ ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ – FFC – യു. എ. ഇ. യിലെ ആദ്യ ശാഖ അബുദാബി പഴയ പാസ്സ് പോര്‍ട്ട് റോഡില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
മുന്‍ വിശ്വ സുന്ദരിയും ചലച്ചിത്ര താര വുമായ സുസ്മിതാ സെന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അബുദാബി യിലെ സാമൂഹ്യ രംഗ ത്തേയും ബിസിനസ് രംഗ ത്തേയും പ്രമുഖര്‍ പങ്കെടുത്തു.
ഫ്രൈഡ് ചിക്കന്‍ കൂടാതെ സ്പൈസി ഫുഡ് ഇഷ്ടപ്പെടുന്ന വര്‍ക്കായി ഒരുക്കുന്ന സ്പെഷ്യല്‍ ഹൈദരബാദി ബിരിയാണിയും എഫ്. എഫ്. സി. യുടെ മാത്രം പ്രത്യേകത ആയിരിക്കും എന്നും ലോകോത്തര ബ്രാന്‍ഡായ ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മിഡില്‍ ഈസ്റ്റില്‍ ഒട്ടാകെ നൂറു ഔട്ട്ലറ്റുകള് തുറക്കുമെന്നും ഉദ്ഘാടന ത്തോട് അനുബന്ധിച്ചു നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, ജനറല്‍ മാനേജര്‍ അശോക്, സാമുവല്‍ എന്നിവര്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി