മാപ്പിളപ്പാട്ട് അന്താക്ഷരി ശ്രദ്ധേയമായി

November 2nd, 2012

kmcc-anthakshari-winners-ePathram
അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് അന്താക്ഷരി ശ്രദ്ധേയമായി. വാശിയേറിയ അന്താക്ഷരി മത്സര ത്തില്‍ ഹാഷിം, ഷെറിന്‍ സലാം എന്നിവര്‍ അവതരിപ്പിച്ച ഗ്രൂപ്പായ ഇശല്‍ ഒന്നാം സമ്മാനം നേടി.

മാപ്പിള കലയെ സ്നേഹിക്കുന്നവര്‍ക്കും ഓമനിക്കുന്നവര്‍ക്കും ആവേശമായി മാപ്പിളപ്പാട്ട് അന്താക്ഷരി. മാപ്പിളപ്പാട്ടിനെ കുറിച്ചറിയാനും പഠിക്കാനും വേണ്ടിയുള്ള ഒരു അവസര മായിരുന്നു അന്താക്ഷരി. തുടക്കം മുതല്‍ അവസാനം വരെ നിശബ്ദമായി ശ്രവിക്കുക യായിരുന്നു സദസ്സ്.

എല്ലാ വര്‍ഷവും മാപ്പിളപ്പാട്ട് അന്താക്ഷരി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കലാ രംഗത്തെ പ്രമുഖരും കെ. എം. സി. സി. നേതാക്കളും സംബന്ധിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം കേരളപ്പിറവി ദിനം ആഘോഷിച്ചു

November 2nd, 2012

adms-arts-club-opening-ePathram
അബുദാബി : കേരളപ്പിറവി ദിനം വിവിധ പരിപാടി കളോടെ മലയാളീ സമാജം ആഘോഷിച്ചു. സമാജ ത്തിന്റെ കീഴില്‍ പുതുതായി രൂപീകരിച്ച ആര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസര ത്തില്‍ നടന്നു.

സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ഷിബു വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍, വനിതാ കണ്‍വീനര്‍ ജീബ. എം സാഹിബ്, മുന്‍ സെക്രട്ടറി വക്കം ജയലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ട്സ് സെക്രട്ടറി പി. ടി. റഫീക്ക് സ്വാഗതവും നിസാറുദ്ധീന്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മ യില്‍ ഒ. ഐ. സി. സി.

November 2nd, 2012

indira-gandhi-epathram
അബുദാബി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മ ദിനത്തില്‍ ഒ. ഐ. സി. സി. അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ യുടെ അനുസ്മരണ യോഗം ചേര്‍ന്നു.

മുസ്സഫ യിലെ അബുദാബി മലയാളീ സമാജ ത്തില്‍ നടന്ന പരിപാടിയില്‍ ഡോ. മനോജ്‌ പുഷ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. എം. യു. ഇര്‍ഷാദ് ഇന്ദിരാജിയുടെ ഭരണ നൈപുണ്യത്തെയും അതിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ക്കുറിച്ചും വിശദീകരിച്ചു.

ടി. എ. നാസര്‍, കെ. എച്. താഹിര്‍, അബ്ദുല്‍കരീം, യേശുശീലന്‍, സുനില്‍, ജീബ. എം. സാഹിബ്‌ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ നിരക്കില്‍ വര്‍ദ്ധന

November 2nd, 2012

abudhabi-airport-terminal-ePathram
അബുദാബി : 2012 ജനുവരി മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള ഒന്‍പതു മാസത്തിനുള്ളില്‍ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 20.7 ശതമാനം വര്‍ദ്ധനവ്‌. ഈ ഒന്‍പതു മാസത്തിനിടെ 10.9 മില്യന്‍ യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രചെയ്തത് 9 മില്യന്‍ യാത്രക്കാരായിരുന്നു എന്നും അബുദാബി എയര്‍പോര്‍ട്ട് കമ്പനി(അഡാക്) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1.2 മില്യന്‍ യാത്രക്കാര്‍ സെപ്റ്റംബര്‍ മാസ ത്തില്‍ മാത്രമായി യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം 413,000 ടണ്‍ കാര്‍ഗോയും അബുദാബി വിമാന ത്താവളംവഴി കൊണ്ടു പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തേ ക്കാള്‍ 18.2 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. 10057 വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടു പോകുകയും വരികയും ചെയ്തു. അതും കഴിഞ്ഞ വര്‍ഷ ത്തേക്കാള്‍ 8.4 ശതമാനമാണ് വളര്‍ച്ച. കാര്‍ഗോ കഴിഞ്ഞ വര്‍ഷത്തെ ക്കാള്‍ 25 ശതമാനം വളര്‍ച്ചയുമുണ്ട്.

അബുദാബി യുടെ വളര്‍ച്ച യുടെ ഭാഗമായാണ് വിമാന ത്താവളത്തിലൂടെയുള്ള യാത്ര ക്കാരുടെ വര്‍ദ്ധനവിന് കാരണം.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളപ്പിറവി ദിനം ആഘോഷിച്ചു

November 2nd, 2012

efia-school-keralappiravi-ePathram
അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി മലയാള വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു.

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന മലയാള ഗാനങ്ങളും വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ചിത്ര രചനാ മല്‍സര ങ്ങളും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.

മലയാള വിഭാഗം അദ്ധ്യാപകരായ നിഷാ നെപ്പോളിയനും സീമാ രാജേഷും പരിപാടി കള്‍ക്കു നേതൃത്വം നല്‍കി.

keralappiravi-celebration-efia-school-ePathram

സ്കൂള്‍ അസംബ്ലിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ വൈസ് പ്രിസിപ്പല്‍ ശ്രീമതി. വിനായകി കേരളപ്പിറവി അഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൗല കുപ്പിവള അബുദാബി നാഷണല്‍ തിയേറ്ററില്‍
Next »Next Page » അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ നിരക്കില്‍ വര്‍ദ്ധന »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine