ദുബായ്: ദുബായിലെ ശൈഖാന്‍ ഫിലിം സബ് ടൈറ്റിലിംഗ് കമ്പനി യില്‍ നിന്ന് 15 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വദേശ ത്തേക്ക് മടങ്ങുന്ന സ്വരുമ കലാ സാംസ്‌കാരിക വേദി മുന്‍ ജനറല്‍ സെക്രട്ടറി റഫീക്ക് വാണി മേലിന് സ്വരുമ കുടുംബങ്ങള്‍ യാത്രയയപ്പ് നല്കി. സംഘടന യുടെ സ്ഥാപകരില്‍ ഒരാളും നീണ്ട മൂന്നു വര്‍ഷം സ്വരുമ ജനറല്‍ സെക്രട്ടറി യായും രണ്ടു വര്‍ഷം ട്രഷറര്‍ ആയും ദുബായിലെ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന റഫീക്ക്, കെ. എം. സി. സി. കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൂര്‍ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച ടെലി സിനിമ കളായ മണല്‍ക്കാറ്റ്, മഗ്‌രിബ്, മേല്‍വിലാസങ്ങള്‍ എന്നിവ യില്‍ കലാ സംവിധായക നായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദുബായ് കരാമയില്‍ ചേര്‍ന്ന യോഗം രാജന്‍ കൊളാവി പ്പാലം ഉദ്ഘാടനം ചെയ്തു. സ്വരുമ പ്രസിഡന്റ് ഹുസൈനാര്‍ പി. എടച്ചാക്കൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട്, മുഹമ്മദാലി പഴശ്ശി, അസീസ് വടകര, സജ്ജാദ് സുബൈര്‍, അന്‍ഷാദ് വെഞ്ഞാറമൂട്, റാഷിദ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റീന സലിം സ്വാഗതവും ട്രഷറര്‍ എസ്. പി. മഹമൂദ് നന്ദിയും പറഞ്ഞു.