അബുദാബി : മുസ്സഫ എന്‍ പി സി സി ലേബര്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി കളുടെ കൂട്ടായ്മയായ ‘കൈരളി കള്‍ച്ചറല്‍ ഫോറം’ ക്യാമ്പ് അങ്കണ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.
എന്‍ പി സി സി കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് രാജന്‍ കണ്ണൂര്‍, സെക്രട്ടറി അഷ്‌റഫ് ചമ്പാട്, വര്‍ക്കല ദേവകുമാര്‍, അനില്‍കുമാര്‍, ഗോമസ്, ഇസ്മായില്‍ കൊല്ലം, മുഹമ്മദ് കുഞ്ഞി, കോശി, ശാന്തകുമാര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമ ത്തിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ അനീഷ് രാജ് മുഖ്യാതിഥി ആയിരുന്നു. അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നാനാ തുറകളില്‍ നിന്നുള്ളവര്‍ സംഗമ ത്തില്‍ പങ്കുചേര്‍ന്നു.