അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ‘സമാജത്തിനൊരു തണല്‍ ‘എന്ന പേരില്‍ ക്യാമ്പിലെ കുട്ടികള്‍ സമാജം അങ്കണത്തില്‍ മരതൈകള്‍ നട്ടു.
സമ്മര്‍ കൂള്‍ 2012 ല്‍ പങ്കെടുക്കുന്ന 157കുട്ടികളുടെയും പേരില്‍ ഈ മരങ്ങള്‍ അറിയപ്പെടും. സമാജം ഭാരവാഹികളും വളണ്ടിയര്‍മാരും ക്യാമ്പ് ഡയരക്ടറും പരിപാടിക്ക് നേതൃത്വം നല്‍കി.
കുട്ടികള്‍ പ്രകൃതി യുമായി അടുക്കുക എന്ന വിഷയത്തെ മുന്‍ നിറുത്തി ഒരുക്കിയ ഈ പരിപാടിയുടെ ഭാഗമായി വിവിധ സസ്യങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും വിത്തുകള്‍ കുട്ടികള്‍ ശേഖരിച്ചതും നാട്ടിലുള്ള കുട്ടികളേക്കാള്‍ ഗള്‍ഫിലെ കുട്ടികള്‍ക്ക് മരങ്ങളെ കുറിച്ചുള്ള അറിവ് തന്നെ അത്ഭുതപ്പെടുത്തി എന്നും നാട്ടില്‍ നിന്നെത്തിയ ക്യാമ്പ് ഡയരക്ടര്‍ ഇബ്രാഹിം ബാദുഷ പറഞ്ഞു. ക്യാമ്പിന്റെ ഓരോ ദിനങ്ങളിലും വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. ജൂലായ് 5 നു ആരംഭിച്ച ക്യാമ്പ് 19 ന് സമാപിക്കും.
തുടര്‍ന്ന് കൃഷിയെ പ്രോല്‍സാഹി പ്പിക്കുന്നതിന്റെ ഭാഗമായി സമാജ ത്തില്‍ കാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കും കാര്‍ഷിക മേഖലയെ വിഷയമാക്കി എടുക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കും മത്സര ത്തിലേക്ക് അയക്കാം. ഏറ്റവും നല്ല ഫോട്ടോക്ക് സമ്മാനം നല്‍കും എന്ന് ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ പറഞ്ഞു.